Sunday, January 10, 2010

"വിസ്പര്‍ വിത്ത് ദി വിന്‍ഡ്"

                   കുര്‍ദിസ്ഥാന് ‍പട്ടാളക്കാരുടെ  സംഘര്‍ഷങ്ങളെ  അതിജീവിച്ച  ജനങ്ങളുടെ  വൈകാരികതയുടെ  സ്പന്ധനമാണ്  ഷഹ്രംഅലി   'വിസ്പേര്‍ വിത്ത് ദി വിന്‍ടി' ലൂടെ നമുക്ക് കാഴ്ചവച്ചത്. ഇവിടെ ജീവിതവും മരണവും പുറം തിരിഞ്ഞു  മുന്നേറുമ്പോള്‍ കാറ്റ് ഒരു രാജ്യത്തിന്‍റെ,ജനത്തിന്‍റെ ശബ്ദമായി മാറുന്നതുംമനസ്സിന്‍റെ ഉള്‍കോണു കളില്‍ തണുപ്പിന്‍റെ അംശമായി അലയടിക്കുന്നതും സിനിമ കണ്ടിറങ്ങുമ്പോള്‍നമ്മള്‍ അറിയുന്നു. ഓരോ സീനുകളും നിറഞ്ഞ ഇഷ്ടത്തോടെ ആസ്വദിക്കാനും പുത്തന്‍ സംസ്കാരങ്ങളെ  അനുഭവിക്കാനും കഴിഞ്ഞു എന്നുള്ളത് ഒരു വാസ്തവം തന്നെ
        ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയില്‍ ജോലി ചെയ്യുന്ന പോസ്റ്മാനു മന്ദമാരുതന്റെ സ്പന്ദനം പോലെ ഒരു നിയോഗം ലഭിക്കുന്നു. അവിടത്തെ കമാന്റെര്‍, തനിക്കു പിറക്കാനിരി-ക്കുന്നകുഞ്ഞിന്റെ ആദ്യത്തെകരച്ചില്‍ റിക്കോട്ചെയ്തു തനിക്കു കേള്‍ക്കണം എന്നു ആവശ്യപ്പെടുന്നു. കഥാനായകന്‍  മാം ബെല്പെന്‍ കമാന്റെരുടെ ആവിശ്യം ഒരു കടമയായി  സ്വീകരിച്ചു  സംഘര്‍ഷങ്ങളെ  അതിജീവിച്ചു  പിറന്നു  വീഴുന്ന കുഞ്ഞിന്‍റെ ആദ്യ നിലവിളിശബ്ദം  റെകോട്ചെയ്യാനായി ആ ഗ്രാമത്തില്‍ എത്തുമ്പോള്‍ വെറും ശൂന്യമായ  ഒരു പ്രദേശം അദ്ധേഹത്തെ  സ്വീകരിക്കുന്നു. എല്ലാവരെയും  മറ്റെവിടെക്കോ  പാലായനം ചെയ്തിരിക്കുകയാണ്. കമാന്ടെരുടെ  ഭാര്യയെ  അന്വേഷിച്ചുള്ള   പോസ്റ്റ്‌ മാന്‍റെ  യാത്ര ഒരു യുദ്ധം എങ്ങനെയാണ് നമ്മളെ ഒരു വൈകാരികതയില്‍ എത്തിക്കുന്നത് എന്നു കളംഗം ഇല്ലാതെയഥാര്‍ത്ഥ ഹൃദയവികാരതയോടെ തുടിക്കുന്ന ദ്രിശ്യങ്ങളായി "വിസ്പേര്‍ വിത്ത്‌ ദി വിന്ടു"മാറുമ്പോള്‍ അറിയാതെ എങ്കിലും നല്ല സിനിമ എന്നു പറയാതിരിക്കാന്‍ കഴിയില്ല.
                    പിറന്നുവീഴുന്ന കുഞ്ഞിന്‍റെ ആദ്യത്തെ കരച്ചില്‍ ഒരു രാജ്യത്തിന്റെ,   ഒരു ജനതയുടെ പുനര്‍ജന്മമായി  ചിത്രീകരിച്ചത് കൊണ്ടായിരിക്കാം..... ഒരു നല്ല ചിത്രം എന്നും ഒരു നാടിന്‍റെ നല്ല സംസ്കാരത്തിന്റെ നേര്‍ ചിത്രത്തെതുറന്നു കാട്ടുന്നു. നല്ല സിനിമകളില്‍ എന്നും പ്രകൃതി വഹിക്കുന്ന പങ്കു, അതിന്റെ ചിത്രീകരണ ശൈലി, വ്യത്യസ്തമായ ഓരോ സീനുകളും, പ്രകൃതി ഭംഗിയും ഇനിയെത്ര ചലച്ചിത്ര മേളകള്‍ കടന്നു പോകുമ്പോളും മനസ്സില്‍ മായാതെ അവശേഷിപ്പിക്കും............


സംവിധാനം: ഷഹ്രം അലി ദി
സ്ക്രീനിംഗ് ഡേറ്റ് : ഡിസംബര്‍ പന്ത്രണ്ട്

No comments:

Post a Comment