Sunday, January 17, 2010

"സ്വീറ്റ് റഷ്"



                    സഫലമാവാത്ത പ്രണയത്തിന്റെ സൂക്ഷ്മവും, ഹൃദയ സ്പര്‍ശിയും ആയ കഥ.  മധ്യ വയസ്കയായ മാര്‍ത്തയെ ബാദിച്ചിരിക്കുന്ന മാരകമായ രോഗത്തെ കുറിച്ച് ഡോക്ടറായ ഭര്‍ത്താവ് അവളെ അറിയിക്കുന്നില്ല. 21  വയസ്സുകാരനായ ബോഗസ്സിനെ കണ്ടുമുട്ടുന്ന മാര്‍ത്ത അവനില്‍ ആകൃഷ്ടയാവുന്നു.  പതിയെ ഒരു പ്രണയത്തിന്‍റെ ഗന്ധവും , നദി കരയിലെ പ്രണയ സമാഗമവും, അധികം നീണ്ടു നില്‍ക്കുന്നില്ല. 


 വ്യത്യസ്ത തലത്തിലുള്ള ഒരു ചിത്രമായി സ്വീറ്റ് റഷ് അനുഭവപ്പെട്ടു. പ്രപഞ്ച  മനോഹാരിത  മുഴുവനായി പകര്‍ത്തിയ ദ്രിശ്യാ വിഷ്കാരവും, ഓരോ  ദ്രിശ്യങ്ങളും  ഒരു  രാജ്യത്തിന്‍റെ  ശൈലിയും, സിനിമക്കുള്ളില്‍  ഒഴുകി  നടക്കുമ്പോള്‍,  ഇടയ്ക്കിടെ നായികയുടെ ഏകാന്തമായ കഥ പറച്ചില്‍ ചെറിയ ബോറടിപ്പിച്ചു എന്നതൊഴിച്ചാല്‍  സ്വീറ്റ് റഷ്  നെ ഒരു നല്ല ചിത്രമായി കൂട്ടാം.  സ്വീറ്റ് റഷ് തേടി പോകുന്ന കൊച്ചു നായകന്‍റെ മരണവും സിനിമക്കുള്ളിലെ സിനിമയും, മനസ്സിനെ മുറിപ്പെടുത്തി അവസാനിക്കുമ്പോഴും, നദിയും, നദിക്കരയും  പ്രകൃതി  ഭംഗിയും ചായാഗ്രാഹകനെയും,  സംവിധായകനെയും  വ്യത്യസ്തനാക്കുന്നു.


സംവിധാനം: ആന്‍ത്രിസ് വൈദ
സ്ക്രീനിംഗ് ഡേറ്റ് :- ഡിസംബര്‍ പതിമൂന്ന്

No comments:

Post a Comment