Tuesday, January 12, 2010

"ആന്‍റിക്രൈസ്റ്റ്"


       ഈസിനിമയെ എങ്ങനെവിശേഷിപ്പിക്കാന്‍.....
എങ്ങനെ  വിശദീകരിക്കാന്‍....... അറിയില്ല. എല്ലാം അതിരുകള്‍ക്കപ്പുറം.
     ഒരുപാടു അസ്വസ്ഥതകളും, മരവിപ്പുകളും ബാക്കിയാക്കി ഓരോ ദൃശ്യങ്ങളും കണ്കൊനുകളില്‍ അവശേഷിപ്പിച്ചു "ആന്‍റി ക്രൈസ്റ്റ്" കടന്നു പോകുമ്പോള്‍ വെറും ഒരു പൈങ്കിളി അനുഭൂതിയായി ഈ ചിത്രം അവശേഷിക്കുന്നില്ല.  വിശദീകരിക്കാനാവാത്ത ദൃശ്യങ്ങളിലൂടെ ദാരുണമായ  പ്രമേയം 'ലാന്‍സ് വോണ്‍ ട്രയര്‍' മഹത്തരമായി ത്തന്നെ പ്രേക്ഷകരില്‍ എത്തിക്കാന്‍ മറന്നില്ല.
                    സിനിമ സങ്കല്പ്പംഗല്‍ക്കും അപ്പുറം ഇങ്ങനെയും ഒരു സിനിമ.വിചിത്രവും ഭയാനകവും ആയ ഒരു അവസ്ഥയിലേക്ക്
                     പ്രേക്ഷകരെ കൊണ്ടു എത്തിക്കുന്നു. സ്വന്തം കുഞ്ഞിന്‍റെ മരണശേഷം ഉണ്ടായ ആഘാതത്തില്‍ നിന്നും, മാനസിക പ്രശ്നംഗളില്‍ നിന്നും ഭാര്യയെ രക്ഷിക്കാനുള്ള ഒരു ഭര്‍ത്താവിന്‍റെ നിസ്സഹായ അവസ്ഥ ഒരു തെരാപ്പിസ്റ്റ്‌ ആയ അദ്ദേഹം ഒരു വിലക്കുകളെയും മാനിക്കാതെ ഭാര്യയെ പഴയ അവസ്ഥയിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുന്നു. അതിനായി വനത്തിനുള്ളിലെ ഏദന്‍ എന്ന കൊച്ചു കുടിലിലേക്ക് കുറച്ചു കാലം ചിലവിടാന്‍ പോകുന്ന ഇവരെ ഭയാനകമായ അവസ്ഥയിലേക്ക് കൊണ്ടെതിക്കുകയാണ് ച്ഹയഗ്ര-ഹകാനും,  സംവിധായകനും. ഒന്നേമുക്കാല്‍ മണിക്കൂര്‍ സമയം തിയേറ്ററില്‍ മാനസിക പിരിമുറുക്കം  അനുഭവിക്കേണ്ടി വന്നപ്പോള്‍ വെറുതെ എങ്കിലും ഒരു നിമിഷം സംവിദായകനായ ലാന്‍സ് വോണ്‍ ട്രയെര്‍ ഒരു 'സാഡിസ്റ്റ് ' ആണോ എന്നു ചിന്തിച്ചു പോയി.
            ഓരോസീനുകളും നെടുവീര്പുകളോടെ വീക്ഷിക്കുമ്പോള്‍ ഒരു തവണയെങ്കിലും അറിയാതെ എന്റെ ദൈവമേ എന്നു വിളിച്ചു പോകുന്ന ഒരു സിനിമ ചിത്രീകരിക്കാന്‍ കഴിയുക എന്നത് വിമര്‍ശനാത്മകം തന്നെ. ഇത് സംഭവീയമോ, അസംഭവീയമോ.........??? ഓരോ സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നതരത്തിലുള്ള ഈ സിനിമ മനുഷ്യന്‍റെ ഭ്രാന്തമായ ആവേശവും, അവസ്ഥയും പച്ചയായി ആവിഷ്കരിക്കുക  എന്നത് നിസ്സാരകാര്യമല്ല.   ആത്മഹത്യയും,  ബലാല്‍സംഘവും  ദിനം പ്രതികൂടന്ന നമ്മുടെ സമൂഹത്തില്‍ നഗ്നതയും പീഡനവും, സ്വയംഭോഗവും, ലൈഗികതയും  നിറഞ്ഞു നില്‍ക്കുന്ന  സ്ക്രീനുകള്‍ . ഓരോദൃശ്യങ്ങളും  അനുയോജ്യമാംവിതം  ശബ്ദ മിശ്രണം. ഈ  സിനിമയെ മോശമെന്നോ.  നല്ലതെന്ന്  പറയാന്‍  'കണ്‍ഫ്യു-ഷന്‍തീര്‍ക്കണമേ   എന്നു ഉറക്കെ പാടെണ്ടിയിരിക്കുന്നു.


സംവിധാനം:-ലാന്‍സ് വോണ്‍ ട്രയര്‍

2 comments:

  1. ചില സിനിമകളെ നല്ലതെന്നോ ചീത്തയെന്നോ തരാം തിരിക്കാനാവില്ല. അവ കേവലമായ ഒരു വസ്തുതയായി നിലകൊള്ളും. അത്തരത്തിലൊന്നാണ് ആന്റിക്രൈസ്റ്റ്‌ എന്ന് ഞാന്‍ കരുതുന്നു. രതിയും, കൃത്രിമമായ പാപബോധവും ചര്‍ച്ച ചെയ്യുന്ന ചിത്രം ഫെസ്റിവലില്‍ കണ്ടു മതിയായില്ല
    അത് കൊണ്ട് ഡൌണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുകയാണ്.
    അത് പോലെ ഷിറിന്‍ കാണാന്‍ പറ്റിയില്ല. അതും ഡൌണ്‍ ലോഡ്‌ ചെയ്യുന്നു. :)

    ReplyDelete
  2. This comment has been removed by the author.

    ReplyDelete