Tuesday, January 19, 2010

-കടന്നു പോയ ദാശാബ്ദത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം-           
                    Y2K-യില്‍ തുടങ്ങി.......ആഗോളതാപനം, സാമ്പത്തികമാന്ദ്യം, ഭീകരതയ്ക്കെതിരായ യുദ്ധം, ഷോപ്പിംഗ്‌ മാളുകള്‍,  സെല്‍ഫോണ്‍, ചിലവുകുറഞ്ഞ വ്യോമയാത്ര, പ്ലാസ്മ ടീവി, ഐപോട്, ബ്ലോഗിങ്ങ്, വംശരാഷ്ട്രീയം, എസ്.എം.എസ്, എന്നിങ്ങനെ ചന്ദ്രയാന്‍   വരെ ..............................  മാറ്റത്തിന്‍റെ ദശാബ്ദം.
2000- ത്തില്‍

Y2K   പ്രതിസന്ധിയുടെ നിഴലില്‍ ആരംഭിച്ച ദശാബ്ദം.
 • ജനസംഖ്യ നൂറു കോടി തികഞ്ഞു.
 • കര്‍ണ്ണം മല്ലേശ്വരി സിഡ്നി ഒളിമ്പിക്സില്‍ വെങ്കലം മെഡല്‍ നേടി.
 • ജാര്‍ഖണ്ഡ്- ഉം ചത്തീസ്ഗഡും  പിറവി എടുത്തു.
 • ആജ്‌ തക് ഇരുപത്തിനാല് മണിക്കൂര്‍ വാര്‍ത്താ ചാനല്‍ ആരംഭിച്ചു.
 • ലാറ ദത്തയും, പ്രിയങ്ക ചോപ്രയും മിസ്‌ യൂണിവേഴ്സ്, മിസ്‌ വേള്‍ഡ് ,  കിരീടം കരസ്ഥമാക്കി.
 • ആസ്ട്രേലിയയിലെ സിഡ്നിയില്‍ വച്ചു ഒളിമ്പിക്സ് നടന്നു. 
 • "കോന്‍ ബനേഗ ക്രോര്‍പതി" യുമായി അമിതാഭ് ബച്ചന്‍ ചരിത്രം സൃഷ്ട്ടിച്ചു.    
2001- ല്‍
 • ഭീകരര്‍ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമിച്ചു. മരണം മൂവായിരം.
 • സ്വവര്‍ഗ്ഗ രതിക്കെതിരെ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.
 • ഇന്ത്യയിലെ ജനസംഖ്യ 102  കോടി കവിഞ്ഞു.
 • ഭീകരര്‍ പാര്‍ലമെന്‍റ് ആക്രമിച്ചു. 
 • സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഭൂകമ്പം ഗുജറാത്തില്‍ (30000  പേര്‍ കൊല്ലപ്പെട്ടു)
 • മീരാ നായരുടെ "മണ്‍സൂണ്‍ വെഡിംഗ് " എന്ന ചിത്രത്തിന്‍റെ പ്രദര്‍ശനം വെനീസ് ചലച്ചിത്രോത്സവത്തില്‍.
 • ജിമ്മി വെയില്‍ ലാറി സെന്ജര്‍ വിക്കി പീഡിയ ആരംഭിച്ചു.
 • വിമാനങ്ങള്‍ റാഞ്ചി, അമേരിക്കയില്‍ ചാവേര്‍ പൈലറ്റുമാര്‍ നടത്തിയ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം.
 • അഫ്ഗാനിസ്ഥാനിനും, ഇറാഖിനും 5295  അമേരിക്കന്‍   സൈനികര്‍  നഷ്ട്ടപെട്ടു.  
2002 - ല്‍
 • എ പി ജെ.അബ്ദുല്‍കലാം രാഷ്ട്രപതിയായി.
 • റിലയന്‍സിന്റെ സ്ഥാപകന്‍ ധീരുഭായി അംബാനിയുടെ മരണം.
 • മാധ്യമ പ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിനെ തട്ടിക്കൊണ്ടു പോയി പാകിസ്താനില്‍ വധിച്ചു.
 • ഡല്‍ഹി മെട്രോ ഉത്ഘാടനം ചെയ്തു.
 • ഇന്ത്യയില്‍ പ്രധാനമന്ത്രിയായി എല്‍ കെ. അദ്വാനി സ്ഥാനമേറ്റു.
 • ഗോധ്ര യില്‍ സബര്‍മതി എക്സ്പ്രെസ്സിനു തീവച്ചു.
 • സാര്‍സ് രോഗം ചൈനയില്‍ കണ്ടെത്തി.അതിവേഗം  37 രാജ്യത്തില്‍ പടര്‍ന്നു.
 • ഇന്ത്യയിലെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹമായ മെറ്റ് സാറ്റ്  ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിച്ചു.
2003-ല്‍
 • നാസയുടെ കൊളംബിയ ഷട്ടില്‍ തകര്‍ന്ന്‌ കല്‍പ്പന ചാവ്‌ല യുടെ മരണം.      
 • സെല്‍ഫോണ്‍ ഇന്‍കമിംഗ് കാളുകള്‍ സൗജന്യമാക്കി.
 • വിയറ്റ്നാമിലും,തായിലാന്ടിലും,പക്ഷിപ്പനി പ്രത്യക്ഷപ്പെട്ടു. 
 • കൊല്‍ക്കത്തയില്‍ മതര്‍ തെരേസയെ വാഴ്ത്തപെട്ടവളായി പ്രഖ്യാപിച്ചു. 
 • മുംബെ യില്‍ ഇരട്ട സ്ഫോടനം. 
 • ലോകകപ്പ്‌ ഫൈനലില്‍ ഇന്ത്യ ആസ്ട്രേലിയ യോട് തോറ്റു.
 • ഇന്ത്യയില്‍ സാര്‍സ് രോഗം പടര്‍ന്നു. 
 • അമേരിക്ക സദ്ദാംഹുസൈനെ കണ്ടെത്തി.
 • എവറസ്റ്റ് കീഴടക്കിയതിന്റെ 50  താം വാര്‍ഷികം ആഘോഷിച്ചു. 
 • കൊലാലംപൂരില്‍ നടന്ന ആറാമത് ഏഷ്യക്കപ്പ് ഹോക്കി കിരീടം പാക്കിസ്ഥാനിനെ തോല്‍പ്പിച്ചു ഇന്ത്യ നേടി.( ധന്‍രാജ് പിള്ള ക്യാപ്റ്റന്‍ )
2004-ല്‍  
 • ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി.12 രാജ്യംങ്ങളിലായി 2  ലക്ഷം പേര്‍ മരിച്ചു.
 • വനം കൊള്ളക്കാരന്‍ വീരപ്പന്‍ കൊല്ലപ്പെട്ടു. 
 • മേജേര്‍ രാജ്യവര്‍ദ്ദന്‍ സിംഗ് രാത്തോടിനു ഒളിമ്പിക്സില്‍ വെള്ളി മെഡല്‍.
 • ഓര്‍കുട്ട് രൂപം കൊള്ളുന്നു. 
 • ആണ്‍കുട്ടികളുമായി സത്യസായി ബാവയുടെ ലൈംഗിക ബന്ധത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങളുമായി' സീക്രട്ട് സ്വാമി 'എന്ന ഡോക്യുമെന്റ്രി ബി ബി സി പുറത്തു വിടുന്നു.
 • ഗ്രീസിലെ ഏതന്‍സില്‍ ഒളിമ്പിക്സ് നടന്നു
2005 -ല്‍
 • പാകിസ്താനില്‍ അദ്വാനി ജിന്നയെ പ്രകീര്‍ത്തിച്ചത് വിവാദമായി.
 • ഇന്‍ഡോ അമേരിക്ക ആണവക്കരാര്‍ ഒപ്പിട്ടു.
 • ഡല്‍ഹിയില്‍ കൂട്ട സ്ഫോടനം. 62  മരണം.
 • കുംഭകോണത്തില്‍ പ്പെട്ടു നട്‌വര്‍ സിംഗ് രാജിവയ്ക്കുന്നു.
 • മുംബെയില്‍ വെള്ളപ്പൊക്കം.
 • ഗോദ്രയില്‍ ഹിന്ദു തീര്‍തധാടകര്‍ കയറിയ തീവണ്ടി കത്തിച്ച ശേഷം ഗുജറാത്തിലെ മുസ്ലീം വിരുദ്ധ കലാപം.
 • സഭയില്‍ ചോദ്യം ചോദിയ്ക്കാന്‍ കൈക്കുലി പറ്റുന്നതായി  കണ്ടു  11 എം പി മാരെ പാര്‍ലമെന്ടു  പുറത്താക്കി. 
 • HCL ചെലവ് കുറഞ്ഞ പേര്‍സണല്‍ കംപ്യൂട്ടര്‍  ഇറക്കി.
 • റൂപര്‍ മര്‍ഡോക് മൈ സ്പേസ് 580 ദശലക്ഷം ഡോളറിനു വാങ്ങി.
 • ഹരിത ഗൃഹ വാതകങ്ങള്‍ പുറം തള്ളുന്നതില്‍വ്യാവസായിക രാജ്യം ങ്ങള്‍ക്ക് നിര്‍ബന്ധിത പരിധിയുമായി ക്യോട്ടോ പ്രോട്ടോക്കോള്‍ 
 • ദേശിയ വിവരാവകാശ കമ്മീഷന്‍ രൂപികരിച്ചു. 
 • ഭാര്യമാര്‍ കന്യകള്‍ ആയിരിക്കണം എന്നു ഭര്‍ത്താക്കന്‍ മാര്‍ പ്രതീക്ഷിക്കരുത് എന്നു പറഞ്ഞു നടി  കുശ്ബുവിനെതിരെ  തമിഴര്‍ അണിനിരക്കുന്നു. 
 • ആസ്ട്രേലിയയും, ന്യൂസിലണ്ടും ആദ്യത്തെ ടി -20അന്തര്‍ദേശീയ മല്‍ത്സരംകളിച്ചു.  
2006-ല്‍
 • സദ്ദാംഹുസൈനെ തൂക്കികൊന്നു. 
 • ആണവകരാര്‍ ഉറപ്പിക്കാനായി  ഇന്ത്യയിലേക്ക്‌ ബുഷിന്റെ വരവ്.
 • പക്ഷിപ്പനി പടര്‍ന്നുപിടിച്ചു.
 • മോണാലിസ എന്ന ഡാവിഞ്ചി ചിത്രം500 വര്‍ഷം ആഘോഷിച്ചു.
 • മുംബൈയില്‍ ലോക്കല്‍ ട്രെയിനില്‍ കൂട്ട സ്ഫോടനം.
 • ബോഫോഴ്സ് കേസ്സില്‍ ക്യത്രോചി  കുറ്റ വിമുക്തനാവുന്നു.
 • ഉത്തരകൊറിയ ആദ്യത്തെ അണു പരീക്ഷണം നടത്തി.
 • H1.N1വൈറസ് ഇന്ത്യയില്‍.
 • നോക്കിയാ ചെന്നൈയില്‍ ഉല്‍പ്പാദനം  ആരംഭിച്ചു.
 • റിലയന്‍സ് റിലയന്‍സ് ഫ്രഷ്‌ ചെയിനുമായി റീട്ടയില്‍രംഗത്തേക്ക്. 
 • മെഡിക്കല്‍ വിദ്യാഭ്യാസ  സ്ഥാപനങ്ങളിലെ ഒബിസി  സംവരണ ത്തിനെതിരെ വിദ്യാര്‍ത്തികള്‍ സമരത്തില്‍. 
 • ഹിന്ദു ദേവതകളെയും, ഭാരതാംബയേയും  നഗ്നരാക്കി  ചിത്രീകരിച്ചതില്‍  പ്രതിക്ഷേധിച്ച് എം.എഫ്. ഹുസൈന്റെ ചിത്ര പ്രദര്‍ശനത്തിനു നേരെ ഹിന്ദു അവകാശ സംരക്ഷകര്‍ ആക്രമണം നടത്തി. 
 • ബാബാ രാം ദേവ് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു  എന്നു  ബ്രിന്ദാകാരാട്ട്  ആരോപണമുന്നയിച്ചു. 
2007-ല്‍   
 • ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ടു. 
 • സുനിതാ വില്യംസ് ബഹിരാകാശത്തു നടന്നു. 
 • ഇന്ത്യ ടി-20ലോകകപ്പ്‌ നേടി. 
 • നരേന്‍ കാര്‍ത്തികേയന്‍ എ ജി  പി കാര്‍റെയിസ് വിജച്ചു. 
 • കിരണ്‍ ദേശായിക്ക് മാന്‍ ബുക്കര്‍ പുരസ്കാരം. 
 • രാജസ്ഥാനില്‍ സംവരണത്തിനായി ഗുജ്ജറുകളുടെ  സമരം.
 • പ്രതിഭ പാട്ടീല്‍ ആദ്യ വനിതാ രാഷ്ട്രപതിയായി.
 • കിംഗ്‌ ഫിഷറും എയര്‍ഡക്കാനും ലയിച്ചു ചെലവ് കുറഞ്ഞ സര്‍വീസ് ആരംഭിച്ചു.
 • അല്‍ഗോറിനും,കാലാവസ്ഥ മാറ്റം സംബന്ധിച്ച് യു എന്‍  അന്തര്‍ദേശീയ പാനലിനും സമാധാനത്തിനും  ഉള്ള നോബല്‍ സമ്മാനം ലഭിച്ചു.
2008-ല്‍  
 • ചന്ദ്രയാന്‍ വിജയം.
 • ടാറ്റാ നാനോയുടെ വരവ്.
 • അഭിനവ് ബിന്ദ്രക്ക് ഒളിമ്പിക്സില്‍ സ്വര്‍ണ്ണം.
 • മുഷാറഫ് പ്രസിഡന്‍റ്റു പദം ഒഴിഞ്ഞു. 
 • കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 27 %OBC  ക്യോട്ട സുപ്രീം കോടതി അംഗീകരിച്ചു.
 • LTTE തോക്കുധാരികള്‍ മുംബൈയില്‍ 165 പേരെ വധിച്ചു. 
 • ആഗോള മാന്ദ്യം ഐ ടി യെ ബാധിച്ചു. പല കമ്പിനി കളും ജീവനക്കാരെ പിരിച്ചു വിട്ടു. 
 • കാലാവസ്ഥാ മാറ്റം സംബധിച്ച് ദേശീയ കര്‍മ പദ്ധതി  സര്‍ക്കാര്‍  പുറത്തിറക്കി. 
 • പക്ഷിപ്പനിയുടെ ഒരു പുതിയ വകഭേദം  ഇന്ത്യയില്‍  ആഞ്ഞടിച്ചു .  പശ്ചിമബംഗാളില്‍ 1000 ക്കണക്കിന് കോഴികള്‍  രോഗബാദിതമായി കണ്ടെത്തി. 
 • വന്‍ ബഹളത്തിനും,  സദാചാര  മുറവിളികള്‍ക്കും  ഇടയില്‍  സിപ്ല  എന്ന ഫാര്‍മസ്യുട്ടിക്കല്‍ കമ്പനി നേരിട്ട് വാങ്ങാവുന്ന ഗര്‍ഭ നിരോധന ഗുളിക പ്രചാരത്തില്‍ വന്നു. 
 • ആദ്യത്തെ ഐ പി എല്‍ ഒരു വന്‍വിജയമായി മാറി. 
 • ഗാംഗുലി യുടെയും ,കുംബ്ലെയുടെയും വിരമിക്കല്‍.
 • വത്തിക്കാന്‍ അല്‍ഫോന്‍സാമ്മയെ വിശുദ്ധഎന്ന് മാര്‍പാപ്പ വിളിച്ചു. 
 • ചന്ദ്രയാന്‍ ചന്ദ്രനിലേക്ക്. 
 • ചന്ദ്രനിലെ 1 മൂണ്‍ ഇംപാക്റ്റ് പ്രോബില്‍ ഉണ്ടായിരുന്ന ത്രിവര്‍ണ പതാക ചന്ദ്രനില്‍ പതിച്ചു. 
 • രാഷ്ട്രപതി കെ ആര്‍ നാരായണന്റെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയും ആയ ഉഷാ നാരായണന്‍ അന്തരിച്ചു. 
 • പാകിസ്താന്‍ പ്രസിഡന്‍ടു പര്‍വേഷ്‌ മുഷാറഫ് രാജി വച്ചു. 
 • നേപ്പാളില്‍ രാജഭരണം  അവസാനിച്ചു.
2009-ല്‍  
 • എ ആര്‍ റഹുമാനും,റസൂല്‍ പൂക്കുട്ടിക്കും ഓസ്കാര്‍ അവാര്‍ഡ്.
 • സ്ലംഡോഗ് മില്ലിയനയറിന് എട്ടു ഒസ്കാറുകള്‍.
 • ഒബാമ അമരിക്കന്‍ ‍ പ്രസിടന്റായി. 
 • വി. രാമകൃഷ്ണന് രസതന്ത്രത്തിനു നോബല്‍ സമ്മാനം.
 • സച്ചിന്‍ ടെന്‍തുല്‍ക്കാര്‍ ക്രിക്കറ്റില്‍ 20  വര്‍ഷംതികഞ്ഞു. 
 • യു പി എ വീണ്ടും അധികാരത്തില്‍.
 • വ്യോമയാന വിപ്ലവം പൊട്ടിപ്പുറപ്പെട്ടു.
 • ലിബറാന്‍ കമ്മീഷന്‍ വാജ്‌പേയി അടക്കം 68 പേരെ ബാബറി മസ്ജിദ്  കേസ്സില്‍ കുറ്റക്കാരെന്നു കണ്ടെത്തി.
 • മെക്സികോയില്‍ H1N1 പനിആദ്യമായി പ്രത്യക്ഷപ്പെട്ടു. 
 • 25 നും 40  നും ഇടയില്‍പ്രായമുള്ള  82 എം പി മാര്‍ ചരിത്രത്തില്‍ ആദ്യമായി.
 • ഡല്‍ഹിയില്‍ ഹൈക്കോടതി സ്വവര്‍ഗ്ഗ രതിക്കുള്ള നിരോധനം നീക്കി. 
 • ശ്രീലങ്കന്‍ പട്ടാളക്കാരുമായുള്ള ഏട്ടുമുട്ടലില്‍ LTTE  നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടു. 

Sunday, January 17, 2010

IFFK 2009

പതിനാലാമത് അന്താരഷ്ട്ര ചലച്ചിത്രമേള ഒരു നേര്‍കാഴ്ച:-


            2009 ഡിസംബര്‍ 11 മുതല്‍ ഡിസംബര്‍ 18 വരെ നീണ്ടു നിന്ന ഈ ചലച്ചിത്ര മേള 13 തവണയും കടന്നുപോയത് എത്ര നിസ്സാരമായി ഞാന്‍ കണ്ടു. ഇന്നിപ്പോള്‍ പതിനാലാം തവണ എത്തിയിരിക്കുകയാണ്. ഈ അനന്തപുരിയില്‍ എനിക്കൊരു നവ്യാനുഭവമായി,  അനുഭൂതിയായി,  നേര്‍കാഴ്ചയായി മാറുന്നു ......
         വ്യത്യസ്തമായ മനുഷ്യബന്ധങ്ങളുടെയും, വ്യത്യസ്തമായ സംസ്കാരങ്ങളെയും , യാതാര്‍ത്ഥ്യം  നിറഞ്ഞ പ്രപഞ്ചത്തെയും , വ്യത്യസ്ത ശൈലികളെയും ആസ്വദിച്ചറിയാന്‍ ലോകസിനിമകളുടെ ജാലക വാതില്‍ തുറന്നു കൊണ്ട് അന്താരാഷ്‌ട്ര ചലച്ചിത്ര മേള അപരിചിതമായ ലോകസിനിമകളുടെ ലോകത്തേക്ക് അപരിചിതരായ ബുദ്ധിജീവികല്‍ക്കൊപ്പം നടന്നു നീങ്ങുമ്പോള്‍ ഓരോ സിനിമകളും സശ്രദ്ധം, സസൂഷ്മം വീക്ഷിക്കെണ്ടി വന്നു.   ലോക സിനിമകളുടെ ശൈലി, സാങ്കേതികവിദ്യ , കണ്ണുകള്‍ക്കൊപ്പം ഹൃദയത്തിലും പതിക്കുമ്പോള്‍ അറിയാതെ മൂക്കത്ത് വിരല്‍ വച്ചു ചിന്തിച്ചുപോകുന്നു 'എന്തുകൊണ്ട് മലയാളത്തില്‍ ഇത്തരം സിനിമകള്‍ പിറവി യെടുക്കുന്നില്ല........??????
       -ഈ ഡിസംബറിന്റെ തണുത്ത പ്രഭാതങ്ങളില്‍ഒരുപിടി ഓര്‍മകളും ആയി മനസ്സില്‍കോറിയിടാന്‍ ഇഷ്ടവും അനിഷ്ടവും നിറഞ്ഞ കുറച്ചു സിനിമകളുമായി  ................

"ദി അതര്‍ ബാങ്ക്"


  രാജ്യത്തിന്‍റെ ആഭ്യന്തരപ്രശ്നങ്ങള്‍   ഓരോ വ്യക്തികളുടെയും ജീവിതത്തെ സ്വാധീനിച്ചെന്ന്   വരാം. അത് പ്രത്യക്ഷമായിട്ട്  അല്ലെങ്കിലും   സംവിധായകന്‍ ജോര്‍ജുഒഷ്വലി കസാഖിസ്ഥാന്‍ ചിത്രമായ ' ദി അതര്‍ ബാങ്കിലൂടെ 'ദൃശ്യ വല്കരിക്കുന്നു. 
            അബ്ഖാസിയാന്‍ അഭ്യന്തര യുദ്ധത്തില്‍  പെട്ട് പലായനം ചെയ്ത  അഭയാര്‍ഥികള്‍ആണ്  പന്ത്രണ്ടു കാരനായ  ടീടോയും, അവന്‍റെ അമ്മ  കേറ്റോയും. ജീവിത  മാര്‍ഗത്തിനായി വര്‍ക്ഷോപ്പില്‍  ജോലി ക്ക്പോകുന്ന  ടിടോ,  പണത്തിനായി  കുട്ടി കൊള്ള സങ്കത്തില്‍ ചേരുന്നു .  എന്നാല്‍  അതും പരാജയപ്പെടുന്നു.  അവനെ നേരിടുന്ന പ്രശ്നങ്ങളെ വകവയ്കാതെ മോഹങ്ങളും പ്രതീക്ഷകളുമായി  മുന്നേറുമ്പോള്‍  അമ്മയ്ക്ക്   ഒരു കാമുകന്‍ ഉണ്ടെന്ന തിരിച്ചറിവും, അബ്ഖാസിയയില്‍ തിടരുന്ന തന്‍റെ അച്ഛനെ തേടിയുള്ള അവന്‍റെ യാത്രയും,അതിനിടയില്‍ അവന്‍ നേരിടുന്ന യാതാര്‍ത്യങ്ങളും, തിരിച്ചറിവുകളും, മനുഷ്യന്‍റെ ക്രൂര വിനോദങ്ങളും, വൃത്തികേടുകളും, മനുഷ്യത്വത്തിനു യാതൊരു പരിഗണനയും നല്‍കുന്നില്ല.
                ഒടുവില്‍വീണ്ടും  നിരാശനാവുന്നു  നമ്മുട ടിടോ. അവന്‍റെ അച്ഛന്‍ മറ്റൊരു വിവാഹം  കഴിച്ചിരിക്കുന്നു.   ഇത് പല  സംസ്കാരങ്ങളെയും  തുറന്നു കാട്ടുന്നു.  നിഷ്കളങ്കനായ ടിടോ യുടെ ഹൃദയ വേദന  വെറുമൊരു  ഫെസ്റ്റിവല്‍  ചിത്രമായി  നീക്കി വക്കാനല്ല .....  സമൂഹത്തിന്‍റെ  മുഖങ്ങളെയും, മനുഷ്യത്വതെയും  ദ്രിശ്യവല്കരിക്കുക ആണ് ,  ഓരോ സീനിലും.    


സംവിധായകന്‍:-  ജോര്‍ജു ഒഷ്വലി
സ്ക്രീനിംഗ് ഡേറ്റ് :-ഡിസംബര്‍ പന്ത്രണ്ടു

"സ്വീറ്റ് റഷ്"                    സഫലമാവാത്ത പ്രണയത്തിന്റെ സൂക്ഷ്മവും, ഹൃദയ സ്പര്‍ശിയും ആയ കഥ.  മധ്യ വയസ്കയായ മാര്‍ത്തയെ ബാദിച്ചിരിക്കുന്ന മാരകമായ രോഗത്തെ കുറിച്ച് ഡോക്ടറായ ഭര്‍ത്താവ് അവളെ അറിയിക്കുന്നില്ല. 21  വയസ്സുകാരനായ ബോഗസ്സിനെ കണ്ടുമുട്ടുന്ന മാര്‍ത്ത അവനില്‍ ആകൃഷ്ടയാവുന്നു.  പതിയെ ഒരു പ്രണയത്തിന്‍റെ ഗന്ധവും , നദി കരയിലെ പ്രണയ സമാഗമവും, അധികം നീണ്ടു നില്‍ക്കുന്നില്ല. 


 വ്യത്യസ്ത തലത്തിലുള്ള ഒരു ചിത്രമായി സ്വീറ്റ് റഷ് അനുഭവപ്പെട്ടു. പ്രപഞ്ച  മനോഹാരിത  മുഴുവനായി പകര്‍ത്തിയ ദ്രിശ്യാ വിഷ്കാരവും, ഓരോ  ദ്രിശ്യങ്ങളും  ഒരു  രാജ്യത്തിന്‍റെ  ശൈലിയും, സിനിമക്കുള്ളില്‍  ഒഴുകി  നടക്കുമ്പോള്‍,  ഇടയ്ക്കിടെ നായികയുടെ ഏകാന്തമായ കഥ പറച്ചില്‍ ചെറിയ ബോറടിപ്പിച്ചു എന്നതൊഴിച്ചാല്‍  സ്വീറ്റ് റഷ്  നെ ഒരു നല്ല ചിത്രമായി കൂട്ടാം.  സ്വീറ്റ് റഷ് തേടി പോകുന്ന കൊച്ചു നായകന്‍റെ മരണവും സിനിമക്കുള്ളിലെ സിനിമയും, മനസ്സിനെ മുറിപ്പെടുത്തി അവസാനിക്കുമ്പോഴും, നദിയും, നദിക്കരയും  പ്രകൃതി  ഭംഗിയും ചായാഗ്രാഹകനെയും,  സംവിധായകനെയും  വ്യത്യസ്തനാക്കുന്നു.


സംവിധാനം: ആന്‍ത്രിസ് വൈദ
സ്ക്രീനിംഗ് ഡേറ്റ് :- ഡിസംബര്‍ പതിമൂന്ന്

"എമ്പ്ടി നെസ്റ്റ്"

 അര്‍ജെന്റീനിയെന്‍  ജീവിത സാഹചര്യങ്ങളെ  ഭാവ തീവ്രമായി അവതരിപ്പിക്കുകയായിരുന്നു ഡാനിയേല്‍ബെര്‍മാന്റെ 'എമ്പ്ടി നെസ്റ്റ്'. ദീര്‍ഘമായദാമ്പത്യംഎല്ലയിപ്പോളും പുതുമയു ള്ളതും,വൈകാരികതയും നിലനിര്‍ത്തുന്നതിന്റെ പ്രശ്നങ്ങള്‍.  മധ്യ വയസ്കരായ ദമ്പതികളുടെ ജീവിത വിഹ്വലതകളെയും, ആകുലതകളെയും ശാന്തമായഒഴുക്കായി പ്രേക്ഷകരിലെത്തിക്കുന്നു  ഈ ചിത്രം.  മക്കള്‍  വീട് വിട്ടു പോവുമ്പോള്‍  രക്ഷിതാക്കള്‍ അനുഭവിക്കുന്ന   ഏകാന്തതയും, ദുഖവും ആണ് എമ്പ്ടി നെസ്റ്റ്.  ശരിക്കും പറഞ്ഞാല്‍ ഒഴിഞ്ഞ കിളികൂട്ടിലെ അവസ്ഥ.


 എഴുത്തുകാരനായ ലിയനാര്‍ദോയുടെയും, ഭാര്യ മാര്‍ത്തയുടെയും ജീവിത യഥാര്‍ത്യങ്ങളുടെ  വ്യത്യസ്തതയും,  ഏകാന്തവും,  ദൃശ്യ ബിംബങ്ങളുടെ മനോഹാരിതയും,  ലിയനാര്‍ദോയുടെ സ്വകാര്യ വിഹ്വലതകളും, സൌന്ദര്യ പിണക്കങ്ങളും, അകല്‍ച്ചയും ഈ ചിത്രം അവതരിപ്പിക്കുന്നു.  പറന്നു  പോയ കുഞ്ഞിക്കിളികളെ  ഓര്‍ത്ത് കൂട്ടില്‍ തനിച്ചിരിക്കുന്ന തള്ളക്കിളി, ലക്‌ഷ്യം  ഇല്ലാതെ  പറക്കുന്ന കളിപ്പാട്ടങ്ങള്‍, ചെറിയ  അറിവിലേക്കുള്ള    സന്‍ദേശങ്ങലാണ് .  ലൈംഗീകതയും, സന്താനങ്ങള്‍ എന്ന കണ്ണികള്‍ക്കപ്പുറം  ഇവരെ വീണ്ടും കൂട്ടി  ഇണക്കുന്നതെന്ത് എന്ന ചോദ്യംപ്രേക്ഷകരില്‍ ബാക്കിയാക്കി ചിത്രം അവസാനിക്കുമ്പോള്‍ സ്വാര്‍ഥതയും, സ്നേഹവും ആണ് എല്ലാത്തിനും കാരണം എന്നു നാം വീണ്ടും ഓര്‍ക്കുന്നു.


സംവിധാനം:- ഡാനിയേല്‍  ബെര്‍മാന്‍
സ്ക്രീനിംഗ് ഡേറ്റ്:- ഡിസംബര്‍ പതിനൊന്ന്
     

"24 സിറ്റി"


           ചൈനയില്‍  ഗവണ്മെന്റ് ഉടമസ്ഥതയില്‍  ഉണ്ടായിരുന്ന  ഒരു കൂറ്റന്‍  ആഡംബര കെട്ടിടമായി മാറിയതിന്റെ രാഷ്ട്രീയ സാമൂഹിക  മാനങ്ങള്‍ ആണ്   ഡോകുമെന്ററി  ശൈലിയില്‍ ഒള്ള ഈ ചിത്രം കൈകാര്യം  ചെയ്തത്.   
          മൂന്നു തലമുറ ഫാക്ടറി തൊഴിലാളികള്‍ കഥ പറയുന്നതിലൂടെ ചൈനയില്‍ കഴിഞ്ഞ അമ്പത് വര്‍ഷമായി സംഭവിച്ച ഭൌതീകവും, സാമൂഹികവും ആയ മാറ്റങ്ങള്‍ ഒരു ഒഴുക്കന്‍ രീതിയില്‍ പ്രേക്ഷകരില്‍ എത്തിക്കുകയായിരുന്നു "ജിയ ഷാന്ഗ് കെ " എന്ന ചൈനീസ് സംവിധായകന്‍.
          ഓരോ കഥാപാത്രങ്ങള്‍ അവരുടെ അനുഭവങ്ങള്‍ പറയുന്ന രീതി പ്രേക്ഷകരില്‍, അഭിനെതാക്കാലോ, അതോ യഥാര്‍ത്ഥ അനുഭവസ്താരോ എന്നു സംശയം ഉളവാക്കുന്ന  ഈ ചിത്രം കണ്ടു  പൂര്‍ത്തീകരിക്കാന്‍  കുറച്ചധികം  ക്ഷമിക്കെണ്ടി വന്നു.  എന്തൊരു ബോറന്‍ സിനിമ എന്നു പറയുന്നതാവും ശരി.


സംവിധാനം:  ജിയ ഷാന്ഗ് കെ
സ്ക്രീനിംഗ് ഡേറ്റ്: ഡിസംബര്‍ പതിമൂന്ന്.

Saturday, January 16, 2010

"ട്രൂ നൂണ്‍"

             തീവ്രമായ സ്നേഹത്തിന്‍റെ ആഘോഷങ്ങ ള്‍ക്കിടയില്‍ മുള്‍വേലി കൊണ്ടു വിഭജിക്കു മ്പോള്‍  മനസ്സിന്‍റെ വേദന വിരഹത്തിന്‍റെയും, വിഭജനത്തിന്‍റെയും വേദനയായി മാറുന്നു.
          താജിക്കിസ്ഥാനിലെ ഗയോണ്‍ ജില്ലയിലെ സീദി എന്ന ഗ്രാമമാണ് "സായി ഡോവ്" എന്ന റഷ്യന്‍ സംവിധായകന്‍ ട്രൂ നൂണിലൂടെ നമ്മളിലെത്തിക്കുന്നത്.  U.S.S.R-നെ റഷ്യയും, താജികിസ്താനും, കസ്സാഖിസ്ഥാനുമായി വിഭജിച്ചപ്പോള്‍ നിഷ്കളങ്കമായ  ഒരു  ഗ്രാമവും,  അവിടുത്തെ  നിഷ്കളങ്കരായ ജനങ്ങളും മുള്‍  വേലികളുടെ   അതിര്‍ത്തി  വരംബുകളാല്‍  ഭാഗപ്പെട്ടു  പോകുമ്പോള്‍  പാവം "നീലിഫര്‍" എന്ന സുന്ദരിക്കുട്ടിയും, അവളുടെ  ഭാവിവരന്‍  (കാമുകന്‍) അസ്സീസ്സും  വിഭജനത്തിന്‍റെ  വേദന നുണഞ്ഞിറക്കുന്നു. ഒപ്പം ഈ ക്രൂരമായ ഭരണകൂടത്തിന്‍റെ ഇരകളായി മുള്‍ വേലികള്‍ക്കിരുവശത്താകുന്ന   പാവം ഗ്രാമവാസികളും,  ഭരണകൂടത്തി നെതിരെയുള്ള അവരുടെ ചെറുത്തു നില്‍പ്പുമാണ് "ട്രൂ നൂണ്‍" എന്ന  സിനിമ.  വിഭജനത്തിന്‍റെ വേദനയില്‍  ഉദിച്ച യഥാര്‍ത്ഥ വെളിച്ചം എന്നു പറയുന്നതാവും ശരി.
          ഒന്ന് പോലെ കഴിഞ്ഞിരുന്ന ഗ്രാമവാസികളെ   പെട്ടന്ന് വിരഹത്തിന്‍റെ തീരാ വേദനയിലേക്ക് തള്ളി-യിട്ടപ്പോള്‍ തകര്‍ന്നു വീണത്‌ കൊച്ചു കൊച്ചു ആശയങ്ങളും, നിശബ്ദമായഹൃദയ  ഭാഷയും ആയിരുന്നു.
           സിനിമകള്‍ എന്നും വെറും സമയം പോക്കു ആയി മാറുമ്പോള്‍ വെറും സാധാരണത്വത്തില്‍ നിന്ന് കൊണ്ടു തന്നെ മൃദുല ഭാഷയില്‍ പ്രേക്ഷകരില്‍ എത്തിക്കാന്‍ മറന്നു പോയില്ല നമ്മുടെ സംവിധായകന്‍ "സായി ഡോവും".  ഭരണകൂടത്തെ അവഗണിച്ച്‌ ജാതിയുടെയും മതത്തിന്‍റെയും അതിര്‍ വരമ്പുകള്‍ തകര്‍ത്തെറിഞ്ഞു സ്നേഹമാണ് എന്‍റെ രാഷ്ട്രീയം, എന്‍റെ തത്വം, എല്ലാവരും സ്നേഹിക്കണം പരസ്പരം എന്ന സന്ദേശം ഉറക്കെ പറയുന്നു സംവിധായകന്‍.  നല്ല സിനിമ എന്നു ട്രൂ നൂണ്‍ നെ ഉറക്കെ തന്നെ പറയാം.


"ട്രൂ നൂണ്‍" 
സംവിധാനം :- സായി ഡോവ്
സ്ക്രീനിംഗ് ഡേറ്റ് :- ഡിസംബര്‍ പതിനാറ്

Friday, January 15, 2010

"ഷിറിന്‍"         ഒരു വശത്ത്  പീഡന പരമായ അനുഭവങ്ങളെ  ക്രൂരമായും,  പച്ചയായും  "ആന്‍റി ക്രൈസ്റ്റ്" ലൂടെ  ലാന്‍സ് വോണ്‍ ട്രയര്‍ അവതരിപ്പിക്കുമ്പോള്‍ ലളിതമായ ശൈലിയിലൂടെയും, പ്രമേയത്തിലൂടെയും പ്രേക്ഷകരിലെപ്രേക്ഷകരെനമ്മളില്‍ എത്തിക്കുന്നതാണ് അബ്ബാസ് കിരാസ്ടമിയുടെ 'ഷിറിന്‍'. 
      സിനിമയോടുള്ള കാഴ്ചപ്പാടുകള്‍ക്കു അധീതമായി അതി ലളിതമായി വിശേഷിപ്പിക്കുന്ന ഈ സിനിമ ഒരു ഡിജിറ്റല്‍ ക്യാമറ വെറുതെ പാന്‍ ചെയ്‌താല്‍ ഇങ്ങനെ  ഒരു  സിനിമ  പിറവി  എടുക്കും  എന്നു മനസ്സിലായി.  പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിസ്സാമി ഗന്ജ്ജാമി രചിച്ച ഒരു പേര്‍ഷ്യന്‍ ത്രികോണ പ്രണയ കാവ്യമാണ് സിനിമക്കുള്ളിലെ സിനിമയായ ഷിറിന്‍.  അര്‍മേനിയന്‍ രാജകുമാരിയായ ഷിറിന്‍റെ  പ്രണയത്തിനു വേണ്ടി ദാഹിക്കുന്ന ഫര്‍ദാദ് എന്ന ശില്‍പ്പിയും ഖുസ്രോ എന്ന പേര്‍ഷ്യന്‍ രാജകുമാരനും തമ്മിലുള്ള ത്രികോണ പ്രണയ മത്സരമാണ് കഥാ വിഷയം. സിനിമക്കുള്ളിലെ ഈ സിനിമ ഘട്ടം ഘട്ടമായി പുരോഗമിക്കുമ്പോള്‍ ഇറാനിലെ യാഥാസ്ഥിതിക പ്രേക്ഷക സ്ത്രീകളുടെ  മുഖത്തുണ്ടാവുന്ന  വികാര  പ്രകടനങ്ങള്‍  ആണ് ഈ  ചിത്രത്തില്‍. 110 പ്രശസ്ത നടികള്‍ ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.  ഒരു സിനിമാ തീയേറ്ററില്‍ സിനിമ ആസ്വദിക്കുന്ന  ഈ സ്ത്രീകളുടെ മുഖത്തു മിന്നി മറയുന്ന  വിവിധ  വികാരങ്ങളും അവരുടെ ഭാവനാലോകവും അതിലൂടെ ഷിറിന്‍ എന്ന കഥാ നായികയെയും നമ്മള്‍ മിനഞ്ഞെടുക്കുന്നു.
ശരിക്കും പറഞ്ഞാല്‍ കാഴ്ച്ചയെ   തിരിഞ്ഞു നോക്കുന്ന ഒരു അവസ്ഥ,  ഒപ്പം സുന്ദരികളായ ഇറാനി സ്ത്രീകളുടെ അഭിനയ-ത്തിന്റെ  മോഹനമായ  ഈ കാഴ്ച  മുഴുവനായി  സിനിമയെ  ആസ്വദിക്കാന്‍കഴിഞ്ഞില്ല എങ്കിലും  വ്യത്യസ്തത   എന്നത്  ശ്രദ്ധേയമാണ്.  ചലച്ചിത്ര മേളയില്‍ ഷിറിന്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരു ചിത്രമായിരുന്നില്ല.  


സംവിധാനം :- അബ്ബാസ് കിരാസ്ടമി
സ്ക്രീനിംഗ് ഡേറ്റ്  :-ഡിസംബര്‍ പതിമൂന്ന് 

Tuesday, January 12, 2010

"ആന്‍റിക്രൈസ്റ്റ്"


       ഈസിനിമയെ എങ്ങനെവിശേഷിപ്പിക്കാന്‍.....
എങ്ങനെ  വിശദീകരിക്കാന്‍....... അറിയില്ല. എല്ലാം അതിരുകള്‍ക്കപ്പുറം.
     ഒരുപാടു അസ്വസ്ഥതകളും, മരവിപ്പുകളും ബാക്കിയാക്കി ഓരോ ദൃശ്യങ്ങളും കണ്കൊനുകളില്‍ അവശേഷിപ്പിച്ചു "ആന്‍റി ക്രൈസ്റ്റ്" കടന്നു പോകുമ്പോള്‍ വെറും ഒരു പൈങ്കിളി അനുഭൂതിയായി ഈ ചിത്രം അവശേഷിക്കുന്നില്ല.  വിശദീകരിക്കാനാവാത്ത ദൃശ്യങ്ങളിലൂടെ ദാരുണമായ  പ്രമേയം 'ലാന്‍സ് വോണ്‍ ട്രയര്‍' മഹത്തരമായി ത്തന്നെ പ്രേക്ഷകരില്‍ എത്തിക്കാന്‍ മറന്നില്ല.
                    സിനിമ സങ്കല്പ്പംഗല്‍ക്കും അപ്പുറം ഇങ്ങനെയും ഒരു സിനിമ.വിചിത്രവും ഭയാനകവും ആയ ഒരു അവസ്ഥയിലേക്ക്
                     പ്രേക്ഷകരെ കൊണ്ടു എത്തിക്കുന്നു. സ്വന്തം കുഞ്ഞിന്‍റെ മരണശേഷം ഉണ്ടായ ആഘാതത്തില്‍ നിന്നും, മാനസിക പ്രശ്നംഗളില്‍ നിന്നും ഭാര്യയെ രക്ഷിക്കാനുള്ള ഒരു ഭര്‍ത്താവിന്‍റെ നിസ്സഹായ അവസ്ഥ ഒരു തെരാപ്പിസ്റ്റ്‌ ആയ അദ്ദേഹം ഒരു വിലക്കുകളെയും മാനിക്കാതെ ഭാര്യയെ പഴയ അവസ്ഥയിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുന്നു. അതിനായി വനത്തിനുള്ളിലെ ഏദന്‍ എന്ന കൊച്ചു കുടിലിലേക്ക് കുറച്ചു കാലം ചിലവിടാന്‍ പോകുന്ന ഇവരെ ഭയാനകമായ അവസ്ഥയിലേക്ക് കൊണ്ടെതിക്കുകയാണ് ച്ഹയഗ്ര-ഹകാനും,  സംവിധായകനും. ഒന്നേമുക്കാല്‍ മണിക്കൂര്‍ സമയം തിയേറ്ററില്‍ മാനസിക പിരിമുറുക്കം  അനുഭവിക്കേണ്ടി വന്നപ്പോള്‍ വെറുതെ എങ്കിലും ഒരു നിമിഷം സംവിദായകനായ ലാന്‍സ് വോണ്‍ ട്രയെര്‍ ഒരു 'സാഡിസ്റ്റ് ' ആണോ എന്നു ചിന്തിച്ചു പോയി.
            ഓരോസീനുകളും നെടുവീര്പുകളോടെ വീക്ഷിക്കുമ്പോള്‍ ഒരു തവണയെങ്കിലും അറിയാതെ എന്റെ ദൈവമേ എന്നു വിളിച്ചു പോകുന്ന ഒരു സിനിമ ചിത്രീകരിക്കാന്‍ കഴിയുക എന്നത് വിമര്‍ശനാത്മകം തന്നെ. ഇത് സംഭവീയമോ, അസംഭവീയമോ.........??? ഓരോ സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നതരത്തിലുള്ള ഈ സിനിമ മനുഷ്യന്‍റെ ഭ്രാന്തമായ ആവേശവും, അവസ്ഥയും പച്ചയായി ആവിഷ്കരിക്കുക  എന്നത് നിസ്സാരകാര്യമല്ല.   ആത്മഹത്യയും,  ബലാല്‍സംഘവും  ദിനം പ്രതികൂടന്ന നമ്മുടെ സമൂഹത്തില്‍ നഗ്നതയും പീഡനവും, സ്വയംഭോഗവും, ലൈഗികതയും  നിറഞ്ഞു നില്‍ക്കുന്ന  സ്ക്രീനുകള്‍ . ഓരോദൃശ്യങ്ങളും  അനുയോജ്യമാംവിതം  ശബ്ദ മിശ്രണം. ഈ  സിനിമയെ മോശമെന്നോ.  നല്ലതെന്ന്  പറയാന്‍  'കണ്‍ഫ്യു-ഷന്‍തീര്‍ക്കണമേ   എന്നു ഉറക്കെ പാടെണ്ടിയിരിക്കുന്നു.


സംവിധാനം:-ലാന്‍സ് വോണ്‍ ട്രയര്‍

Sunday, January 10, 2010

"വിസ്പര്‍ വിത്ത് ദി വിന്‍ഡ്"

                   കുര്‍ദിസ്ഥാന് ‍പട്ടാളക്കാരുടെ  സംഘര്‍ഷങ്ങളെ  അതിജീവിച്ച  ജനങ്ങളുടെ  വൈകാരികതയുടെ  സ്പന്ധനമാണ്  ഷഹ്രംഅലി   'വിസ്പേര്‍ വിത്ത് ദി വിന്‍ടി' ലൂടെ നമുക്ക് കാഴ്ചവച്ചത്. ഇവിടെ ജീവിതവും മരണവും പുറം തിരിഞ്ഞു  മുന്നേറുമ്പോള്‍ കാറ്റ് ഒരു രാജ്യത്തിന്‍റെ,ജനത്തിന്‍റെ ശബ്ദമായി മാറുന്നതുംമനസ്സിന്‍റെ ഉള്‍കോണു കളില്‍ തണുപ്പിന്‍റെ അംശമായി അലയടിക്കുന്നതും സിനിമ കണ്ടിറങ്ങുമ്പോള്‍നമ്മള്‍ അറിയുന്നു. ഓരോ സീനുകളും നിറഞ്ഞ ഇഷ്ടത്തോടെ ആസ്വദിക്കാനും പുത്തന്‍ സംസ്കാരങ്ങളെ  അനുഭവിക്കാനും കഴിഞ്ഞു എന്നുള്ളത് ഒരു വാസ്തവം തന്നെ
        ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയില്‍ ജോലി ചെയ്യുന്ന പോസ്റ്മാനു മന്ദമാരുതന്റെ സ്പന്ദനം പോലെ ഒരു നിയോഗം ലഭിക്കുന്നു. അവിടത്തെ കമാന്റെര്‍, തനിക്കു പിറക്കാനിരി-ക്കുന്നകുഞ്ഞിന്റെ ആദ്യത്തെകരച്ചില്‍ റിക്കോട്ചെയ്തു തനിക്കു കേള്‍ക്കണം എന്നു ആവശ്യപ്പെടുന്നു. കഥാനായകന്‍  മാം ബെല്പെന്‍ കമാന്റെരുടെ ആവിശ്യം ഒരു കടമയായി  സ്വീകരിച്ചു  സംഘര്‍ഷങ്ങളെ  അതിജീവിച്ചു  പിറന്നു  വീഴുന്ന കുഞ്ഞിന്‍റെ ആദ്യ നിലവിളിശബ്ദം  റെകോട്ചെയ്യാനായി ആ ഗ്രാമത്തില്‍ എത്തുമ്പോള്‍ വെറും ശൂന്യമായ  ഒരു പ്രദേശം അദ്ധേഹത്തെ  സ്വീകരിക്കുന്നു. എല്ലാവരെയും  മറ്റെവിടെക്കോ  പാലായനം ചെയ്തിരിക്കുകയാണ്. കമാന്ടെരുടെ  ഭാര്യയെ  അന്വേഷിച്ചുള്ള   പോസ്റ്റ്‌ മാന്‍റെ  യാത്ര ഒരു യുദ്ധം എങ്ങനെയാണ് നമ്മളെ ഒരു വൈകാരികതയില്‍ എത്തിക്കുന്നത് എന്നു കളംഗം ഇല്ലാതെയഥാര്‍ത്ഥ ഹൃദയവികാരതയോടെ തുടിക്കുന്ന ദ്രിശ്യങ്ങളായി "വിസ്പേര്‍ വിത്ത്‌ ദി വിന്ടു"മാറുമ്പോള്‍ അറിയാതെ എങ്കിലും നല്ല സിനിമ എന്നു പറയാതിരിക്കാന്‍ കഴിയില്ല.
                    പിറന്നുവീഴുന്ന കുഞ്ഞിന്‍റെ ആദ്യത്തെ കരച്ചില്‍ ഒരു രാജ്യത്തിന്റെ,   ഒരു ജനതയുടെ പുനര്‍ജന്മമായി  ചിത്രീകരിച്ചത് കൊണ്ടായിരിക്കാം..... ഒരു നല്ല ചിത്രം എന്നും ഒരു നാടിന്‍റെ നല്ല സംസ്കാരത്തിന്റെ നേര്‍ ചിത്രത്തെതുറന്നു കാട്ടുന്നു. നല്ല സിനിമകളില്‍ എന്നും പ്രകൃതി വഹിക്കുന്ന പങ്കു, അതിന്റെ ചിത്രീകരണ ശൈലി, വ്യത്യസ്തമായ ഓരോ സീനുകളും, പ്രകൃതി ഭംഗിയും ഇനിയെത്ര ചലച്ചിത്ര മേളകള്‍ കടന്നു പോകുമ്പോളും മനസ്സില്‍ മായാതെ അവശേഷിപ്പിക്കും............


സംവിധാനം: ഷഹ്രം അലി ദി
സ്ക്രീനിംഗ് ഡേറ്റ് : ഡിസംബര്‍ പന്ത്രണ്ട്