Sunday, January 17, 2010

"എമ്പ്ടി നെസ്റ്റ്"

 അര്‍ജെന്റീനിയെന്‍  ജീവിത സാഹചര്യങ്ങളെ  ഭാവ തീവ്രമായി അവതരിപ്പിക്കുകയായിരുന്നു ഡാനിയേല്‍ബെര്‍മാന്റെ 'എമ്പ്ടി നെസ്റ്റ്'. ദീര്‍ഘമായദാമ്പത്യംഎല്ലയിപ്പോളും പുതുമയു ള്ളതും,വൈകാരികതയും നിലനിര്‍ത്തുന്നതിന്റെ പ്രശ്നങ്ങള്‍.  മധ്യ വയസ്കരായ ദമ്പതികളുടെ ജീവിത വിഹ്വലതകളെയും, ആകുലതകളെയും ശാന്തമായഒഴുക്കായി പ്രേക്ഷകരിലെത്തിക്കുന്നു  ഈ ചിത്രം.  മക്കള്‍  വീട് വിട്ടു പോവുമ്പോള്‍  രക്ഷിതാക്കള്‍ അനുഭവിക്കുന്ന   ഏകാന്തതയും, ദുഖവും ആണ് എമ്പ്ടി നെസ്റ്റ്.  ശരിക്കും പറഞ്ഞാല്‍ ഒഴിഞ്ഞ കിളികൂട്ടിലെ അവസ്ഥ.


 എഴുത്തുകാരനായ ലിയനാര്‍ദോയുടെയും, ഭാര്യ മാര്‍ത്തയുടെയും ജീവിത യഥാര്‍ത്യങ്ങളുടെ  വ്യത്യസ്തതയും,  ഏകാന്തവും,  ദൃശ്യ ബിംബങ്ങളുടെ മനോഹാരിതയും,  ലിയനാര്‍ദോയുടെ സ്വകാര്യ വിഹ്വലതകളും, സൌന്ദര്യ പിണക്കങ്ങളും, അകല്‍ച്ചയും ഈ ചിത്രം അവതരിപ്പിക്കുന്നു.  പറന്നു  പോയ കുഞ്ഞിക്കിളികളെ  ഓര്‍ത്ത് കൂട്ടില്‍ തനിച്ചിരിക്കുന്ന തള്ളക്കിളി, ലക്‌ഷ്യം  ഇല്ലാതെ  പറക്കുന്ന കളിപ്പാട്ടങ്ങള്‍, ചെറിയ  അറിവിലേക്കുള്ള    സന്‍ദേശങ്ങലാണ് .  ലൈംഗീകതയും, സന്താനങ്ങള്‍ എന്ന കണ്ണികള്‍ക്കപ്പുറം  ഇവരെ വീണ്ടും കൂട്ടി  ഇണക്കുന്നതെന്ത് എന്ന ചോദ്യംപ്രേക്ഷകരില്‍ ബാക്കിയാക്കി ചിത്രം അവസാനിക്കുമ്പോള്‍ സ്വാര്‍ഥതയും, സ്നേഹവും ആണ് എല്ലാത്തിനും കാരണം എന്നു നാം വീണ്ടും ഓര്‍ക്കുന്നു.


സംവിധാനം:- ഡാനിയേല്‍  ബെര്‍മാന്‍
സ്ക്രീനിംഗ് ഡേറ്റ്:- ഡിസംബര്‍ പതിനൊന്ന്
     

No comments:

Post a Comment