രാജ്യത്തിന്‍റെ ആഭ്യന്തരപ്രശ്നങ്ങള്‍ ഓരോ വ്യക്തികളുടെയും ജീവിതത്തെ സ്വാധീനിച്ചെന്ന് വരാം. അത് പ്രത്യക്ഷമായിട്ട് അല്ലെങ്കിലും സംവിധായകന്‍ ജോര്‍ജുഒഷ്വലി കസാഖിസ്ഥാന്‍ ചിത്രമായ ' ദി അതര്‍ ബാങ്കിലൂടെ 'ദൃശ്യ വല്കരിക്കുന്നു.
അബ്ഖാസിയാന്‍ അഭ്യന്തര യുദ്ധത്തില്‍ പെട്ട് പലായനം ചെയ്ത അഭയാര്‍ഥികള്‍ആണ് പന്ത്രണ്ടു കാരനായ ടീടോയും, അവന്‍റെ അമ്മ കേറ്റോയും. ജീവിത മാര്‍ഗത്തിനായി വര്‍ക്ഷോപ്പില്‍ ജോലി ക്ക്പോകുന്ന ടിടോ, പണത്തിനായി കുട്ടി കൊള്ള സങ്കത്തില്‍ ചേരുന്നു . എന്നാല്‍ അതും പരാജയപ്പെടുന്നു. അവനെ നേരിടുന്ന പ്രശ്നങ്ങളെ വകവയ്കാതെ മോഹങ്ങളും പ്രതീക്ഷകളുമായി മുന്നേറുമ്പോള്‍ അമ്മയ്ക്ക് ഒരു കാമുകന്‍ ഉണ്ടെന്ന തിരിച്ചറിവും, അബ്ഖാസിയയില്‍ തിടരുന്ന തന്‍റെ അച്ഛനെ തേടിയുള്ള അവന്‍റെ യാത്രയും,അതിനിടയില്‍ അവന്‍ നേരിടുന്ന യാതാര്‍ത്യങ്ങളും, തിരിച്ചറിവുകളും, മനുഷ്യന്‍റെ ക്രൂര വിനോദങ്ങളും, വൃത്തികേടുകളും, മനുഷ്യത്വത്തിനു യാതൊരു പരിഗണനയും നല്‍കുന്നില്ല.
ഒടുവില്‍വീണ്ടും നിരാശനാവുന്നു നമ്മുട ടിടോ. അവന്‍റെ അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചിരിക്കുന്നു. ഇത് പല സംസ്കാരങ്ങളെയും തുറന്നു കാട്ടുന്നു. നിഷ്കളങ്കനായ ടിടോ യുടെ ഹൃദയ വേദന വെറുമൊരു ഫെസ്റ്റിവല്‍ ചിത്രമായി നീക്കി വക്കാനല്ല ..... സമൂഹത്തിന്‍റെ മുഖങ്ങളെയും, മനുഷ്യത്വതെയും ദ്രിശ്യവല്കരിക്കുക ആണ് , ഓരോ സീനിലും.
സംവിധായകന്‍:- ജോര്‍ജു ഒഷ്വലി
സ്ക്രീനിംഗ് ഡേറ്റ് :-ഡിസംബര്‍ പന്ത്രണ്ടു
No comments:
Post a Comment