
താജിക്കിസ്ഥാനിലെ ഗയോണ്‍ ജില്ലയിലെ സീദി എന്ന ഗ്രാമമാണ് "സായി ഡോവ്" എന്ന റഷ്യന്‍ സംവിധായകന്‍ ട്രൂ നൂണിലൂടെ നമ്മളിലെത്തിക്കുന്നത്. U.S.S.R-നെ റഷ്യയും, താജികിസ്താനും, കസ്സാഖിസ്ഥാനുമായി വിഭജിച്ചപ്പോള്‍ നിഷ്കളങ്കമായ ഒരു ഗ്രാമവും, അവിടുത്തെ നിഷ്കളങ്കരായ ജനങ്ങളും മുള്‍ വേലികളുടെ അതിര്‍ത്തി വരംബുകളാല്‍ ഭാഗപ്പെട്ടു പോകുമ്പോള്‍ പാവം "നീലിഫര്‍" എന്ന സുന്ദരിക്കുട്ടിയും, അവളുടെ ഭാവിവരന്‍ (കാമുകന്‍) അസ്സീസ്സും വിഭജനത്തിന്‍റെ വേദന നുണഞ്ഞിറക്കുന്നു. ഒപ്പം ഈ ക്രൂരമായ ഭരണകൂടത്തിന്‍റെ ഇരകളായി മുള്‍ വേലികള്‍ക്കിരുവശത്താകുന്ന പാവം ഗ്രാമവാസികളും, ഭരണകൂടത്തി നെതിരെയുള്ള അവരുടെ ചെറുത്തു നില്‍പ്പുമാണ് "ട്രൂ നൂണ്‍" എന്ന സിനിമ. വിഭജനത്തിന്‍റെ വേദനയില്‍ ഉദിച്ച യഥാര്‍ത്ഥ വെളിച്ചം എന്നു പറയുന്നതാവും ശരി.

സിനിമകള്‍ എന്നും വെറും സമയം പോക്കു ആയി മാറുമ്പോള്‍ വെറും സാധാരണത്വത്തില്‍ നിന്ന് കൊണ്ടു തന്നെ മൃദുല ഭാഷയില്‍ പ്രേക്ഷകരില്‍ എത്തിക്കാന്‍ മറന്നു പോയില്ല നമ്മുടെ സംവിധായകന്‍ "സായി ഡോവും". ഭരണകൂടത്തെ അവഗണിച്ച് ജാതിയുടെയും മതത്തിന്‍റെയും അതിര്‍ വരമ്പുകള്‍ തകര്‍ത്തെറിഞ്ഞു സ്നേഹമാണ് എന്‍റെ രാഷ്ട്രീയം, എന്‍റെ തത്വം, എല്ലാവരും സ്നേഹിക്കണം പരസ്പരം എന്ന സന്ദേശം ഉറക്കെ പറയുന്നു സംവിധായകന്‍. നല്ല സിനിമ എന്നു ട്രൂ നൂണ്‍ നെ ഉറക്കെ തന്നെ പറയാം.
"ട്രൂ നൂണ്‍"
സംവിധാനം :- സായി ഡോവ്
സ്ക്രീനിംഗ് ഡേറ്റ് :- ഡിസംബര്‍ പതിനാറ്
No comments:
Post a Comment