Sunday, November 29, 2009

"ഒടുവില്‍ നിന്നെ ഞാന്‍ അറിയുന്നു "

ഒടുവില്‍ .......................................
ഓരോ സ്വപ്നങ്ങളുടെയും പിറകില്‍
വാരാര്‍ന്ന ജീവിതത്തില്‍
വര്‍ണ്ണ വാനികനായി
വിദ്രുമ വിഭൂഷിതനായി 
നിന്നെ ഞാന്‍ കാണുന്നു ....
നിലാവിന്റെ പട്ടുടുത്ത 
ഈ മണിസൗധത്തില്‍
തേങ്ങുന്ന യാമത്തില്‍
വണ്ടുകള്‍ മൂളുമ്പോഴും
ദുരന്തങ്ങള്‍ക്ക് അപ്പുറം
നിന്റെ ശാന്തി തീരം ഉണ്ടെന്നു
അറിയുന്നു ഞാന്‍ ................,,,,,,,,,,,

സ്മിത

"മനസ്സ് "

"അറിയുമോ എന്റെ സഹയാത്രികയെ ........................ ഇവളാണ് എന്‍ സഹയാത്രിക ........"

     എന്റെ ദുഖങ്ങളില്‍ എന്നും ഞാന്‍
മാത്രമായിരുന്നു എന്റെ സഹയാത്രിക.
പോട്ടിചിരിക്കേണ്ട സമയങ്ങളില്‍
ഞാന്‍ എന്റെ ഉള്ളില്‍  ആനന്ദത്തിന്റെ
മത്താപ്പൂക്കള്‍ കൊളുത്തി വിട്ടു.
ആത്മ സംഘര്‍ഷത്തിന്റെ കടുത്ത വേദനയില്‍
ഞാന്‍ എന്റെ മനസ്സിലെ ഏറ്റവും
വിശ്വസ്തയായ സുഹൃത്തായി .
തോല്‍വികള്‍ നല്‍കിയ കറുത്ത കരിമ്പടം
ഞാന്‍ എന്റെ മനസ്സിന്റെ കളിമുറ്റെത്തു
എന്റെ സ്വപ്‌നങ്ങള്‍ക്ക്  മേയാന്‍ വിരിച്ചു കൊടുത്തു.
ആ സ്വപ്‌നങ്ങള്‍ പൂക്കാതെ എന്‍ മനസ്സിന്റെ
കാന്‍വാസില്‍ ഉരുകി ഒലിച്ചപ്പോള്‍
ഞാന്‍ എന്റെ ഉള്ളില്‍ അമ്മയായി.

     പുത്തെന്‍ നക്ഷത്രങ്ങള്‍ എന്റെ മനസ്സിലെ
ആകാശത്തില്‍ വിരിഞ്ഞപ്പോള്‍ ഞാനെന്റെ മനസ്സിന്റെ
തിരശ്ശീലയില്‍ സത്യാ സത്യങ്ങള്‍ ഉരുക്കിയോഴിക്കുന്ന 
സ്നേഹത്തിന്റെ ഗുരുവായ 
തെറ്റുകളില്‍ നിന്നും, തെറ്റുകളിലേക്കുള്ള 
നീണ്ട ഘോഷയാത്രയില്‍ ഞാന്‍ എന്റെ മനസ്സില്‍
സ്നേഹത്തിന്റെ അധികാരം ആജ്ഞ്ഞയാവുന്ന
അമ്മയെ സ്വപ്നം കണ്ടു.
മനസ്സിന്റെ വിളറിയ പിന്നാമ്പുറങ്ങളില്‍
നിസ്സംഗതയുടെ കറുത്ത കട വാവലുകള്‍
ചിറകടിച്ചപ്പോള്‍ ഞാനെന്‍ മനസ്സില്‍
ഗീതയും ഋഗ്വേദവും ശാന്തിയുടെ നിറദീപമാക്കി.
എന്റെ മനസ്സ് എന്നിട്ടും ദുരൂഹതയുടെ കനത്ത-
തിരശീലക്കു പുറത്തും എന്നും എനിക്കന്യമായി
കടിഞ്ഞാണ്‍ പൊട്ടി ചക്രങ്ങളുടെ ബന്ധങ്ങള്‍
നഷ്ട്ടമായ കുതിരവണ്ടിക്കാരന്റെ
അലറിക്കരയുന്ന പാവം മനസ്സ് മാത്രം.
എനിക്കെന്‍ മനസ്സില്‍ ഒരിക്കലും മരിക്കാത്ത സ്നേഹമായി ....
ആ സ്നേഹം എന്റെ മനസ്സുമായി ...........................

സ്മിത







Sunday, November 22, 2009

''തീവ്രാനുരാഗം''


ഇന്നലെ പൗര്‍ണമി ആയിരുന്നു.നിദ്ര അനുഗ്രഹിക്കാന്‍ മറന്നുപോയതോ,അതോ കുസൃതി കാട്ടിയതോ ......? അറിയില്ല ...നീയെനിക്ക് സൂര്യനോ, ചന്ദ്രനോ  ......?നീയെന്നെ നിലാവെന്നു വിളിച്ചിട്ടുണ്ട് പലപ്പോളും,പക്ഷേ നിനക്കുതെറ്റി.ഞാന്‍ സൂര്യനാണ് .അത് ഞാന്‍ മനസ്സിലാക്കുന്നത് നീ അരികിലേക്ക് വരുമ്പോഴാണ് .നിന്റെ സാന്നിദ്യം സമ്മാനിക്കുന്ന തണുപ്പ് അനുഭവിച്ചു അറിയുന്നത്.അതെ !നിന്റെ സ്നേഹത്തിന്റെ ശീതലതയുല്കൊള്ളന്‍ എനിക്കാവില്ല.കാരണം എന്റെ പ്രഭാത രശ്മികളും ,തീക്ഷണതാപവും പോക്കുവെയിലും ലഭിച്ചില്ലഎങ്കില്‍........വേണ്ട കാര്‍മേഘത്തെ ഞാന്‍ ക്ഷണിക്കുകയാണ്‌.എന്നെ മറയ്ക്കട്ടെ പൂര്‍ണമായും;
   നിന്റെ സാമീപ്യം ഞാന്‍ ആഗ്രഹിക്കുന്നില്ല .കാരണം നീയെന്റെ പരാജയമാണ് എന്നെ തളര്‍ത്തിതനുപിച്ചിട്ടു നിന്റെ പരിഹാസച്ചിരി,അത് ഞാന്‍ കണ്ടിട്ടുണ്ട് പലവട്ടം.പക്ഷേ ആ പരിഹാസം എനികിഷ്ടമാണ് .എന്തെന്നാല്‍ സ്നേഹിക്കാന്‍ മാത്രമേ എനിക്കറിയു ......നിന്റെ മനസിന്റെ വലുപ്പം,വേദന ,അതെനിക്കരിയാമയിരുന്നു .മൗനത്തിന്റെ വാല്മീകത്തില്‍ അഭയംതേടുന്നതിന്റെ പിന്നില്‍ സ്വാര്‍ത്ഥ ലാഭങ്ങളുടെ ചതുരംഗകളികളാണ്.അതും നീ പഠിച്ചിടുണ്ടാവുമല്ലോ.ദുരുഹതകള്‍ അവശേഷിപ്പിക്കുക  എന്റെ രീതിയാണ്‌എന്നു നീ തെറ്റിധരിച്ചു.അല്ല, നോക്കു ഇതെല്ലം മുകളിലുള്ള വിദ്വാന്റെ ചരടുവലികളാണ്.പരസ്പരം അളന്നു തൂക്കാനുള്ള പാവകളിപ്പിക്കള്‍.അത് നമുക്ക് എത്ര മധുരമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ചു.ഒപ്പം വേദനയും...........പിണക്കങ്ങള്‍ നമ്മെ ശിശുക്കള്‍ ആക്കി.ഇണക്കങ്ങള്‍ പക്വതയും.നീയെനിക്കുവേണ്ടി ചെയ്ത ഓരോനന്മകളും എനിക്ക് തീരാത്ത വേദനകള്‍ ആണല്ലോ സമ്മാനിച്ചത്‌.അതിന്റെ ഉദ്വേശ ശുദ്ദിയെ  ഞാന്‍ ഉള്കൊള്ളുന്നുണ്ടായിരുന്നു.പക്ഷേ ത്രാസില്‍ വേദനക്കയിരുന്നു പ്രാമുഖ്യം.അത് നമ്മുടെ കുറ്റമല്ല.സൂര്യന്റെ സാന്നിദ്യത്തില്‍ ചന്ദ്രന് അസ്ഥിതമില്ലല്ലോ ...തിരിച്ചും .
        എനിക്ക് പരാതിയില്ല.ഞാന്‍ നിന്നെ ശപിചിട്ടില്ല.കാരണം നിന്റെ സ്നേഹത്തിന്റെ ആഴമറിയാതെ നിന്നെ ഞാന്‍ വേദനിപ്പിച്ചു.പരിഹസിച്ചു .പകരം തരാന്‍ ഞാന്‍ അഭിനയിച്ചു.നീറുന്ന മനസ്സോടെ ...................................
ഈ അശരീരി കേള്‍ക്കു .. ''ബുദ്ധിയുള്ള വിഡ്ഢികള്‍ ''
                                      ''സൗഭാഗ്യമുള്ള  ഭാഗ്യദോഷികള്‍''
ശരിയല്ലേ....പക്ഷേ ഇതിനെ നാം സ്വീകരിക്കെണ്ടിയിരിക്കുന്നു.കാരണം പൂര്‍ണതയുടെ അവസാന വാക്ക് മരണമാണ്,സര്‍വനാശം ആണ് .എങ്കിലും വസന്തം ഒരിക്കല്‍ ഭൂമിയെ സുന്ദരിയാക്കും...അല്ലങ്കില്‍ ഒരു നിയോഗം പോലെ ....ആ ദിനം സമാഗമം പിന്നീട് പെയ്ത മഴയുടെ തുല്യം കണ്ണീരു വീണു തണുതിട്ടോ ?
അതോ,ഗ്രഹണതിലോ ..............?..........??..........???
Smitha

Sunday, November 15, 2009

പ്രകൃതിയെ കാര്‍ന്നുതിന്നുന്ന വിഷച്ചുരുളുകള്‍ .....

മണ്ണിലും ജലത്തിലും വായുവിലും വിഷം നിറച്ചുകൊണ്ട് മലിനീകരണം സാന്ദ്രീകരിച്ച വിഷപര്‍വങ്ങളിലൂടെ  കൊല്ലം ജില്ലയിലെ K M M L.....



ലാഭക്കൊതിയുടെ ക്രൌരങ്ങള്‍ ചവറയുടെ മണ്ണില്‍ വിതച്ചത് ഹൃദയശൂന്യതയുടെ വിഷവിത്തുകള്‍ ആണ്. മണ്ണിര പോലും
ഇല്ലാത്ത ഊഷരഭൂമിയായി ചവറയെ മാറ്റിയത് ലാഭാര്‍ത്തിയുടെ ഉദ്യോഗസ്ഥരോ ഭരണാധികാരികളോ രാഷ്ട്രീയക്കാരോ???
പരിസരവാസികളുടെ ആര്യോഗ്യത്തിനു ഭീഷണിയായി നില്‍കുന്ന 'കേരള മിനറല്‍സ് ആന്‍ഡ്‌ മെറ്റല്‍സ്‌ ലിമിറ്റഡ് " ന്‍റെ
മാലിന്യങ്ങള്‍ ഒരു നാടിനെ നശിപ്പിക്കുന്ന ഭീകരതയിലേക്ക്           വളര്‍ന്നുകൊണ്ടിരിക്കുന്നു.
ആസിഡ്‌പൂളില്‍ കൂടി കിനിഞ്ഞിറങ്ങുന്ന ആസിഡ്‌ വെള്ളം ഭൂഗര്‍ഭ ജലത്തില്‍ നിന്ന് ചുറ്റും
ശുദ്ധജല ഉറവകളെയാകെ പുളിപ്പിച്ചുകളയുന്നു. ഒരിറ്റു ദാഹജലത്തിനു തൊണ്ട ഇടറുന്ന
ചവറയുടെ ദുരിതകാലം.ആസിഡ് റികവറി പ്ലാന്‍റില്‍ നിന്നും ടൈട്ടനിയം റെക്ട്രക്ലോറൈഡ് ടാങ്കില്‍ (ടിക്കില്‍ ടാങ്ക്)തുരുമ്പ്പിടിച്ചഗ്യാസ് പൈപ്പുകളില്‍
നിന്നും പടര്‍ന്നു  നിറയുന്ന വിഷവായുവിന്റെ സാന്ദ്രത ഈ നാടിനെ രോഗതുരമാക്കുന്നു.
വര്‍ഷം 360 കോടി രൂപ വിറ്റുവരവുള്ള ഈ കമ്പനിയുടെ ഒരു ശതമാനം പോലും ക്ഷേമ  പ്രവര്‍ത്തനങ്ങള്‍ക്കോ,മലിനീകരണ നിയന്ത്രനതിനോ  ഉപയോഗിക്കപ്പെടുന്നില്ല.
മലിനികരണനിയന്ത്രണ ബോര്‍ഡ്‌  ഒരുനോക്കുകുത്തിയായ റബ്ബര്‍  സ്റ്റാമ്പ് മാത്രമാണ്.
വായുവും മണ്ണും ജലവും പരിപൂര്‍ണമായി  മലിനീകരിച്ച മാനേജ്മെന്റിന്  എതിരെ ഒരു പ്രോസികൂഷന്‍ നടപടിപോലുംഎടുക്കാനാവാത്ത മലിനീകരണബോര്‍ഡ്‌.
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്   എന്ന പേരില്‍  രാഷ്ട്രീയകാരന്റെ മടിശീലകളില്‍  നക്കാപിച്ച
കുത്തിനിറയ്ക്കുന്ന ഒരു വെല്‍ഫെയര്‍  ബോര്‍ഡായി  മാറുകയാണ്.


   "ഈ നീലവാനങ്ങളിലും  തഴുകിവരുന്ന ഇളംകാറ്റിലും
കളകളം പാടുന്ന അരുവികളിലും  വിഷം തുപ്പുന്ന
മാനേജ്‌മന്റ്‌ അസുരന്മാര്‍.."‍എല്ലാചോദ്യങ്ങള്ക്കും,എല്ലാ നിര്‍വചനങ്ങള്‍ക്കും  പോരാട്ടങ്ങള്ക്കും അപ്പുറത്തേക്ക് ഇവര്‍
അതിജീവനം നേടിയിരിക്കുന്നു. ആരുടെ  ഇച്ചാശക്തിക്കും
അപ്പുറത്തേക്ക് അതിജീവനം നടത്തിയ ഈ രോഗാണുകള്‍ക്ക് വാക്സിന്‍  നിര്‍മിക്കാന്‍ കഴിയുനില്ല.
കോടതികളുടെ വിധിന്യയങ്ങളെ നിസംഗതയോടുകൂടി നിഷേധിക്കാന്‍  ഇവര്‍ക്ക്  ശേഷി നിറച്ചു കൊടുക്കുന്നമൂന്നാംകിട രാഷ്ട്രീയ ഭിക്ഷാമ്ധേഹികള്‍ ഉണ്ടിവിടെ .നിയമം വാക്കുകളില്‍ മരിച്ചുകിടക്കുന്നതിന്റെ  അതീവദയനീയ ദുരന്ത കാഴ്ചകളാണ് ഇവിടെ.
പച്ചപ്പും മത്സ്യവും, ഗ്രാമ്യതയും, തകിടംമറിഞ്ഞു ശോഷിച്ചു പോയ ഹൃദയഭേദകമായ ദുരിതങ്ങളാണ് ഇവിടെവിടെയും.ഇവിടെ ആത്യന്തികമായി ജനങ്ങള്‍ക്ക്‌  ആശ്രയിക്കാന്‍  കഴിയുന്നത് നിയമഞരെയും ,നിയമപാലകരെയും ഭരണാധികാരികളെയും ആണ്.നിയമം ജനങ്ങള്‍ കൈയ്യിലെടുക്കുന്നത്
ജനങ്ങള്ക്ക് വേണ്ടി ഇവര്‍ നന്മകള്‍ ചെയ്യാതിരിക്കുമ്പോള്‍ ആണ്. മലിനീകരണം സാന്ദ്രീകരിച്ച ഈ ഭൂമിയിലേക്ക്  മേലധികാരികളുടെ ശ്രദ്ധ ഞങ്ങള്‍ ക്ഷണിക്കുന്നു...

Investigative report - by Smitha &;Arya