Sunday, November 15, 2009

പ്രകൃതിയെ കാര്‍ന്നുതിന്നുന്ന വിഷച്ചുരുളുകള്‍ .....

മണ്ണിലും ജലത്തിലും വായുവിലും വിഷം നിറച്ചുകൊണ്ട് മലിനീകരണം സാന്ദ്രീകരിച്ച വിഷപര്‍വങ്ങളിലൂടെ  കൊല്ലം ജില്ലയിലെ K M M L.....



ലാഭക്കൊതിയുടെ ക്രൌരങ്ങള്‍ ചവറയുടെ മണ്ണില്‍ വിതച്ചത് ഹൃദയശൂന്യതയുടെ വിഷവിത്തുകള്‍ ആണ്. മണ്ണിര പോലും
ഇല്ലാത്ത ഊഷരഭൂമിയായി ചവറയെ മാറ്റിയത് ലാഭാര്‍ത്തിയുടെ ഉദ്യോഗസ്ഥരോ ഭരണാധികാരികളോ രാഷ്ട്രീയക്കാരോ???
പരിസരവാസികളുടെ ആര്യോഗ്യത്തിനു ഭീഷണിയായി നില്‍കുന്ന 'കേരള മിനറല്‍സ് ആന്‍ഡ്‌ മെറ്റല്‍സ്‌ ലിമിറ്റഡ് " ന്‍റെ
മാലിന്യങ്ങള്‍ ഒരു നാടിനെ നശിപ്പിക്കുന്ന ഭീകരതയിലേക്ക്           വളര്‍ന്നുകൊണ്ടിരിക്കുന്നു.
ആസിഡ്‌പൂളില്‍ കൂടി കിനിഞ്ഞിറങ്ങുന്ന ആസിഡ്‌ വെള്ളം ഭൂഗര്‍ഭ ജലത്തില്‍ നിന്ന് ചുറ്റും
ശുദ്ധജല ഉറവകളെയാകെ പുളിപ്പിച്ചുകളയുന്നു. ഒരിറ്റു ദാഹജലത്തിനു തൊണ്ട ഇടറുന്ന
ചവറയുടെ ദുരിതകാലം.ആസിഡ് റികവറി പ്ലാന്‍റില്‍ നിന്നും ടൈട്ടനിയം റെക്ട്രക്ലോറൈഡ് ടാങ്കില്‍ (ടിക്കില്‍ ടാങ്ക്)തുരുമ്പ്പിടിച്ചഗ്യാസ് പൈപ്പുകളില്‍
നിന്നും പടര്‍ന്നു  നിറയുന്ന വിഷവായുവിന്റെ സാന്ദ്രത ഈ നാടിനെ രോഗതുരമാക്കുന്നു.
വര്‍ഷം 360 കോടി രൂപ വിറ്റുവരവുള്ള ഈ കമ്പനിയുടെ ഒരു ശതമാനം പോലും ക്ഷേമ  പ്രവര്‍ത്തനങ്ങള്‍ക്കോ,മലിനീകരണ നിയന്ത്രനതിനോ  ഉപയോഗിക്കപ്പെടുന്നില്ല.
മലിനികരണനിയന്ത്രണ ബോര്‍ഡ്‌  ഒരുനോക്കുകുത്തിയായ റബ്ബര്‍  സ്റ്റാമ്പ് മാത്രമാണ്.
വായുവും മണ്ണും ജലവും പരിപൂര്‍ണമായി  മലിനീകരിച്ച മാനേജ്മെന്റിന്  എതിരെ ഒരു പ്രോസികൂഷന്‍ നടപടിപോലുംഎടുക്കാനാവാത്ത മലിനീകരണബോര്‍ഡ്‌.
ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക്   എന്ന പേരില്‍  രാഷ്ട്രീയകാരന്റെ മടിശീലകളില്‍  നക്കാപിച്ച
കുത്തിനിറയ്ക്കുന്ന ഒരു വെല്‍ഫെയര്‍  ബോര്‍ഡായി  മാറുകയാണ്.


   "ഈ നീലവാനങ്ങളിലും  തഴുകിവരുന്ന ഇളംകാറ്റിലും
കളകളം പാടുന്ന അരുവികളിലും  വിഷം തുപ്പുന്ന
മാനേജ്‌മന്റ്‌ അസുരന്മാര്‍.."‍എല്ലാചോദ്യങ്ങള്ക്കും,എല്ലാ നിര്‍വചനങ്ങള്‍ക്കും  പോരാട്ടങ്ങള്ക്കും അപ്പുറത്തേക്ക് ഇവര്‍
അതിജീവനം നേടിയിരിക്കുന്നു. ആരുടെ  ഇച്ചാശക്തിക്കും
അപ്പുറത്തേക്ക് അതിജീവനം നടത്തിയ ഈ രോഗാണുകള്‍ക്ക് വാക്സിന്‍  നിര്‍മിക്കാന്‍ കഴിയുനില്ല.
കോടതികളുടെ വിധിന്യയങ്ങളെ നിസംഗതയോടുകൂടി നിഷേധിക്കാന്‍  ഇവര്‍ക്ക്  ശേഷി നിറച്ചു കൊടുക്കുന്നമൂന്നാംകിട രാഷ്ട്രീയ ഭിക്ഷാമ്ധേഹികള്‍ ഉണ്ടിവിടെ .നിയമം വാക്കുകളില്‍ മരിച്ചുകിടക്കുന്നതിന്റെ  അതീവദയനീയ ദുരന്ത കാഴ്ചകളാണ് ഇവിടെ.
പച്ചപ്പും മത്സ്യവും, ഗ്രാമ്യതയും, തകിടംമറിഞ്ഞു ശോഷിച്ചു പോയ ഹൃദയഭേദകമായ ദുരിതങ്ങളാണ് ഇവിടെവിടെയും.ഇവിടെ ആത്യന്തികമായി ജനങ്ങള്‍ക്ക്‌  ആശ്രയിക്കാന്‍  കഴിയുന്നത് നിയമഞരെയും ,നിയമപാലകരെയും ഭരണാധികാരികളെയും ആണ്.നിയമം ജനങ്ങള്‍ കൈയ്യിലെടുക്കുന്നത്
ജനങ്ങള്ക്ക് വേണ്ടി ഇവര്‍ നന്മകള്‍ ചെയ്യാതിരിക്കുമ്പോള്‍ ആണ്. മലിനീകരണം സാന്ദ്രീകരിച്ച ഈ ഭൂമിയിലേക്ക്  മേലധികാരികളുടെ ശ്രദ്ധ ഞങ്ങള്‍ ക്ഷണിക്കുന്നു...

Investigative report - by Smitha &;Arya

3 comments:

  1. പൂർണ്ണ പിൻതുണ.

    നിയമത്തിനും, നിയമജ്ഞർക്കും അപ്പുറം, ചവറയിൽ KMMLന്റെ പരിസരവാസികളായ ജനങ്ങൾക്കിടയിൽ അവബോധം വളരണം. അന്നാട്ടിൽ പലരും, ഈ സ്ഥാപനത്തിൽ ജോലി ചെയ്ത്‌ കുടുംബം പുലർത്തുന്നുണ്ടാവും. നിൽക്കുന്ന ഭൂമി, കളങ്കപ്പെടുത്താതെ സ്ഥാപനം മുൻപോട്ടു കൊണ്ടുപോകാനുള്ള വഴികളെക്കുറിച്ച്‌ ചർച്ച നടത്താൻ അവർ തന്നെ മുന്നിട്ടിറങ്ങട്ടെ!

    അവർക്കും, മറ്റുള്ളവർക്കും വെളിച്ചമാകട്ടെ നിങ്ങളുടെ post.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete