Sunday, November 29, 2009

"മനസ്സ് "

"അറിയുമോ എന്റെ സഹയാത്രികയെ ........................ ഇവളാണ് എന്‍ സഹയാത്രിക ........"

     എന്റെ ദുഖങ്ങളില്‍ എന്നും ഞാന്‍
മാത്രമായിരുന്നു എന്റെ സഹയാത്രിക.
പോട്ടിചിരിക്കേണ്ട സമയങ്ങളില്‍
ഞാന്‍ എന്റെ ഉള്ളില്‍  ആനന്ദത്തിന്റെ
മത്താപ്പൂക്കള്‍ കൊളുത്തി വിട്ടു.
ആത്മ സംഘര്‍ഷത്തിന്റെ കടുത്ത വേദനയില്‍
ഞാന്‍ എന്റെ മനസ്സിലെ ഏറ്റവും
വിശ്വസ്തയായ സുഹൃത്തായി .
തോല്‍വികള്‍ നല്‍കിയ കറുത്ത കരിമ്പടം
ഞാന്‍ എന്റെ മനസ്സിന്റെ കളിമുറ്റെത്തു
എന്റെ സ്വപ്‌നങ്ങള്‍ക്ക്  മേയാന്‍ വിരിച്ചു കൊടുത്തു.
ആ സ്വപ്‌നങ്ങള്‍ പൂക്കാതെ എന്‍ മനസ്സിന്റെ
കാന്‍വാസില്‍ ഉരുകി ഒലിച്ചപ്പോള്‍
ഞാന്‍ എന്റെ ഉള്ളില്‍ അമ്മയായി.

     പുത്തെന്‍ നക്ഷത്രങ്ങള്‍ എന്റെ മനസ്സിലെ
ആകാശത്തില്‍ വിരിഞ്ഞപ്പോള്‍ ഞാനെന്റെ മനസ്സിന്റെ
തിരശ്ശീലയില്‍ സത്യാ സത്യങ്ങള്‍ ഉരുക്കിയോഴിക്കുന്ന 
സ്നേഹത്തിന്റെ ഗുരുവായ 
തെറ്റുകളില്‍ നിന്നും, തെറ്റുകളിലേക്കുള്ള 
നീണ്ട ഘോഷയാത്രയില്‍ ഞാന്‍ എന്റെ മനസ്സില്‍
സ്നേഹത്തിന്റെ അധികാരം ആജ്ഞ്ഞയാവുന്ന
അമ്മയെ സ്വപ്നം കണ്ടു.
മനസ്സിന്റെ വിളറിയ പിന്നാമ്പുറങ്ങളില്‍
നിസ്സംഗതയുടെ കറുത്ത കട വാവലുകള്‍
ചിറകടിച്ചപ്പോള്‍ ഞാനെന്‍ മനസ്സില്‍
ഗീതയും ഋഗ്വേദവും ശാന്തിയുടെ നിറദീപമാക്കി.
എന്റെ മനസ്സ് എന്നിട്ടും ദുരൂഹതയുടെ കനത്ത-
തിരശീലക്കു പുറത്തും എന്നും എനിക്കന്യമായി
കടിഞ്ഞാണ്‍ പൊട്ടി ചക്രങ്ങളുടെ ബന്ധങ്ങള്‍
നഷ്ട്ടമായ കുതിരവണ്ടിക്കാരന്റെ
അലറിക്കരയുന്ന പാവം മനസ്സ് മാത്രം.
എനിക്കെന്‍ മനസ്സില്‍ ഒരിക്കലും മരിക്കാത്ത സ്നേഹമായി ....
ആ സ്നേഹം എന്റെ മനസ്സുമായി ...........................

സ്മിത







No comments:

Post a Comment