Saturday, February 27, 2010

"അഭയം തേടുന്നവന്‍"

നീ ഒരു അഭയാര്‍തഥി....
തണുപ്പുള്ള രാത്രികളില്‍
മോക്ഷ പ്രാപ്തിയുടെ പുതപ്പിന്
തപ്പുന്നവന്‍.....
കാലത്തിന്റെ വൃക്ഷ ശിഖരത്തില്‍
ഇണക്കിളിയെ നഷ്ടപ്പെട്ട ആണ്‍കിളി
കാലത്തിന്റെ കണക്കു പുസ്തകത്തില്‍
ഇടമില്ലാത്തവന്‍.
നിന്റെ സംഗീതം കാലത്തിന്റെ
വിലാപഗീതങ്ങള്‍ .
നിന്റെ ഭക്ഷണം,സാഗരമാം
നഗരത്തിലെ ഓടയിലെ വല്ലതും.
നിന്റെ സ്വപ്‌നങ്ങള്‍ ദ്വാരം വീണ
തകര പാത്രത്തിലെ ഒരിറ്റു വെള്ളം
മാത്രമായി പോവുകയാണ്....

Friday, February 12, 2010

യാത്ര

അകന്നു പോകുന്ന മേഘങ്ങളേ
നോക്കി ഞാന്‍ വെറുതെ ചോദിച്ചു
നിങ്ങളുടെ അവസാനമില്ലാത്ത യാത്ര
എവിടേയ്ക്കാണ്.......?
ഒരിക്കല്‍ നിങ്ങള്‍ ഈ യാത്രയില്‍
എന്നെയും കൂട്ടുമോ...?
എങ്കില്‍ എന്‍ ജീവിതം എത്ര ധന്യം.
മരണമില്ലാത്ത കാര്‍മേഘങ്ങളെ
ഒന്നു പറയൂ...........................
നിങളുടെ ഈ യാത്രക്ക്
അന്ത്യമുണ്ടോ............????????

തലക്കെട്ടില്ലാത്തവള്‍

അവള്‍ യോഗ്യയാണ്.....എന്തുകൊണ്ടും..
ചിന്തകള്‍ കാടുകയറുമ്പോള്‍
അവയെ വെട്ടിക്കളയുവാന്‍ അവള്‍ക്കു
മൂര്‍ച്ചയുള്ള കത്തിയുണ്ട്‌.....
ഭാവനകള്‍ അളക്കുവാന്‍ അവള്‍ക്കു
മുഴക്കൊലുമുണ്ട്;
ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്
പോകുവാന്‍ അവളുടെ കൈയ്യില്‍
ടോര്‍ച്ചാനുള്ളതു;
വിജയത്തിന്റെ സോപാനത്തിലേക്ക്
കയറുവാന്‍ അവള്‍ക്കു ശക്തിയുണ്ട്.
വെറുതെ ഇരിക്കുമ്പോള്‍
ഒന്ന് സ്വപ്നം കാണാന്‍
അവള്‍ വെളുത്ത കണ്ണട ധരിക്കും
തെറ്റുകള്‍ പറ്റാതിരിക്കാന്‍
അവള്‍ കോപ്പിയടിക്കും
മറ്റാരുടെയോ ജീവിതം...........;

*ഇരുട്ട്*

 എന്‍ മരവിച്ച ചിന്തകളില്‍
വര്‍ണ്ണം കലര്‍ത്തിയതും നീയാണ്.
അറിവില്‍ പാല്‍പുഞ്ചിരിക്കു മറവില്‍
കേള്‍ക്കും തേങ്ങലുകള്‍,
നീ ആണന്നു അറിയുമ്പോള്‍.....
മയങ്ങി വീഴുന്നേറെ ജന്മങ്ങളിന്നു 
നിന്‍ നീണ്ട മൗനത്തിലേക്ക്............

"ഉറക്കം"

ചിലമ്പൊലിയില്‍ എന്‍ മനം ആര്‍ദ്രമായി.
കണ്ണുകള്‍ക്ക്‌ നിന്നെ കാണുവാന്‍ മോഹം
സ്വാര്‍ത്ഥയാല്‍ നിന്നെ തേടിയലഞ്ഞു.
എന്‍ജീവിതവും,ലോകവും നിന്‍മുന്‍പില്‍
മിത്യയാനന്നറിയാം.
മരണാനന്തരജീവിതം മിത്യ എന്നതിനാലും
തേടുന്നു ഞാന്‍ നിന്നെ.............
സുഖമായി ഉറങ്ങൂ നീ അവസാനയുറക്കം
എങ്കിലും ഞാന്‍ അറിയാതെ
എന്‍ ആത്മാവ് കേഴുന്നു,
നീ ഒരിക്കല്‍ കൂടി ഉണര്‍ന്നിരുന്നെങ്കില്‍.........!!!!!!!