Friday, February 12, 2010

തലക്കെട്ടില്ലാത്തവള്‍

അവള്‍ യോഗ്യയാണ്.....എന്തുകൊണ്ടും..
ചിന്തകള്‍ കാടുകയറുമ്പോള്‍
അവയെ വെട്ടിക്കളയുവാന്‍ അവള്‍ക്കു
മൂര്‍ച്ചയുള്ള കത്തിയുണ്ട്‌.....
ഭാവനകള്‍ അളക്കുവാന്‍ അവള്‍ക്കു
മുഴക്കൊലുമുണ്ട്;
ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്
പോകുവാന്‍ അവളുടെ കൈയ്യില്‍
ടോര്‍ച്ചാനുള്ളതു;
വിജയത്തിന്റെ സോപാനത്തിലേക്ക്
കയറുവാന്‍ അവള്‍ക്കു ശക്തിയുണ്ട്.
വെറുതെ ഇരിക്കുമ്പോള്‍
ഒന്ന് സ്വപ്നം കാണാന്‍
അവള്‍ വെളുത്ത കണ്ണട ധരിക്കും
തെറ്റുകള്‍ പറ്റാതിരിക്കാന്‍
അവള്‍ കോപ്പിയടിക്കും
മറ്റാരുടെയോ ജീവിതം...........;

No comments:

Post a Comment