Saturday, February 27, 2010

"അഭയം തേടുന്നവന്‍"

നീ ഒരു അഭയാര്‍തഥി....
തണുപ്പുള്ള രാത്രികളില്‍
മോക്ഷ പ്രാപ്തിയുടെ പുതപ്പിന്
തപ്പുന്നവന്‍.....
കാലത്തിന്റെ വൃക്ഷ ശിഖരത്തില്‍
ഇണക്കിളിയെ നഷ്ടപ്പെട്ട ആണ്‍കിളി
കാലത്തിന്റെ കണക്കു പുസ്തകത്തില്‍
ഇടമില്ലാത്തവന്‍.
നിന്റെ സംഗീതം കാലത്തിന്റെ
വിലാപഗീതങ്ങള്‍ .
നിന്റെ ഭക്ഷണം,സാഗരമാം
നഗരത്തിലെ ഓടയിലെ വല്ലതും.
നിന്റെ സ്വപ്‌നങ്ങള്‍ ദ്വാരം വീണ
തകര പാത്രത്തിലെ ഒരിറ്റു വെള്ളം
മാത്രമായി പോവുകയാണ്....

No comments:

Post a Comment