Friday, January 15, 2010

"ഷിറിന്‍"



         ഒരു വശത്ത്  പീഡന പരമായ അനുഭവങ്ങളെ  ക്രൂരമായും,  പച്ചയായും  "ആന്‍റി ക്രൈസ്റ്റ്" ലൂടെ  ലാന്‍സ് വോണ്‍ ട്രയര്‍ അവതരിപ്പിക്കുമ്പോള്‍ ലളിതമായ ശൈലിയിലൂടെയും, പ്രമേയത്തിലൂടെയും പ്രേക്ഷകരിലെപ്രേക്ഷകരെനമ്മളില്‍ എത്തിക്കുന്നതാണ് അബ്ബാസ് കിരാസ്ടമിയുടെ 'ഷിറിന്‍'. 
      സിനിമയോടുള്ള കാഴ്ചപ്പാടുകള്‍ക്കു അധീതമായി അതി ലളിതമായി വിശേഷിപ്പിക്കുന്ന ഈ സിനിമ ഒരു ഡിജിറ്റല്‍ ക്യാമറ വെറുതെ പാന്‍ ചെയ്‌താല്‍ ഇങ്ങനെ  ഒരു  സിനിമ  പിറവി  എടുക്കും  എന്നു മനസ്സിലായി.  പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിസ്സാമി ഗന്ജ്ജാമി രചിച്ച ഒരു പേര്‍ഷ്യന്‍ ത്രികോണ പ്രണയ കാവ്യമാണ് സിനിമക്കുള്ളിലെ സിനിമയായ ഷിറിന്‍.  അര്‍മേനിയന്‍ രാജകുമാരിയായ ഷിറിന്‍റെ  പ്രണയത്തിനു വേണ്ടി ദാഹിക്കുന്ന ഫര്‍ദാദ് എന്ന ശില്‍പ്പിയും ഖുസ്രോ എന്ന പേര്‍ഷ്യന്‍ രാജകുമാരനും തമ്മിലുള്ള ത്രികോണ പ്രണയ മത്സരമാണ് കഥാ വിഷയം. സിനിമക്കുള്ളിലെ ഈ സിനിമ ഘട്ടം ഘട്ടമായി പുരോഗമിക്കുമ്പോള്‍ ഇറാനിലെ യാഥാസ്ഥിതിക പ്രേക്ഷക സ്ത്രീകളുടെ  മുഖത്തുണ്ടാവുന്ന  വികാര  പ്രകടനങ്ങള്‍  ആണ് ഈ  ചിത്രത്തില്‍. 110 പ്രശസ്ത നടികള്‍ ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.  ഒരു സിനിമാ തീയേറ്ററില്‍ സിനിമ ആസ്വദിക്കുന്ന  ഈ സ്ത്രീകളുടെ മുഖത്തു മിന്നി മറയുന്ന  വിവിധ  വികാരങ്ങളും അവരുടെ ഭാവനാലോകവും അതിലൂടെ ഷിറിന്‍ എന്ന കഥാ നായികയെയും നമ്മള്‍ മിനഞ്ഞെടുക്കുന്നു.
ശരിക്കും പറഞ്ഞാല്‍ കാഴ്ച്ചയെ   തിരിഞ്ഞു നോക്കുന്ന ഒരു അവസ്ഥ,  ഒപ്പം സുന്ദരികളായ ഇറാനി സ്ത്രീകളുടെ അഭിനയ-ത്തിന്റെ  മോഹനമായ  ഈ കാഴ്ച  മുഴുവനായി  സിനിമയെ  ആസ്വദിക്കാന്‍കഴിഞ്ഞില്ല എങ്കിലും  വ്യത്യസ്തത   എന്നത്  ശ്രദ്ധേയമാണ്.  ചലച്ചിത്ര മേളയില്‍ ഷിറിന്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരു ചിത്രമായിരുന്നില്ല.  


സംവിധാനം :- അബ്ബാസ് കിരാസ്ടമി
സ്ക്രീനിംഗ് ഡേറ്റ്  :-ഡിസംബര്‍ പതിമൂന്ന് 

No comments:

Post a Comment