Saturday, July 17, 2010

"എന്‍റെ മാധ്യമ പഠനം"

(ഭാഗം മൂന്ന്)


          " എങ്ങനെയുണ്ട് കുട്ടികളെ ക്ലാസോക്കെ......? എല്ലാവര്‍ക്കും ഏതെങ്കിലും വിഷയത്തില്‍ ബുദ്ധിമുട്ട് വല്ലതും ഉണ്ടോ....?" ക്ലാസ്സിന്റെ അന്തരീക്ഷം, അറിയാന്‍ സാജന്‍ സാറിന്റെ ഇടയ്ക്കിടെ ഉള്ള ആഗമനം. എന്നാണ്‌ സാറിന്റെ ക്ലാസ്സ്‌? ഉണ്ടാവുമായിരിക്കും. ഓ സാര്‍ ചോദിച്ചല്ലോ ഏതെങ്കിലും വിഷയത്തില്‍ ബുദ്ധിമുട്ട് വല്ലതും ഉണ്ടോ എന്നു. അങ്ങനെ ചോദിച്ചാല്‍ എന്ത് പറയാന്‍. കൂട്ടത്തില്‍ പാട് ന്യൂ മീഡിയ ആണ് എന്നു തോന്നി.
          തിങ്കളാഴ്ച ആയാല്‍ N P സാര്‍. ഉഷാറാണ് രാവിലെ. എന്‍റെ കാര്യമാണേ... സാറ് വലിയ തമാശക്കാരനോന്നുമല്ല. മൊത്തത്തില്‍ പറഞ്ഞാല്‍ രാവിലെ അക്ഷരങ്ങളുടെ ഒരു 'അഴിച്ചു പണി' എന്നു വേണേല്‍ പറയാം. ഇനി 11.30 ആയാലാണ്‌ രസം ന്യൂ മീടിയായുമായി അനില്‍ സാറിന്റെ വരവ്. പിന്നെ കുറെ പേര്‍ക്ക് വെള്ളത്തിനടിയില്‍ നീന്തി കളിക്കാനാണ് ഇഷ്ടം. പെട്ടന്ന് നോക്കിയാല്‍ കാണാത്ത ഒരു കുളവും അവിടെ ഉണ്ടല്ലോ. (ചായക്കട)
          അനില്‍ സാര്‍ ഒരു പാവം ആണോ? അതോ ഇതൊന്നും ശ്രദ്ധിക്കാത്തതാവാം... വേണമെങ്കില്‍ പഠിച്ചാല്‍ മതി.... മുങ്ങി കളിക്കുന്നവര്‍ കളിച്ചോട്ടെ ....... വല്ലപ്പോഴും അനുഭവിക്കുന്ന ആ സര്‍ഗ്ഗവേദനയും , അതിലൂടെ പിറന്നുവീഴുന്ന കുഞ്ഞു , കുഞ്ഞു സൃഷ്ടികളും ബ്ലോഗ്‌ എന്ന സംഭവത്തിലൂടെ മറ്റുള്ളവര്‍ കാണാനും, അഭിപ്രായങ്ങള്‍ അറിയിക്കാനും തുടങ്ങിയപ്പോളുള്ള ആ സന്തോഷം എങ്ങനെയാ അതൊക്കെ പറയുക . എത്രമാറിയിരിക്കുന്നു നമ്മള്‍ ഓരോത്തരും . കൊള്ളാം ആദ്യത്തെ സങ്കടം മാറിക്കിട്ടി.ഇപ്പോള്‍ ന്യു മീഡിയ പാടല്ല രസമായി ... അങ്ങനെ തിങ്കള്‍ ആഴ്ച്ച കഴിഞ്ഞു.
          ഇന്ന് ഇനി P K സാറാണ്. ക്ലാസ്സില്‍ ഓരോരുത്തരുടെയും 'മാനറിസം' അപ്പാടെ മാറ്റും സാര്‍. ഓ അത് പറഞ്ഞപ്പോള്‍ ആണ് ഓര്‍ത്തത്‌. "ഈ നൂറു രൂപ നോട്ടില്‍ ആരുടെ തലയാണ് കുട്ടികളെ?" നമ്മുടെ മഹാത്മാ ഗാന്ധി അല്ലെ ഇത്. " ഓ നിങ്ങള്ക്ക് അറിയാം അല്ലേ.......... 'എങ്ങനെ സാധിക്കുന്നു നിങ്ങളെ കൊണ്ടു ഇതൊക്കെ?' സമ്മതിക്കണം.........." . എന്നെ സംബന്ധിച്ചു സത്യം പറഞ്ഞാല്‍ സാറിന്റെ കളിആക്കല്‍ ആദ്യമൊക്കെ ഒരു പേടി ആയിരുന്നു. അടുത്തത്‌ എന്നെ ആയിരിക്കും എന്ന കരുതല്‍.
          ബുധനാഴ്ച ആയാലോ എന്താണന്നറിയില്ല കുറച്ചു ഉത്തരവാദിത്വം കൂടുതലാണ് ഇന്ന് എന്നു തോന്നിപ്പോകും .മറ്റൊന്നുമല്ല ജോസ്കറിയ സാറിന്‍റെ ക്ലാസ്സില്‍ ഇരിക്കണമെങ്കില്‍ പത്രം വായിക്കാതെ നിവര്‍ത്തിയില്ല. അതിനിടയില്‍ ഓരോരുത്തരുടെയും പ്രത്യേക വിഷയത്തിനു മേലുള്ള സംവാദവും. അതിനൊരു വിഷയം ഇല്ലാതെ ചെന്നാല്‍ കുറച്ചിലല്ലേ. പിന്നെ ഗൌരി ദാസന്‍ സാര്‍, സാറിന്‍റെ കാര്യം പറഞ്ഞാല്‍ നിരീക്ഷണത്തിന്റെ കാര്യത്തില്‍ സാര്‍ കഴിഞ്ഞേ ഉള്ളു. സാറിന്‍റെ വാക്കുകളില്‍ അരിച്ചു മാറ്റാനോ അളന്നു വയ്ക്കാനോ ഒന്നും ഇല്ല. എല്ലാം വേണ്ടത് മാത്രം.
          ഓ ഇന്ന് അലാറം നേരത്തെ അടിച്ചു. രാവിലെ 6.15 നു ഇറങ്ങിയാല്‍ പോര. ഇന്ന് നമ്മുടെ എസ്‌. ബിജു സാറിന്‍റെ ക്ലാസ്സാണ്. സാറിന്‍റെ തീരുമാനത്തില്‍ മാറ്റം ഇല്ലല്ലോ. കൃത്യം 9 മണിക്ക് ക്ലാസ്സില്‍ വരണം. കഴിയാത്തവര്‍ വരണ്ട. സാറിന് അതെ പറ്റൂ. കരുനാഗപ്പള്ളി അല്ല ഗോകര്‍ണം ആയാലും നമ്മുടെ സാറിന് നോ പ്രോബ്ലം. ഇന്ന് പിന്നെ മലബാറിനെ അശ്രയിച്ച്ചിട്ടു കാര്യം ഇല്ല. വ്യാഴാഴ്ച രാവിലെ SRM , KPN , KALLADA ഒരു ശീലമാക്കി കൃത്യത പാലിച്ചു. എനിക്ക് പഠിച്ചെ പറ്റൂ. ഞാന്‍ അതിനു എന്ത് ത്യാഗവും ചെയ്യാന്‍ തയാറുമാണ് എന്നു ഇടക്ക് ഞാന്‍ ഓര്‍മിച്ചു. ഒരു നല്ല ജേര്‍ണലിസ്റ്റ് ആവണം എന്ന അതിയായ മോഹം, പലതും മറക്കുക തന്നെ ചെയ്തിട്ടാണ് എന്‍റെ ഓരോ ദിവസവും ക്ലാസിലെക്കുള്ള വരവ്.
          പ്രതീക്ഷിക്കാത്ത ഒരു വിഷയം ആയിരുന്നു സത്യം പറഞ്ഞാല്‍ ക്യാമറ. തെരുവിയം സാറിന്‍റെ ക്യാമറ ക്ലാസ് ആദ്യം ഒക്കെ ചമ്മല്‍ എന്നു വേണേല്‍ പറയാം. എങ്ങനെയാ ശരിയാവുമോ ആവോ? എന്ന ഉള്‍ ഭയം. പക്ഷേ സാര്‍ കൊള്ളാം. അതൊക്കെ പൊളിച്ചടുക്കി തന്നില്ലേ. അധ്യാപകരുടെ പട്ടികയില്‍ നിന്നും ചങ്ങാതിയോടുള്ള ഇടപഴകലിലൂടെ സാര്‍ ക്യാമറ പരിശീലിപ്പിക്കുംപോള്‍ എങ്ങിനെയും ക്യാമറ പഠിക്കണം എന്ന ആഗ്രഹം വര്‍ധിച്ചു. ഓരോ ക്ലാസ്സ്‌ കഴിയുമ്പോഴും തരുന്ന അസൈന്‍മെന്റുകള്‍ കൂടെ കൂടെ ക്യാമറയിലുള്ള ആത്മ വിശ്വാസം കൂട്ടി.
          ആദ്യമായി ആഗസ്റ്റ്‌ മൂന്നാം തീയതി ക്ലാസ്സില്‍ വന്ന ഞാനാണോ ഇന്ന്. ഇത്രയും ക്ലാസ്സുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഒരുപാട് മാറി. ചില ബോറന്‍ ചിട്ടകളും, രീതികളും വഴിമാറി, അടുക്കി പെറുക്കിയ സമയങ്ങള്‍ മാത്രമായി ചുരുങ്ങി.
          ആഴ്ചയില്‍ എല്ലാ ദിവസവും പ്രധാനം തന്നെ എങ്കിലും, ഇന്ന് സുപ്രധാനം എന്നു തന്നെ എന്നാണ് പറയേണ്ടത്. ഇന്നലെ വരെയുള്ള ക്ലാസ്സിന്റെ സ്റ്റൈല്‍ അല്ലല്ലോ ഇന്ന്. എല്ലാവരും മര്യാദ കുട്ടികള്‍. ശ്വാസം വിടില്ല, എന്തൊരു ശ്രദ്ധയാണ് . മോട്ടുസൂജി താഴെ വീണാല്‍ കേള്‍ക്കാം. ഓരോരുത്തരുടെയും കൃത്യ നിഷ്ടയോ പറയണ്ട. വെള്ളം പിടിച്ചെടുക്കാന്‍ കാത്തിരിക്കുന്ന ഉണങ്ങിയ സ്പോഞ്ച്‌ പോലെയാണ് മിക്കവരും. ഒന്നിനോടും ആരോടും ഉപമിക്കാന്‍ ഈ ക്ലാസിനു കഴിയില്ല. ഏറ്റവും, ... ഏറ്റവും മികച്ച ക്ലാസ്സ്‌ NRS ബാബു സാറിന്റെ തന്നെ. ഈ പ്രപഞ്ചത്തില്‍ എന്താണ് സാറിന് അറിയാത്തത്. മിതമായ ഭാഷയിലൂടെ, ശാന്തമായ ശൈലിയിലൂടെ തഴുകി തലോടുന്ന രണ്ടു മണിക്കൂര്‍. വളരെ ശ്രദ്ധാ പൂര്‍വ്വം.......... സാറിന്‍റെ ക്ലാസ്സ്‌ കഴിഞ്ഞാലോ നല്ലൊരു പ്രയത്നം തന്നെ വീട്ടില്‍ ചെന്ന് നടത്തണം. എങ്കിലേ സാറിന്‍റെ അസ്സൈന്മെന്റുകള്‍ നന്നാക്കാന്‍ പറ്റൂ. ഒരുപാട് തിരച്ചില്‍ വേണ്ടി വരും സാറിന് ഉത്തരം നല്‍കാന്‍. നമ്മുടെ കുറവുകള്‍ നമ്മള്‍ തിരിച്ചറിയുന്നതും ഇവിടെ യാണ്. എത്ര നിമിഷങ്ങള്‍ വെറുതെ കളഞ്ഞു പോയി എന്നു പിറകോട്ടു ചിന്തിക്കുന്നതും.... ഒരുപാട് നല്ല വ്യക്തികളില്‍ നിന്നും ബാബു സാറിനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ ഒരു കാന്തിക പ്രഭാവം ഈ വലിയ മനുഷ്യനില്‍ നിന്നും പകര്‍ന്നു തരുമ്പോള്‍ LKG മുതല്‍ ബാബു സാര്‍ പഠിപ്പിച്ചിരുന്നെങ്കില്‍ ഞാനിപ്പോള്‍ എവിടെ എത്തിയേനെ.
          വീഡിയോ പ്രൊഡക്ഷന്‍ ഒരു പ്രധാന വിഷയം തന്നെ എന്നു കൂടെ കൂടെ ഓര്‍മിക്കുന്ന ക്ലാസ്സ്‌ നമ്മുടെ ബൈജു ചന്ദ്രന്‍ സാറിന്‍റെ അല്ലേ എന്നു ചോദിച്ചാല്‍ തന്നെ തന്നെ എന്നു ഉത്തരം. എന്താണ് വീഡിയോ പ്രൊഡക്ഷന്‍? വീഡിയോ പ്രോടക്ഷനും അപ്പുറം ഒരു ജീവിതം തന്നെ സാറ് ക്ലാസ്സെടുക്കും. "നിങ്ങള്‍ക്ക് ഇപ്പോഴും അബോധാവസ്ഥയാണല്ലോ, ഈ ഭൂമിയില്‍ എന്ത് നടന്നാലും നിങ്ങള്‍ അറിയില്ലല്ലോ. പാവം കുട്ടികള്‍ എന്ന സാറിന്‍റെ കൂടെ കൂടെ ഉള്ള പുകഴ്ത്തല്‍......... ഓരോ ക്ലാസ് കഴിയുമ്പോഴും സാറിനായി 5 കിലോ കര്‍പ്പൂരം മാറ്റിവയ്ക്കണം എന്ന അരുണ്‍ ലാലിന്റെ കമന്റും, ശരിക്കും രസം എങ്കിലും ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഒരുപാട്.വ്യത്യസ്തരായ അധ്യാപകരുടെ വ്യത്യസ്തമായ
          ക്ലാസുകള്‍ ഒരു പകുതി കഴിയുമ്പോള്‍ പുതിയ അധ്യാപകരുടെ ആഗമനവും, ചങ്ങാതിമാരുടെ വിശേഷങ്ങളും പറഞ്ഞാല്‍ തീരാതെ തുടരുന്നു.......
(തുടരും)

No comments:

Post a Comment