അവന്‍ എന്ത് ചെയ്യണമെന്നു ചിന്തിച്ചുകൊണ്ടിരിക്കുംപോളാണ് സൈബര്‍ വലയിലൂടെ സന്‍ജരിച്ഛലോ എന്നോര്‍ത്തത്.ലോഗിന്‍ ചെയ്ത നിമിഷങ്ങള്‍ക്കകം ഒരു ചൂണ്ടയുടെ കൊളുത്തില്‍ കുരുങ്ങി അതില്‍നിന്നും രക്ഷ പെട്ടതിന് മുന്‍പ് തന്നെ മറ്റൊരു ചൂണ്ടയില്‍ കുടുങ്ങി.ശ്വാസം മുട്ടി മരിക്കും എന്നു മനസിലായപ്പോള്‍ എങ്ങനെയോ കെട്ട് പൊട്ടിച്ചു കരയിലേക്ക് ചാടി.കുറച്ചു നേരത്തെ പിടച്ചിലിന് ശേഷം വീണ്ടും വെള്ളത്തിലിറങ്ങി നീന്താന്‍ തുടങ്ങി ഇത്തവണ ചൂണ്ട കൊളുത്തുകളില്‍ ഒന്നും തന്നെ സ്പര്‍ശിക്കരുത് എന്നു തീരുമാനിച്ചുറച്ചുതന്നെയാണ് യാത്ര.
അപ്പോഴതാ മറ്റൊരാശയം .ഒരു ചുണ്ടയില്‍ സ്വയം അങ്ങ് കൊരുത്താലോ...?എന്ത് സംഭവിക്കും .സംബവിക്കണ്ടത് തന്നെ സംഭവിച്ചു.അധികം താമസിക്കാതെ ഒരു മീന്‍ ചൂണ്ടയില്‍ കുരുങ്ങി. പരസ്പരം ഐമാരിയത് ഒരു ആയുസ്സിന്റെ വിശപ്പയിരുന്നോ...? എന്താണ് സംഭവിക്കുന്നത് എന്നറിയാതെ രണ്ടു മീനുകളും പരസ്പരം പകച്ചുനിന്നുപോയി .ഇനി എന്താണ്... ???
കൈയ്യിലും,ബാഗിലും ,മേശയിലും ഇടയ്ക്കിടെ ഇരുന്നു ചിരിക്കുകയും,ചിലക്കുകയും, കരയുകയും ചെയ്യുന്ന കുട്ടിയുടെ അക്കങ്ങള്‍ വലയിലൂടെ പരസ്പരം കൈമാറി .പിന്നീടങ്ങോട്ട് ഒരു ഉത്സവമായിരുന്നു.കുട്ടികള്‍ ഇടയ്ക്കിടെ അവിടെയും ഇവിടെയും ഇരുന്നു കരഞ്ഞു ,ചിലച്ചു,ചിരിച്ചു .
അവള്‍ ചോദിച്ചു ,ഇനിഎന്നാണ് ഒരു കൂടിക്കാഴ്ച. കാഴ്ച്ചയില്‍ എന്തിരിക്കുന്നു എന്‍റെ മല്‍സ്യകന്യകേ..........?അരാജകവാദിയായ മത്സ്യം പറഞ്ഞു .എന്നാല്‍ അവള്‍ നിര്‍ത്താന്‍ തയ്യാറായില്ല അവള്‍ കുട്ടിയെ നോവിച്ചു കൊണ്ടേയിരുന്നു .കുട്ടി കൂടുതല്‍ കൂടുതല്‍ ഉച്ചത്തില്‍ കരഞ്ഞു.ഇനി ഇപ്പോള്‍ എന്ത് ചെയ്യും ?അരജകവാധി മത്സ്യം പറഞ്ഞു "പുഴയ്ക്കു കുറുകെ ഉള്ള പാലത്തിലെ പാളങ്ങള്‍ക്ക് മുകളിലൂടെ ഞാന്‍ ചിറകു മുളപ്പിച്ചു തരാം . നീ അവിടെ കാത്തുനില്‍ക്കണം ".തീര്‍ച്ചയായും.. അവള്‍ പറഞ്ഞു .....എനിക്ക് ഉറക്കം വരുന്നില്ല .."അല്ല മത്സ്യങ്ങള്‍ ഉറങ്ങാറുണ്ടോ ?ആര്‍ക്കറിയാം.മനുഷ്യന്‍ ഉറങ്ങുന്നുണ്ടോ എന്നു ശ്രദ്ധിക്കാന്‍ തന്നെ നേരമില്ല.പിന്നെയാണ് മത്സ്യങ്ങള്‍..ആ പോ വേറെ പണിയില്ലേ ..?
അവന്‍ പുഴ ചാടി പാലത്തിലുള്ള പാളത്തിലൂടെ ഇടയ്ക്കിടെ ചിരിക്കുകയും,ചിലക്കുകയും കരയുകയും ചെയ്യുന്ന കുട്ടികളുമായി പറന്നു തുടങ്ങി .കുട്ടി കരഞ്ഞും ,ചിരിച്ചും, ചിലച്ചും കൊണ്ടിരുന്നു .ഇടയ്ക്കിടെ അവള്‍ ചോദിച്ചു നീ ടൂത്ത് ബ്രഷ് എടുത്തിട്ടുണ്ടോ? ടൂത്ത് ബ്രഷോ......?അരാജകവാദി മത്സ്യങള്‍ ക്കെന്തിനാ ബ്രഷ് .അരാജകവാദികള്‍ പല്ല് തെയ്ക്കാറില്ല.,അല്ല മത്സ്യങ്ങള്‍ പല്ല് തേയ്ക്കാറൂണ്ടോ ? അങ്ങനെയെങ്കില്‍ എന്ത് ഉഒയോഗിച്ചു പല്ല് തെയ്ക്കും .ഓ....തെയ്ക്കുകയോ, തേക്കതിരിക്കുകയോ എന്ത് പണ്ടാരമെങ്കിലുംആവട്ടെ ...
അവന്‍ ഉച്ചത്തില്‍ കൂവി പാലവും കടന്നു പുഴകള്‍ക്കും വീടുകള്‍ക്കും മുകളിലൂടെ യാത്ര തുടര്‍ന്നു.അവന്‍റെ കുട്ടി വീണ്ടും ചിരിച്ചും ചിലച്ചും,കരഞ്ഞും അവനെ അനുഗമിച്ചു . എന്ത് ചെയ്യും ? അരാജകവാദി മത്സ്യം പറഞ്ഞു, അതെ എനിക്കൊന്നു കുളിക്കണം തൂ ..മത്സ്യങ്ങള്‍ കുളിക്കുകയോ ??അല്ല മത്സ്യങ്ങള്‍ കുളിക്കരുണ്ടോ ?ആര്‍ക്കറിയാം അവള്‍ പറഞ്ഞു ,കുളിച്ചോളൂ,കുളിച്ചോളൂ..പക്ഷേ കുളിചില്ലങ്കിലും പല്ല് തേയ്ക്കണം.ഇപ്പോള്‍ അരാജകവാദി പാളത്തിലൂടെ പതിവിലും വേഗത്തില്‍ കുതിക്കുകയാണ്,, അവള്‍ അതാ അടുത്ത് എത്താറായിരിക്കുന്നു .ഹൃദയമിടിപ്പ് കൂടുന്നുണ്ടോ? അതോ നിലച്ചുവോ?
ഇപ്പോള്‍ അവന്‍റെ ചിന്ത അവളെ കുറിച്ച് സങ്കല്പിച്ചുള്ള രൂപത്തെ കുറിച്ച് മാത്രം .അല്ല മത്സ്യത്തിന്റെ രൂപം എങ്ങനെയായിരിക്കും .അത് അറിയാവുന്നതല്ലേ പിന്നെ എന്തിനോരാശങ്ക.വെറുതെ ഒരു കൌതുകം . ഏതിനം മത്സ്യം ആയിരിക്കും കണ്ടു തന്നെ അറിയണം.എന്തായാലും അവള്‍ അതാ കടവില്‍ കാത്തി നില്‍ക്കുന്നുണ്ട് . നേരത്തെ ചൂണ്ടയില്‍ കുരുങ്ങിയപ്പോള്‍ മനസ്സില്‍ തോന്നിയ അതെ രൂപം തന്നെ ..അരാജകവാദി വേഗത കൂട്ടി.അവന്‍ കുതിച്ചു.അവളെ കണ്ടതിന്റെ ആകാംഷയില്‍.അവന്‍ അറിയാതെ ഇരു കൈയ്യുകളും ഉയര്‍ത്തി പിടിച്ചു ചാടി അവളോട് പറഞ്ഞു............. koooiiiiiii ..........ഇതാ ഇതാണ് നിന്‍റെ അരാജകവാദി "അതെ നിന്‍റെ അരാജക വാദി നീ കണ്ടു മുട്ടിയിരിക്കുന്നു "എങ്ങനെ ഉണ്ടു ? അപ്പോള്‍ അവളുടെ മുഖം വിളറി വെളുത്തിരുന്നു ..അല്ല മത്സ്യത്തിന്റെ മുഖം വിളറി വെളുക്കുകയോ? അങ്ങനെ സംബവിക്കരുണ്ടോ ..?അല്ല അങ്ങനെ സംഭവിച്ചാല്‍ തന്നെ എന്ത്? വിട് എന്‍റെ ആശാനെ ...കഥയില്‍ ചോദ്യമില്ലാന്നെ..അവള്‍ തല താഴ്ത്തി. നെടുവീര്‍പ്പിട്ടു കൊണ്ടു അരജകവാടിയെ ക്കാതുനിന്ന കടവില്‍ നിന്നും തിരികെ നീന്തി .നീന്തലിനിടയില്‍ അവള്‍ സ്വയം പറഞ്ഞു മ്ഹും ,അരാജകവാദിയാനത്രേ..അരാജകവാദി .ഛെ,..വൃത്തികെട്ടവന്‍ ഹ..ഹ..ഹ..!!!???
ha ha ha ha ha ha ha
ReplyDeleteKooooooiiiiii, he is still on rails towards you... ha ha ha..and it is not fair to call him "vrithikettavan"..becoz he is on his struggle to reach you across the river over the bridge... Appreciate his hard work dear... ha ha
ReplyDeleteJokes apart,
Quiet interesting however few missing thoughts, good start and good presentation style(I like it).
agen slot4d
ReplyDeletepoker hkb
ReplyDelete