Saturday, July 17, 2010

"അവള്‍ പറഞ്ഞത്................"

            ഒരു മഴയുള്ള സായന്തനത്തില്‍ വെറുതെ തോന്നിയ ഒരു കൌതുകം.  ഓര്‍കൂട്ടും, ഫെയിസ് ബുക്കും, ബ്ലോഗും മാറി മാറി കളിച്ചു കൊണ്ടിരിക്കവേ ഒരു അജ്ഞാത ചങ്ങാതിയുടെ വരികള്‍  മഴത്തുള്ളികളായി  പതിച്ചു. ആദ്യം പകച്ചു നിന്നങ്കിലും  ഭയപ്പെടലിന്‍റെ താളങ്ങളോടെ പതുക്കെ പറഞ്ഞു മഴയെ എനിക്കിഷ്ട്ടമായി......
          മൗനമായി സന്ദേശങ്ങള്‍ കൈമാറുമ്പോള്‍ ബ്ലോഗിലെ മറുപടിയില്‍ ഒതുങ്ങുംപോഴും  എപ്പോളോ വചാലരാവാന്‍ കൊതിച്ചിട്ടവാം ഒരിക്കല്‍ ചോദിച്ചു...നിന്‍റെ ശബ്ദം മധുരമാണോ...? , എനിക്കറിയില്ലല്ലോ.
നിന്‍റെ മുഖം സുന്ദരമാണോ.....? അതും എനിക്കറിയില്ലല്ലോ .  അവള്‍ ധര്‍മ്മ സങ്കടത്തിലായോ ... ഒരിക്കല്‍ മാത്രം ഒന്നു നിന്‍റെ ശബ്ദം കേട്ടിരുന്നെങ്കില്‍ എന്നായി . ഏയ്‌, എന്‍റെ അച്ഛന്‍ അടിക്കും , ഞാന്‍ നല്ലകുട്ടിയാണ്  . ഇല്ല, നിലാവ് വസന്തത്തെ കൂട്ട് കൂടിയാല്‍ ഭൂമി എന്താ ചെയ്യുക. ആനന്ദിക്കും അത്രതന്നെ. നീ എന്‍റെ നല്ല ചങ്ങാതിയാണ് അപൂര്‍വങ്ങളില്‍ ഒന്നു. ഒരു നേര്‍ത്ത തണുപ്പ് എന്‍റെ മാറിലേക്ക്‌ വീശി....   പ്രഭാതത്തിലെ സൂര്യന്‍റെ കുഞ്ഞു രശ്മികള്‍ തണുപ്പിന്‍റെ മാറാല വകഞ്ഞു മാറ്റി നെഞ്ചില്‍ കുത്തിയപ്പോള്‍ അല്പം ആശ്വാസം.  ഗസല്‍ പോലെ മധുരമാണ് നിന്‍റെ ശബ്ദം.  മഴ പോലെ കുളിരാണ് നിന്‍റെ  വരികള്‍.....
          നിന്‍റെ തംബുരു മീട്ടുമ്പോള്‍ അല്ലാതെ എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല.  എന്തിനാ നീ ഇത്ര അകലത്തു നില്‍കുന്നെ, ഒന്നു വന്നൂടെ....  ഒരിക്കല്‍ മാത്രം മതി. ഇല്ല എനിക്ക് വരാന്‍ പറ്റില്ല..  എന്‍റെ അച്ഛന്‍ മരിച്ച കാര്യം ഞാന്‍ നിന്നോടെ പറഞ്ഞതല്ലേ... എന്നിട്ടും എന്താ നീ ഇങ്ങനെ എന്നെ മനസ്സിലാക്കാതെ....  ഈ സ്നേഹം ഇങ്ങനെ പോട്ടെ.  നിന്‍റെ സ്നേഹം,  ആത്മാര്‍ഥത എത്ര വരെ പോകും എന്നു നോക്കട്ടെ.... ഒടുവില്‍ ഞാന്‍ തന്നെ പറയാം.
          പിന്നെ നിനക്കു കേള്‍ക്കണോ.  ഞാന്‍ തികച്ചും ഒരു  വൃത്തി ശൂന്യനാണ് കേട്ടോ, അലസന്‍, 5    അടി പോലും ഉയരം ഇല്ലാത്ത, കുളിക്കാത്ത, പല്ലുതെക്കാത്ത എന്‍റെതായ വഴികളിലൂടെ മാത്രം സഞ്ചരിക്കുന്ന ഒരു വൃത്തി കേട്ടവന്‍.  എന്തേ  കാണണോ നിനക്കെന്നെ...  എങ്കില്‍ കണ്ണടച്ച് ധ്യാനിചോളൂ ...  എത്ര മധുരമാണ് നിന്‍റെ ഓടക്കുഴല്‍ നാദം ..... 
          എനിക്ക് ഭ്രാന്തു പിടിക്കുന്നു.  നിന്നെ എനിക്ക് കണ്ടേ പറ്റൂ .  വരുമോ...  കുളിക്കാതെ, പല്ലുതേക്കാതെ വൃത്തി കെട്ടവനായി, അലസനായി തന്നെ. 
             അല്ലെങ്കില്‍ എന്തൊക്കെയ സംഭവിക്കുക എന്നറിയുമോ?  വേണ്ട ഇന്ന് തന്നെ ഞാന്‍ വരാം.  കൂരിരുട്ടാണ്, നേരം വെളുക്കാന്‍ ഇനിയും എത്ര നാഴികകള്‍....  എന്തൊരു മഴയാണിത്..... കാത്തിരുന്നു പെയ്ത മഴ...  ഈ മഴയ്ക്ക് തണുപ്പില്ല.  കുളിരില്ല.  ദയനീയത നിഴലിക്കുന്ന ചൂടായിരുന്നു.  ..  എന്തേ ഇങ്ങനെ.  തീവണ്ടിയുടെ ചൂളം വിളികള്‍ കാതോടടുക്കുംപോള്‍ ആകാംഷ നഷ്ടപെട്ടുവോ?   ആദ്യമായി കാണാന്‍ പോകുന്ന വികാര വിചാരമൊന്നും എന്തേ തോന്നിയില്ല.  എനിക്കറിയാം . ഞാന്‍ കണ്ടതാണ് പലതവണ.  ചൂടുള്ള ഷേക്ക്‌ ഹാന്‍ഡും , നിറയുന്ന കണ്ണുകളും, തിമര്‍ക്കുന്ന ബഹളങ്ങളും ഇല്ലാത്ത കൂടികാഴച്ചയില്‍..  ഒരു ചെറിയ സംശയം ചോദിച്ചോട്ടെ?  നിനക്കെന്നോടെ പ്രണയം ആണോ?  ഏയ്‌  എന്‍റെ  അച്ഛന്‍ അടിക്കും.  ഇല്ല പ്രണയം ഇല്ല.  പിന്നെ നീ എന്‍റെ ചങ്ങാതിയോ?  അല്ല അതിനുമപ്പുറം ഏതോ ആണ്.  എനിക്കറിയില്ല.  ഈ മഴയത് എന്നോടിങ്ങനെ ചോദിച്ചാല്‍ എനിക്ക് ഭ്രാന്താവും, ഞാന്‍ പോകുന്നു. 
           പക്വത ഇല്ലാത്ത ചിന്തകളും ആവേശങ്ങളും എന്ത് ചെയ്യണം എന്നറിയാതെ ഉഴലുംപോള്‍  വീണ്ടും തീവണ്ടിയുടെ ചൂളം വിളികള്‍.......  കുസൃതി കാട്ടി ഓടി  അകലുമ്പോള്‍  തമാശയായി  കണ്ടിരുന്നുവോ?  പോകാന്‍ പറ്റുമോ  അവള്‍ക്കെന്നെ  വിട്ട്....    ഏയ്‌ ഒരിക്കലും ഇല്ല.  എല്ലാം  ചിലന്തി വലകലിലൂടെ കാണും പോലെ അവ്യെക്തം.   ഈ മഴയെ ഞാന്‍ ശപിക്കും.  എനിക്ക് വേണ്ട, ഇഷ്ടമല്ല  ഈ മഴയെ.  നശിച്ച മഴ ഒന്നും കാണാന്‍കഴിയുന്നില്ല. എന്‍റെതംബുരുവിലെ കമ്പികള്‍ പൊട്ടാന്‍ കണ്ടസമയം,  ഒടകുഴളിലാകെ വെള്ളം കയറി.  എന്താ ചെയ്ക.  ഭ്രാന്താണ്..... മുഴു ഭ്രാന്താണ്...   എനിക്കാരുമില്ല  അവളെന്നെ  പറ്റിച്ചു.   ഞാന്‍ .......   ഞാന്‍ ...  
     "നിന്‍റെ തീവണ്ടി വേഗങ്ങള്‍ക്ക്

      അടിയില്‍പ്പെട്ടു, അലിഞ്ഞില്ലാതായൊരു
      കിതപ്പ് മാത്രമായിരുന്നു.....
      പകല്‍ വണ്ടിയുടെ താളങ്ങളില്‍
      നീ ഓടി മറഞ്ഞത് എന്‍റെ
      ഹൃദയത്തിലെ അജ്ഞാതമായ
      ഏതോ ചുരത്തിലൂടെ ആയിരുന്നു....................."
നീ എന്താ ആലോചിക്കണേ?  അല്ല നീ കരയുകയാണോ..?  എന്ത് പറ്റി നിനക്കു? ഞാന്‍ .... ഞാന്‍... ഓര്‍കുകയായിരിന്നു അവള്‍ പറഞ്ഞത്................  

3 comments:

  1. എഴുതാന്‍ ശ്രമിക്കു. ചുറ്റും കാണുന്നതും കേള്‍ക്കുന്നതും, ആരേയും അനുകരിക്കാതെ. വിജയിക്കും തീര്‍ച്ച.

    ReplyDelete