ബൌ..ബൌ ..ബൌ....ഹോ ഇന്ന് അമാവാസിയാണല്ലോ..എന്താ ഈ പട്ടി ഇങ്ങനെ നിര്‍ത്താതെ കുരക്കുന്നത് .നാശം ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. ഈ കുട്ടു പട്ടിക്കു നന്നായി അറിയാവുന്നതാണല്ലോ ചന്ദ്രനെ എന്നും കാണാന്‍ കഴിയില്ല എന്നും,എന്നും തിളങ്ങാറില്ല എന്നും.മാസത്തില്‍ മൂന്നോ,നാലോ ദിവസം മാത്രമുള്ള തിളക്കം ഓര്‍ത്തിട്ടാണോ.....ഇതെല്ലം പലതവണ പറഞ്ഞു കൊടുത്തതാണ്..രാത്രി ഇങ്ങനെ ഉറങ്ങാന്‍ സമ്മതിക്കാതെ കുരയ്ക്കണം എങ്കില്‍ എന്തോ മുന്നറിയിപ്പാണ്.അതാണ് വല്ലാതെ ഓരിയിടുന്നതും.എവിടേയോ എന്തോ സംഭവിക്കാന്‍ പോകുന്നു.ഈ അപകടം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയമാണ് മനസ്സിന്.
എനിക്ക് നല്ല ഓര്‍മ്മയുണ്ട് ,അപ്പുറത്തെ വീട്ടിലെ അങ്കിള്‍ കിളിമാനൂരില്‍ നിന്നും താമസം മാറിവന്നപ്പോള്‍ഒപ്പം കൊണ്ടുവന്നതാണ് ഈ കുട്ടു എന്ന പട്ടിയെ ,പണ്ടൊക്കെ ഈ വര്‍ഗത്തെ ദൂരെ കണ്ടാലെ അറപ്പായിരുന്നു. പക്ഷേ കുട്ടു വന്നതോടെ അത് മാറി. കുഞ്ഞായിരുന്ന കുട്ടുവിനു ഇടയ്ക്കു സ്പൂണില്‍ പാല് കോരി കൊടുക്കുമായിരുന്നു.അതിന്റെ സ്നേഹസം , എന്റമ്മോ..... തെരുവ് നായ്ക്കളെ കാണുംപോളാണ് ഇവന്റെ ഭാവം കാണണ്ടത്.നല്ല അനുസരണ ആണങ്കിലും ആ ഒരു കാര്യത്തില്‍ ഇവന്‍ വയലന്റാവും .പോട്ടന്നേ വിട്ടേരെ എന്നു പറഞ്ഞാല്‍ മര്യാദക്ക് കൂട്ടില്‍ കയറി ഇരിപ്പാ..മറ്റുള്ള നായി കുട്ടികളെ പോലെ അല്ല കാര്യം പറഞ്ഞാല്‍ മനസ്സിലാവും.
ഒരിക്കല്‍ ഇവനൊരു അബദ്ധം പറ്റി ഒരു ദിവസം ഉച്ചക്ക് യാദ്രിചികമായി തെരുവില്‍ പോയി. അപ്പോളെന്താ കുറെ തെരുവ് നായ്‌കൂട്ടങ്ങള്‍ ഒരു ഭക്ഷണപൊതി എവിടെനിന്നോ കൊണ്ടുവന്നു.അതിന്റെ പുറത്തു കുത്തിമറിഞ്ഞു കടികൂട്ടുകയാണ്.അപ്പോളാണ് നമ്മുടെ കുട്ടു അവിടെ എത്തിയത്.കഥ മാറിയില്ലേ ,തെരുവ് നായ്ക്കള്‍ കുട്ടുവിനു നേരെയായി.ഈ നായ് ക്കൂട്ടങ്ങള്‍ക്ക് അറിയില്ലല്ലോ ഈ പൊതിച്ചോറും കുട്ടുവും ആയിയാതൊരു ബന്ധവും ഇല്ലാന്ന്. കഷ്ടം,പാവം .
ഓ സമയം പാതിരാത്രിയായി.ഞാന്‍ കുട്ടുവിന്റെ സാഹസങ്ങള്‍ ഓര്‍ത്തു കിടക്കുവാ .. നേരം പുലരാന്‍ ഏതാനും മണിക്കൂറുകള്‍....ഉറങ്ങട്ടെ നാളെ ആ കുട്ടികളുടെ അടുത്തേക്ക് പോകണ്ടതാണ്. അനാഥാലയത്തിലെ കുട്ടികളെ കാണാതിരിക്കാന്‍ എനിക്കാവില്ല..ഓണത്തിനു കുട്ടികള്‍ക്കുള്ള വസ്ത്രവും,ഭക്ഷണത്തിനു ഉള്ള സാധനങ്ങളും.നാളെ എത്തിക്കാം എന്നു ഞാന്‍ അവരോടു പറഞ്ഞിട്ടുണ്ട്. എത്ര കരയണ്ട എന്നു കരുതിയാലും ചിന്നു മോളെ കാണുമ്പോള്‍ സങ്കടം വരും. അവളെ എങ്ങനെ അനാഥാലയത്തില്‍ ഉപേക്ഷിച്ചു പോയി അവളുടെ ........?
ജോലി തിരക്കിനിടയില്‍ ഇടയ്ക്കു കിട്ടുന്ന ആശ്വാസം അവരാണ്.
എന്താ കുട്ടു ..രാത്രി മുഴുവന്‍ കുരയായിരുന്നല്ലോ ..എന്തുപറ്റി ..?ചന്ദ്രന്‍ മാസത്തില്‍ രണ്ടു മൂന്ന് ദിവസം മാത്രമേ തിളങാറുള്ളൂ എന്നു പറഞ്ഞിട്ടുല്ലതാണല്ലോ.നീ മണ്ടത്തരങ്ങള്‍ കാണിക്കാരില്ലല്ലോ..................
അപ്പോള്‍ കുഞ്ഞു അറിഞ്ഞില്ലേ ഇന്നലെ രാത്രി നമ്മുടെ കുട്ടു ചെകുത്താനെ കണ്ടു കുരച്ചതാ .അതെങ്ങനെ..?തന്നെ ,രാത്രിയില്‍ നമ്മുടെ തൊടിയിലെ രാഘവന്‍ മരിച്ചു പോയി. ഓ അത് ശെരി.
കുട്ടുവിനെ തുറന്നു വിടണ്ട.അവിടെ,അവിടെ കുറെ പട്ടികള്‍ക്ക് പേ ഇളകി.കത്തി ജ്വലിച്ചു നില്‍ക്കുന്ന സൂര്യനെ ഇപ്പോള്‍ നിലത്തെറക്കും എന്ന മട്ടാ.പാവം പട്ടികള്‍.അവര്‍ക്കറിയില്ലല്ലോ സൂര്യനോട കളിക്കുന്നതെന്ന്.ദൈവമേ പാവങ്ങളുടെ ഒരവസ്ഥയെ....ഏതോ ഒരു നായ് പേ പിടിച്ചു ഈ തെരുവില്‍ എത്തി.ഗതി മാറിയില്ലേ ഈ തെരുവിലെ എത്ര നായ്ക്കള്‍ക്ക് പേ ആയന്നോ ..ഇത് കണ്ടു നില്ക്കാന്‍ വയ്യ ,ഭയങ്കര അപകടമാ ....
ഓ പഞ്ചായത്തില്‍ നിന്നും ആള് വന്നു,ആശ്വാസമായി.ആളുകളെ ഉപദ്രവിക്കും മുന്‍പ് എന്തായാലും ....
എന്താ കുട്ടു നീ ഇങ്ങനെ അന്തം വിട്ട് നില്‍ക്കണേ ?പിടികിട്ടിയില്ലേ കാര്യങ്ങള്‍ ."ബൌ ,ബൌ ബൌ " ഓഹ വീണ്ടും കുര , എന്താ അവിടെ ...ഓ ചന്ദ്രനെ കണ്ടിട്ടാ...നമ്മുടെ മീന്‍കാരന്‍ ചന്ദ്രനെ..
.എന്നും കാണുന്നതല്ലേ മീന്‍കാരന്‍ ചന്ദ്രനെ.പിന്നെ എന്താ.?അതെ നമ്മുടെ മീന്‍കാരന്‍ ചന്ദ്രന്‍ ഇട്ടിരിക്കുന്നതെ സില്‍ക്കിന്റെ ഉടുപ്പാ.. ഓ ആ തിളക്കം കണ്ടാണോ നമ്മുടെ കുട്ടു കുറച്ചത്
paavam kuttuu...
ReplyDelete