Saturday, July 31, 2010

"കഥാന്തരം"

അവന്‍ എന്ത് ചെയ്യണമെന്നു ചിന്തിച്ചുകൊണ്ടിരിക്കുംപോളാണ് സൈബര്‍ വലയിലൂടെ സന്‍ജരിച്ഛലോ  എന്നോര്‍ത്തത്.ലോഗിന്‍ ചെയ്ത നിമിഷങ്ങള്‍ക്കകം ഒരു ചൂണ്ടയുടെ കൊളുത്തില്‍ കുരുങ്ങി അതില്‍നിന്നും രക്ഷ പെട്ടതിന് മുന്‍പ് തന്നെ മറ്റൊരു  ചൂണ്ടയില്‍ കുടുങ്ങി.ശ്വാസം മുട്ടി മരിക്കും എന്നു മനസിലായപ്പോള്‍ എങ്ങനെയോ കെട്ട് പൊട്ടിച്ചു കരയിലേക്ക് ചാടി.കുറച്ചു നേരത്തെ പിടച്ചിലിന് ശേഷം വീണ്ടും വെള്ളത്തിലിറങ്ങി  നീന്താന്‍ തുടങ്ങി ഇത്തവണ ചൂണ്ട കൊളുത്തുകളില്‍ ഒന്നും തന്നെ സ്പര്‍ശിക്കരുത് എന്നു തീരുമാനിച്ചുറച്ചുതന്നെയാണ് യാത്ര. 
          അപ്പോഴതാ മറ്റൊരാശയം .ഒരു ചുണ്ടയില്‍ സ്വയം അങ്ങ് കൊരുത്താലോ...?എന്ത് സംഭവിക്കും .സംബവിക്കണ്ടത് തന്നെ സംഭവിച്ചു.അധികം താമസിക്കാതെ ഒരു മീന്‍ ചൂണ്ടയില്‍ കുരുങ്ങി. പരസ്പരം ഐമാരിയത് ഒരു ആയുസ്സിന്റെ വിശപ്പയിരുന്നോ...? എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ രണ്ടു മീനുകളും പരസ്പരം പകച്ചുനിന്നുപോയി .ഇനി എന്താണ്... ???
            കൈയ്യിലും,ബാഗിലും ,മേശയിലും ഇടയ്ക്കിടെ ഇരുന്നു ചിരിക്കുകയും,ചിലക്കുകയും, കരയുകയും ചെയ്യുന്ന കുട്ടിയുടെ അക്കങ്ങള്‍ വലയിലൂടെ പരസ്പരം കൈമാറി .പിന്നീടങ്ങോട്ട് ഒരു ഉത്സവമായിരുന്നു.കുട്ടികള്‍ ഇടയ്ക്കിടെ അവിടെയും ഇവിടെയും ഇരുന്നു കരഞ്ഞു ,ചിലച്ചു,ചിരിച്ചു .
            അവള്‍ ചോദിച്ചു ,ഇനിഎന്നാണ് ഒരു കൂടിക്കാഴ്ച. കാഴ്ച്ചയില്‍ എന്തിരിക്കുന്നു എന്‍റെ മല്‍സ്യകന്യകേ..........?അരാജകവാദിയായ മത്സ്യം പറഞ്ഞു .എന്നാല്‍ അവള്‍ നിര്‍ത്താന്‍ തയ്യാറായില്ല അവള്‍ കുട്ടിയെ നോവിച്ചു കൊണ്ടേയിരുന്നു .കുട്ടി കൂടുതല്‍ കൂടുതല്‍ ഉച്ചത്തില്‍ കരഞ്ഞു.ഇനി ഇപ്പോള്‍ എന്ത് ചെയ്യും ?അരജകവാധി മത്സ്യം പറഞ്ഞു "പുഴയ്ക്കു കുറുകെ ഉള്ള പാലത്തിലെ പാളങ്ങള്‍ക്ക് മുകളിലൂടെ ഞാന്‍ ചിറകു മുളപ്പിച്ചു തരാം . നീ അവിടെ കാത്തുനില്‍ക്കണം ".തീര്‍ച്ചയായും.. അവള്‍ പറഞ്ഞു .....എനിക്ക് ഉറക്കം വരുന്നില്ല .."അല്ല മത്സ്യങ്ങള്‍ ഉറങ്ങാറുണ്ടോ   ?ആര്‍ക്കറിയാം.മനുഷ്യന്‍ ഉറങ്ങുന്നുണ്ടോ എന്നു ശ്രദ്ധിക്കാന്‍ തന്നെ നേരമില്ല.പിന്നെയാണ് മത്സ്യങ്ങള്‍..ആ പോ വേറെ പണിയില്ലേ ..?   
           അവന്‍ പുഴ ചാടി പാലത്തിലുള്ള പാളത്തിലൂടെ ഇടയ്ക്കിടെ ചിരിക്കുകയും,ചിലക്കുകയും കരയുകയും ചെയ്യുന്ന കുട്ടികളുമായി പറന്നു തുടങ്ങി .കുട്ടി കരഞ്ഞും ,ചിരിച്ചും, ചിലച്ചും കൊണ്ടിരുന്നു .ഇടയ്ക്കിടെ അവള്‍ ചോദിച്ചു നീ ടൂത്ത് ബ്രഷ് എടുത്തിട്ടുണ്ടോ? ടൂത്ത് ബ്രഷോ......?അരാജകവാദി മത്സ്യങള്‍ ക്കെന്തിനാ ബ്രഷ് .അരാജകവാദികള്‍ പല്ല് തെയ്ക്കാറില്ല.,അല്ല മത്സ്യങ്ങള്‍ പല്ല് തേയ്ക്കാറൂണ്ടോ ? അങ്ങനെയെങ്കില്‍ എന്ത് ഉഒയോഗിച്ചു പല്ല് തെയ്ക്കും .ഓ....തെയ്ക്കുകയോ, തേക്കതിരിക്കുകയോ  എന്ത് പണ്ടാരമെങ്കിലുംആവട്ടെ ...
          അവന്‍ ഉച്ചത്തില്‍ കൂവി പാലവും കടന്നു പുഴകള്‍ക്കും വീടുകള്‍ക്കും മുകളിലൂടെ യാത്ര തുടര്‍ന്നു.അവന്‍റെ കുട്ടി വീണ്ടും ചിരിച്ചും ചിലച്ചും,കരഞ്ഞും അവനെ അനുഗമിച്ചു . എന്ത് ചെയ്യും ? അരാജകവാദി മത്സ്യം  പറഞ്ഞു, അതെ എനിക്കൊന്നു കുളിക്കണം  തൂ ..മത്സ്യങ്ങള്‍ കുളിക്കുകയോ ??അല്ല മത്സ്യങ്ങള്‍ കുളിക്കരുണ്ടോ ?ആര്‍ക്കറിയാം അവള്‍ പറഞ്ഞു ,കുളിച്ചോളൂ,കുളിച്ചോളൂ..പക്ഷേ കുളിചില്ലങ്കിലും പല്ല് തേയ്ക്കണം.ഇപ്പോള്‍ അരാജകവാദി പാളത്തിലൂടെ പതിവിലും വേഗത്തില്‍ കുതിക്കുകയാണ്,, അവള്‍ അതാ അടുത്ത് എത്താറായിരിക്കുന്നു .ഹൃദയമിടിപ്പ്‌ കൂടുന്നുണ്ടോ? അതോ നിലച്ചുവോ?
           ഇപ്പോള്‍ അവന്‍റെ ചിന്ത അവളെ കുറിച്ച് സങ്കല്പിച്ചുള്ള രൂപത്തെ കുറിച്ച് മാത്രം .അല്ല മത്സ്യത്തിന്റെ രൂപം എങ്ങനെയായിരിക്കും .അത് അറിയാവുന്നതല്ലേ പിന്നെ എന്തിനോരാശങ്ക.വെറുതെ ഒരു കൌതുകം . ഏതിനം മത്സ്യം ആയിരിക്കും കണ്ടു തന്നെ അറിയണം.എന്തായാലും അവള്‍ അതാ കടവില്‍ കാത്തി നില്‍ക്കുന്നുണ്ട് . നേരത്തെ ചൂണ്ടയില്‍ കുരുങ്ങിയപ്പോള്‍ മനസ്സില്‍ തോന്നിയ അതെ രൂപം തന്നെ ..അരാജകവാദി വേഗത കൂട്ടി.അവന്‍ കുതിച്ചു.അവളെ കണ്ടതിന്റെ ആകാംഷയില്‍.അവന്‍ അറിയാതെ ഇരു കൈയ്യുകളും ഉയര്‍ത്തി പിടിച്ചു ചാടി  അവളോട്‌ പറഞ്ഞു............. koooiiiiiii  ..........ഇതാ ഇതാണ് നിന്‍റെ അരാജകവാദി "അതെ നിന്‍റെ അരാജക വാദി നീ കണ്ടു മുട്ടിയിരിക്കുന്നു "എങ്ങനെ ഉണ്ടു ? അപ്പോള്‍ അവളുടെ മുഖം വിളറി വെളുത്തിരുന്നു ..അല്ല മത്സ്യത്തിന്റെ മുഖം വിളറി വെളുക്കുകയോ? അങ്ങനെ സംബവിക്കരുണ്ടോ ..?അല്ല അങ്ങനെ സംഭവിച്ചാല്‍ തന്നെ എന്ത്? വിട് എന്‍റെ ആശാനെ ...കഥയില്‍ ചോദ്യമില്ലാന്നെ..അവള്‍  തല താഴ്ത്തി. നെടുവീര്‍പ്പിട്ടു കൊണ്ടു അരജകവാടിയെ  ക്കാതുനിന്ന കടവില്‍ നിന്നും തിരികെ നീന്തി .നീന്തലിനിടയില്‍ അവള്‍ സ്വയം പറഞ്ഞു  മ്ഹും ,അരാജകവാദിയാനത്രേ..അരാജകവാദി .ഛെ,..വൃത്തികെട്ടവന്‍ ഹ..ഹ..ഹ..!!!???
"മോഡേണ്‍  മമ്മി"
കരയുന്ന കുഞ്ഞിനേ പാലുള്ളൂ ............അതുക്കെ  പണ്ട്..

Thursday, July 22, 2010

"ഈ കുട്ടുവിന്‍റെ ഒരു കാര്യം"

     ബൌ..ബൌ ..ബൌ....ഹോ ഇന്ന് അമാവാസിയാണല്ലോ..എന്താ ഈ പട്ടി ഇങ്ങനെ നിര്‍ത്താതെ കുരക്കുന്നത് .നാശം ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. ഈ കുട്ടു പട്ടിക്കു നന്നായി അറിയാവുന്നതാണല്ലോ ചന്ദ്രനെ എന്നും കാണാന്‍ കഴിയില്ല എന്നും,എന്നും തിളങ്ങാറില്ല എന്നും.മാസത്തില്‍ മൂന്നോ,നാലോ ദിവസം മാത്രമുള്ള തിളക്കം ഓര്‍ത്തിട്ടാണോ.....ഇതെല്ലം പലതവണ പറഞ്ഞു കൊടുത്തതാണ്..രാത്രി ഇങ്ങനെ ഉറങ്ങാന്‍ സമ്മതിക്കാതെ കുരയ്ക്കണം എങ്കില്‍ എന്തോ മുന്നറിയിപ്പാണ്.അതാണ് വല്ലാതെ ഓരിയിടുന്നതും.എവിടേയോ എന്തോ സംഭവിക്കാന്‍ പോകുന്നു.ഈ അപകടം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയമാണ് മനസ്സിന്.

     എനിക്ക് നല്ല ഓര്‍മ്മയുണ്ട് ,അപ്പുറത്തെ വീട്ടിലെ അങ്കിള്‍ കിളിമാനൂരില്‍ നിന്നും താമസം മാറിവന്നപ്പോള്‍ഒപ്പം കൊണ്ടുവന്നതാണ്‌ ഈ കുട്ടു എന്ന പട്ടിയെ ,പണ്ടൊക്കെ ഈ വര്‍ഗത്തെ ദൂരെ കണ്ടാലെ അറപ്പായിരുന്നു. പക്ഷേ കുട്ടു വന്നതോടെ അത് മാറി. കുഞ്ഞായിരുന്ന കുട്ടുവിനു ഇടയ്ക്കു സ്പൂണില്‍ പാല് കോരി കൊടുക്കുമായിരുന്നു.അതിന്റെ സ്നേഹസം , എന്റമ്മോ..... തെരുവ് നായ്ക്കളെ കാണുംപോളാണ് ഇവന്റെ ഭാവം കാണണ്ടത്.നല്ല അനുസരണ ആണങ്കിലും ആ ഒരു കാര്യത്തില്‍ ഇവന്‍ വയലന്റാവും .പോട്ടന്നേ വിട്ടേരെ എന്നു പറഞ്ഞാല്‍ മര്യാദക്ക് കൂട്ടില്‍ കയറി ഇരിപ്പാ..മറ്റുള്ള നായി കുട്ടികളെ പോലെ അല്ല കാര്യം പറഞ്ഞാല്‍ മനസ്സിലാവും.
     ഒരിക്കല്‍ ഇവനൊരു അബദ്ധം പറ്റി ഒരു ദിവസം ഉച്ചക്ക് യാദ്രിചികമായി തെരുവില്‍ പോയി. അപ്പോളെന്താ കുറെ തെരുവ് നായ്‌കൂട്ടങ്ങള്‍ ഒരു ഭക്ഷണപൊതി എവിടെനിന്നോ കൊണ്ടുവന്നു.അതിന്റെ പുറത്തു കുത്തിമറിഞ്ഞു കടികൂട്ടുകയാണ്.അപ്പോളാണ് നമ്മുടെ കുട്ടു അവിടെ എത്തിയത്.കഥ മാറിയില്ലേ ,തെരുവ് നായ്ക്കള്‍ കുട്ടുവിനു നേരെയായി.ഈ നായ്‌ ക്കൂട്ടങ്ങള്‍ക്ക് അറിയില്ലല്ലോ ഈ പൊതിച്ചോറും കുട്ടുവും ആയിയാതൊരു ബന്ധവും ഇല്ലാന്ന്. കഷ്ടം,പാവം .
   ഓ സമയം പാതിരാത്രിയായി.ഞാന്‍ കുട്ടുവിന്റെ സാഹസങ്ങള്‍ ഓര്‍ത്തു കിടക്കുവാ .. നേരം പുലരാന്‍ ഏതാനും മണിക്കൂറുകള്‍....ഉറങ്ങട്ടെ നാളെ ആ കുട്ടികളുടെ അടുത്തേക്ക്‌ പോകണ്ടതാണ്. അനാഥാലയത്തിലെ കുട്ടികളെ കാണാതിരിക്കാന്‍ എനിക്കാവില്ല..ഓണത്തിനു കുട്ടികള്‍ക്കുള്ള വസ്ത്രവും,ഭക്ഷണത്തിനു ഉള്ള സാധനങ്ങളും.നാളെ എത്തിക്കാം എന്നു ഞാന്‍ അവരോടു പറഞ്ഞിട്ടുണ്ട്. എത്ര കരയണ്ട എന്നു കരുതിയാലും ചിന്നു മോളെ കാണുമ്പോള്‍ സങ്കടം വരും. അവളെ എങ്ങനെ അനാഥാലയത്തില്‍ ഉപേക്ഷിച്ചു പോയി അവളുടെ ........?
     ജോലി തിരക്കിനിടയില്‍ ഇടയ്ക്കു കിട്ടുന്ന ആശ്വാസം അവരാണ്.


     എന്താ കുട്ടു ..രാത്രി മുഴുവന്‍ കുരയായിരുന്നല്ലോ ..എന്തുപറ്റി ..?ചന്ദ്രന്‍ മാസത്തില്‍ രണ്ടു മൂന്ന് ദിവസം മാത്രമേ തിളങാറുള്ളൂ എന്നു പറഞ്ഞിട്ടുല്ലതാണല്ലോ.നീ മണ്ടത്തരങ്ങള്‍ കാണിക്കാരില്ലല്ലോ..................
     അപ്പോള്‍ കുഞ്ഞു അറിഞ്ഞില്ലേ ഇന്നലെ രാത്രി നമ്മുടെ കുട്ടു ചെകുത്താനെ കണ്ടു കുരച്ചതാ .അതെങ്ങനെ..?തന്നെ ,രാത്രിയില്‍ നമ്മുടെ തൊടിയിലെ രാഘവന്‍ മരിച്ചു പോയി. ഓ അത് ശെരി.
     കുട്ടുവിനെ തുറന്നു വിടണ്ട.അവിടെ,അവിടെ കുറെ പട്ടികള്‍ക്ക് പേ ഇളകി.കത്തി ജ്വലിച്ചു നില്‍ക്കുന്ന സൂര്യനെ ഇപ്പോള്‍ നിലത്തെറക്കും എന്ന മട്ടാ.പാവം പട്ടികള്‍.അവര്‍ക്കറിയില്ലല്ലോ സൂര്യനോട കളിക്കുന്നതെന്ന്.ദൈവമേ പാവങ്ങളുടെ ഒരവസ്ഥയെ....ഏതോ ഒരു നായ്‌ പേ പിടിച്ചു ഈ തെരുവില്‍ എത്തി.ഗതി മാറിയില്ലേ ഈ തെരുവിലെ എത്ര നായ്ക്കള്‍ക്ക് പേ ആയന്നോ ..ഇത് കണ്ടു നില്ക്കാന്‍ വയ്യ ,ഭയങ്കര അപകടമാ ....
     ഓ പഞ്ചായത്തില്‍ നിന്നും ആള് വന്നു,ആശ്വാസമായി.ആളുകളെ ഉപദ്രവിക്കും മുന്‍പ് എന്തായാലും ....
     എന്താ കുട്ടു നീ ഇങ്ങനെ അന്തം വിട്ട് നില്‍ക്കണേ ?പിടികിട്ടിയില്ലേ കാര്യങ്ങള്‍ ."ബൌ ,ബൌ ബൌ " ഓഹ വീണ്ടും കുര , എന്താ അവിടെ ...ഓ ചന്ദ്രനെ കണ്ടിട്ടാ...നമ്മുടെ മീന്‍കാരന്‍ ചന്ദ്രനെ..


     .എന്നും കാണുന്നതല്ലേ മീന്‍കാരന്‍ ചന്ദ്രനെ.പിന്നെ എന്താ.?അതെ നമ്മുടെ മീന്‍കാരന്‍ ചന്ദ്രന്‍ ഇട്ടിരിക്കുന്നതെ സില്‍ക്കിന്റെ ഉടുപ്പാ.. ഓ ആ തിളക്കം കണ്ടാണോ നമ്മുടെ കുട്ടു കുറച്ചത്

"എന്‍റെ മാധ്യമ പഠനം"

(ഭാഗം 4)

     അനുഭവങ്ങള്‍ എഴുതിയപ്പോള്‍ സത്യം പറഞ്ഞാല്‍ നല്ല ഒരു മൂടായിരുന്നു. പക്ഷേ ഇപ്പോള്‍ ഓരോന്ന് എഴുതണമല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് തന്നെ അറപ്പു. എന്ത് ചെയ്യാന്‍ അത്ര നല്ല അനുഭവങ്ങളല്ലേ നമ്മുടെ EJ ക്ലാസ്സിലെ.
     സത്യം പറഞ്ഞാല്‍ എനിക്ക് ചിരിക്കാനാണ് തോന്നുന്നത്, ഒപ്പം നമ്മുടെ "പറയിപെറ്റ പന്തിരുകുലത്തിലെ അട്ടയുടെ കഥയും ഓര്‍മ വരുന്നു. അപവാദങ്ങള്‍ നല്ലതാണ്. നമുക്ക് അട്ടയെ വാങ്ങാം. എത്ര വേണം എന്നു നമ്മള്‍ തീരുമാനിക്കും....... ഇപ്പോള്‍ തന്നെ ഓരോരുത്തരുടെ നെഞ്ചിടുപ്പ് കൂടി. ഹ ഹ അട്ടയോ, എനിക്കോ, അളിയാ.... പിന്നെ നിനക്കല്ലേ.. എന്തായാലും എനിക്കില്ല എന്നു ഒരു കൂട്ടര്‍, പാവം എന്ത് ചെയ്യാന്‍...മുട്ടയിട്ടു പെരുകാതിരുന്നാല്‍ മതിയായിരുന്നു...."
     ക്ലാസ്സിലെ ഓരോരുത്തരെയും പറയാതെ വയ്യ. കാരണം എല്ലാവരും വെത്യസ്തരും മിടുക്കരും ആണല്ലോ. അപ്പോള്‍ പിന്നെ എന്തിനു മാറ്റി നിര്‍ത്തണം. A യില്‍ തുടങ്ങി V യില്‍ അവസാനിക്കുന്ന കുറച്ചു അംഗസംക്ക്യകള്‍ ഉള്ള ഈ ക്ലാസ്സില്‍ ആദ്യമൊക്കെ ഓരോരുത്തരെയും മനസ്സിലാക്കാന്‍ പെട്ട പാടേ..... ഇത്ര ചെറു പ്രായത്തിലെ എത്ര തന്ത്ര ശാലികളാണിവരില്‍ പലരും. ഓ .. അത് കൊണ്ടാണല്ലോ....
     എന്‍റെ ദൈവമേ .... നമ്മുടെ ചാമിംഗ് എന്നു വിശേഷിപ്പിക്കുന്ന അശ്വതി, സൂക്ഷിച്ചോ കേട്ടോ, ഞാനൊന്ന് നോക്കിയാല്‍ മതി എന്‍റെനക്ഷത്രം എന്താണന്നു അറിയുമോ? മര്യാദക്കായാല്‍ നിനക്കൊക്കെ നല്ലത്. മ്ഹും അല്ല പിന്നെ.... "അശ്വതിയും ലെക്ഷ്മിയും പിന്നെ ഞാനും" എന്നു പറയുന്ന നമ്മുടെ ആര്യ.... പാവം മിടുക്കി കുട്ടി. പലപ്പോഴും ആര്യയെ സമ്മതിക്കണം എന്നുക്ലാസ്സില്‍ ഒരാളെങ്കിലും പറയും, കാര്യം മറ്റൊന്നുമല്ല അശ്വതി എന്ന ചങ്ങാതിയുടെ കൂടെ.................. സാറേ ഒരു സംശയം, അത് പിന്നെ ഉമ്മന്‍ ചാണ്ടിയുടെ അമ്മായിയച്ഛന്റെ മോളുടെ മക്കളില്ലേ, അവരുടെ അമ്മ ഉമ്മന്‍ചാണ്ടിയുടെ ഭാര്യയാണല്ലോ...... അപ്പൊ പിന്നെ ....എന്താണ് ഈ അനു ചോദിക്കുന്നത്. ഒന്നും മനസ്സിലായില്ല. എന്ത്ചെയ്യാം ബുദ്ധി വേണംബുദ്ധി. നമ്മുടെ അനുപ്രിയയുടെ ഒരുകാര്യം. മറ്റുള്ളവരെ ഉപദ്രവിക്കാന്‍ പുള്ളിക്കാരിക്ക് അറിയില്ല. സ്വന്തം കാര്യം സിന്താബാദ്‌. മാസ്റ്റര്‍ ബ്ലാസ്റ്റെര്‍ , അതൊരു കൊച്ചു മിടുക്കന്‍ ഒന്നുമല്ല നല്ല മിടുക്കന്‍ തന്നെ . ആരെയും മൈന്ടും ഇല്ല . അപ്പോള്‍ പിന്നെ അസൂയാലുക്കള്‍ അധികമാവുന്നതില്‍ അതിശയിക്കാന്‍ ഇല്ല ..
     ഇനിയല്ലേ നമ്മുടെ "തങ്കകുടം"സ്വയം പറയുമ്പോള്‍ അരുള്‍ ലാല്‍ , അരുണ്‍ ലാല്‍ എന്നാണ് കേട്ടോ . അമ്മോ ഒരു മഹാ സംഭവം തന്നെ . പക്ഷേ ഏതുകാര്യത്തിലാണ് എന്നു മാത്രം ചോദിക്കരുത് . ആശാന്‍ ആണ് കേട്ടോ ആശാന്‍ കഴക്കൂട്ടത്തെ മാത്രമല്ല നമ്മുടെ E J യിലെയും എന്നാണ് നമ്മുടെ അപ്പുകുട്ടന്റെയും തോഴരുടെയും വയ്പ്പ് . ഭാവം കണ്ടാല്‍ ഇപ്പോള്‍ എല്ലാത്തിനെയും അടിച്ചു മലര്‍ത്തും എന്നാ. എവടെ...... ഒറ്റക്കായാല്‍ കാണാം ഹ ഹ ഹ .
     ഇനി നമ്മുടെ ബിനു അത് എന്ത് പറയാനാ . ക്ലാസ്സിലെ അതിഥി എന്നു പറയുന്നതായിരിക്കും ശെരി . വല്ലപ്പോളും വന്നങ്കില്‍ ആയി . രൂപം പോലെ തന്നെ ഒരു പാവം . എനിക്കവയ്യ സാറെ നാട്ടില്‍നിന്നും വന്നതെയുള്ളു ഹോര്‍ലിക്സ് കുടിക്കാന്‍ മറന്നു പോയി . എനിക്ക് അനങ്ങാന്‍ പോലും വയ്യ നമ്മുടെ ആരോഗ്യ സ്വാമി ടിന്നി . ചുറ്റും എന്ത് നടന്നാലും അയ്യോ സാറേ ഞാന്‍ ഇപ്പൊ വന്നതേയുള്ളൂ ഇതൊന്നും ആരും എന്നോട് പറഞ്ഞില്ല . "ഞാന്‍ ദീപ്തിഷ് കൃഷ്ണ സ്വദേശം മലപ്പുറം "ഞാന്‍ ഇങ്ങനെയ. വെത്യസ്തത തോന്നിക്കും പുള്ളിക്ക് പക്ഷേ ഒരു കാര്യം പെട്ടെന്നൊന്നും പിടികൊടുക്കില്ല കുറച്ചു രഹസ്യ സ്വഭാവം ആണന്നു സ്വയം ഒരു തോന്നല്‍. പിന്നെ കോഴ്സ് കഴിഞ്ഞാലും ഇല്ലങ്കിലും ഞാന്‍ ജേര്‍ണലിസ്റ്റ് തന്നെ എന്നാണ്‌ ഭാവം.
     ഈ ചുറ്റുവട്ടത്ത് എന്താണ് എങ്കിലും എനിക്ക് നോ പ്രോബ്ലം. ഇവരെ ഒന്നും കണ്ടിട്ടല്ലല്ലോ ഞാന്‍ , മനസ്സിലായില്ലേ നമ്മുടെ ഇവാന്ജലിന്‍ വേഷത്തിലും രൂപത്തിലും ഭാവത്തിലും ഒട്ടും കൂസലില്ലാത്ത ഒരു ബ്ലോഗി . നന്നായി ഏഴുതും.. ശെരിക്കും പറഞ്ഞാല്‍ ഈ പോളിസി തന്നെ യാണ് നല്ലത് അല്ലേ .ഓ ഞാന്‍ കരുതി അവളെ തേയ്ക്കാന്‍ ആര്‍ക്കും പറ്റില്ലാന്നു .നല്ല കഥ തന്നെ അതും നമ്മുടെ ക്ലാസ്സില്‍ ..അതിനു വേണ്ടി മാത്രം ബിരുദം എടുത്തു നില്‍ക്കുമ്പോഴാ....
     ഹ ഹ എന്തായിത് . നീ എന്താ ഇങ്ങനെ ?എന്നെ നോക്കു എന്തെല്ലാം പ്രശ്നങ്ങളാ .എന്നിട്ട് ഞാന്‍ അതിനെയൊക്കെ നോക്കാറ് പോലുമില്ല . നീ എന്താ കൊച്ചു കുട്ടികളെ പോലെ .നിനക്കു കേള്‍ക്കണോ ....? ആരാണന്നു മനസ്സിലായില്ലേ നമ്മുടെ ഇബ്നുമോന്‍ . പേരിനൊപ്പം നാല് വാല് ഉണ്ടങ്കിലും ...എന്ത് പറയാനാ ഈ പാവത്താനെ .. ഒടുക്കത്തെ വായനയാണ് കേട്ടോ അതറിയണമെങ്കില്‍ കുറച്ചു സമയം ഒന്നു സീരിയസ്സായി സംസാരിച്ചാല്‍ മതി .......ഹോ , എന്തൊരു ആകാംഷ അളിയാ ഇനി എന്നെ പറ്റി എന്താ എന്നു ഒന്നു നോക്കട്ടെ ... അതെ അങ്ങനിപ്പോള്‍ സുഖിക്കണ്ട ബാക്കി പിന്നെ .........
തുടരും

Tuesday, July 20, 2010

"അടയാളം"

  ഒരു അടയാളമല്ലേ ചോദിച്ചുള്ളൂ ഞാന്‍
  അതും, ഒന്നു തൊട്ടാല്‍
  ആഴത്തില്‍ പതിയുന്ന
  എന്‍റെയീ ചുട്ടുപഴുത്ത നെഞ്ചില്‍...........
.................

 ഏറ്റവും തീക്ഷണമായി
 നിന്‍റെ മുദ്രയൊന്നു പതിപ്പിച്ചുകൂടെ ......
 ഒന്നുമോര്‍ക്കാതെ വിരലോടിക്കുമ്പോള്‍
 നിന്നെ ഓര്‍ക്കാനെന്നപോലെ...!!!???
     (അനാര്‍ക്കിസ്റ്റ്)

"വിശ്വാസം"

         ഞാന്‍ കവികളെ വിശ്വസിച്ചു,
               ഞാന്‍ കബളിക്കപെട്ടു.
         ഞാന്‍ സംഗീതം ഇഷ്ടപ്പെട്ടു
                എന്‍റെ കേള്‍വി നഷ്ടപെട്ടു
          ഞാന്‍ സൌന്ദര്യ ആരാധകയായിരുന്നു
                 എന്‍റെ കണ്ണുകള്‍ കറുത്തുപോയി
           ഓര്‍മ്മകള്‍ എന്‍റെ ചേതനയില്‍
                  നിലയ്ക്കാത്ത കുത്തിനീറലുകളാകുന്നു
           ഇപ്പോള്‍ ഞാന്‍ എന്‍റെ ശബ്ദവും നഷ്ടപ്പെട്ടതറിയുന്നു
                   ഇനി ഞാന്‍ എന്ത് ചെയ്യുമെന്ന് ആരായിരിക്കും തീരുമാക

Sunday, July 18, 2010

"ഞാന്‍"

"ഞാന്‍ നിന്‍റെ തീവണ്ടി വേഗങ്ങള്‍ക്ക്

അടിയില്‍പ്പെട്ടു, അലിഞ്ഞില്ലാതായൊരു
കിതപ്പ് മാത്രമായിരുന്നു.....
പകല്‍ വണ്ടിയുടെ താളങ്ങളില്‍
നീ ഓടി മറഞ്ഞത് എന്‍റെ
ഹൃദയത്തിലെ അജ്ഞാതമായ
ഏതോ ചുരത്തിലൂടെ ആയിരുന്നു."

(അനാര്‍ക്കിസ്റ്റ്)

*ഇനിമുതല്‍ ജൂലൈ 18 നെല്‍സണ്‍ മണ്ടേലയ്ക്കു സ്വന്തം*

 
    ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യ സമര സേനാനി . 27 വര്‍ഷം ജയില്‍ വാസം അനുഭവിക്കുമ്പോഴും തികഞ്ഞ മനുഷ്യസ്നേഹിയായി നിലകൊണ്ട വ്യക്തിത്തം. "സ്വാതന്ത്ര്യത്തിലേക്കുള്ള ദൂരം"നിറം കറുപ്പായതിന്‍റെ പേരില്‍ ഒരു കുഞ്ഞും ദുരിതം അനുഭവിക്കാന്‍ പാടില്ല എന്നു പറഞ്ഞ നെല്‍സണ്‍ മണ്ടേല ഭൂമിയില്‍ വന്നിട്ട് ഇന്ന് 92 വര്‍ഷം തികയുന്നു . ഇനി മുതല്‍ ജൂലൈ 18 അന്താരാഷ്ട്ര മണ്ടേല ദിനം.

Saturday, July 17, 2010

"പ്രതീകാത്മകം"

 ചോദ്യങ്ങളുടെ ഒരു സമുദ്ര മായിരുന്നു
 നീ എനിക്ക്.......................................
ഞാനാകട്ടെ,ഉത്തരങ്ങള്‍ മാത്രമേ നിന്നോട് പറഞ്ഞിട്ടുള്ളൂ .
ഞാന്‍ ഉത്തരങ്ങളായി നിവര്‍ന്നു നില്‍ക്കുമ്പോള്‍
എന്‍റെ ചോദ്യങ്ങളില്‍ നിന്‍റെ സമുദ്രത്തിനെ ആഴം
കൂടുന്നത് ഞാന്‍ അറിയുന്നു............................
                       (അനാര്‍ക്കിസ്റ്റ്)

"അവള്‍ പറഞ്ഞത്................"

            ഒരു മഴയുള്ള സായന്തനത്തില്‍ വെറുതെ തോന്നിയ ഒരു കൌതുകം.  ഓര്‍കൂട്ടും, ഫെയിസ് ബുക്കും, ബ്ലോഗും മാറി മാറി കളിച്ചു കൊണ്ടിരിക്കവേ ഒരു അജ്ഞാത ചങ്ങാതിയുടെ വരികള്‍  മഴത്തുള്ളികളായി  പതിച്ചു. ആദ്യം പകച്ചു നിന്നങ്കിലും  ഭയപ്പെടലിന്‍റെ താളങ്ങളോടെ പതുക്കെ പറഞ്ഞു മഴയെ എനിക്കിഷ്ട്ടമായി......
          മൗനമായി സന്ദേശങ്ങള്‍ കൈമാറുമ്പോള്‍ ബ്ലോഗിലെ മറുപടിയില്‍ ഒതുങ്ങുംപോഴും  എപ്പോളോ വചാലരാവാന്‍ കൊതിച്ചിട്ടവാം ഒരിക്കല്‍ ചോദിച്ചു...നിന്‍റെ ശബ്ദം മധുരമാണോ...? , എനിക്കറിയില്ലല്ലോ.
നിന്‍റെ മുഖം സുന്ദരമാണോ.....? അതും എനിക്കറിയില്ലല്ലോ .  അവള്‍ ധര്‍മ്മ സങ്കടത്തിലായോ ... ഒരിക്കല്‍ മാത്രം ഒന്നു നിന്‍റെ ശബ്ദം കേട്ടിരുന്നെങ്കില്‍ എന്നായി . ഏയ്‌, എന്‍റെ അച്ഛന്‍ അടിക്കും , ഞാന്‍ നല്ലകുട്ടിയാണ്  . ഇല്ല, നിലാവ് വസന്തത്തെ കൂട്ട് കൂടിയാല്‍ ഭൂമി എന്താ ചെയ്യുക. ആനന്ദിക്കും അത്രതന്നെ. നീ എന്‍റെ നല്ല ചങ്ങാതിയാണ് അപൂര്‍വങ്ങളില്‍ ഒന്നു. ഒരു നേര്‍ത്ത തണുപ്പ് എന്‍റെ മാറിലേക്ക്‌ വീശി....   പ്രഭാതത്തിലെ സൂര്യന്‍റെ കുഞ്ഞു രശ്മികള്‍ തണുപ്പിന്‍റെ മാറാല വകഞ്ഞു മാറ്റി നെഞ്ചില്‍ കുത്തിയപ്പോള്‍ അല്പം ആശ്വാസം.  ഗസല്‍ പോലെ മധുരമാണ് നിന്‍റെ ശബ്ദം.  മഴ പോലെ കുളിരാണ് നിന്‍റെ  വരികള്‍.....
          നിന്‍റെ തംബുരു മീട്ടുമ്പോള്‍ അല്ലാതെ എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല.  എന്തിനാ നീ ഇത്ര അകലത്തു നില്‍കുന്നെ, ഒന്നു വന്നൂടെ....  ഒരിക്കല്‍ മാത്രം മതി. ഇല്ല എനിക്ക് വരാന്‍ പറ്റില്ല..  എന്‍റെ അച്ഛന്‍ മരിച്ച കാര്യം ഞാന്‍ നിന്നോടെ പറഞ്ഞതല്ലേ... എന്നിട്ടും എന്താ നീ ഇങ്ങനെ എന്നെ മനസ്സിലാക്കാതെ....  ഈ സ്നേഹം ഇങ്ങനെ പോട്ടെ.  നിന്‍റെ സ്നേഹം,  ആത്മാര്‍ഥത എത്ര വരെ പോകും എന്നു നോക്കട്ടെ.... ഒടുവില്‍ ഞാന്‍ തന്നെ പറയാം.
          പിന്നെ നിനക്കു കേള്‍ക്കണോ.  ഞാന്‍ തികച്ചും ഒരു  വൃത്തി ശൂന്യനാണ് കേട്ടോ, അലസന്‍, 5    അടി പോലും ഉയരം ഇല്ലാത്ത, കുളിക്കാത്ത, പല്ലുതെക്കാത്ത എന്‍റെതായ വഴികളിലൂടെ മാത്രം സഞ്ചരിക്കുന്ന ഒരു വൃത്തി കേട്ടവന്‍.  എന്തേ  കാണണോ നിനക്കെന്നെ...  എങ്കില്‍ കണ്ണടച്ച് ധ്യാനിചോളൂ ...  എത്ര മധുരമാണ് നിന്‍റെ ഓടക്കുഴല്‍ നാദം ..... 
          എനിക്ക് ഭ്രാന്തു പിടിക്കുന്നു.  നിന്നെ എനിക്ക് കണ്ടേ പറ്റൂ .  വരുമോ...  കുളിക്കാതെ, പല്ലുതേക്കാതെ വൃത്തി കെട്ടവനായി, അലസനായി തന്നെ. 
             അല്ലെങ്കില്‍ എന്തൊക്കെയ സംഭവിക്കുക എന്നറിയുമോ?  വേണ്ട ഇന്ന് തന്നെ ഞാന്‍ വരാം.  കൂരിരുട്ടാണ്, നേരം വെളുക്കാന്‍ ഇനിയും എത്ര നാഴികകള്‍....  എന്തൊരു മഴയാണിത്..... കാത്തിരുന്നു പെയ്ത മഴ...  ഈ മഴയ്ക്ക് തണുപ്പില്ല.  കുളിരില്ല.  ദയനീയത നിഴലിക്കുന്ന ചൂടായിരുന്നു.  ..  എന്തേ ഇങ്ങനെ.  തീവണ്ടിയുടെ ചൂളം വിളികള്‍ കാതോടടുക്കുംപോള്‍ ആകാംഷ നഷ്ടപെട്ടുവോ?   ആദ്യമായി കാണാന്‍ പോകുന്ന വികാര വിചാരമൊന്നും എന്തേ തോന്നിയില്ല.  എനിക്കറിയാം . ഞാന്‍ കണ്ടതാണ് പലതവണ.  ചൂടുള്ള ഷേക്ക്‌ ഹാന്‍ഡും , നിറയുന്ന കണ്ണുകളും, തിമര്‍ക്കുന്ന ബഹളങ്ങളും ഇല്ലാത്ത കൂടികാഴച്ചയില്‍..  ഒരു ചെറിയ സംശയം ചോദിച്ചോട്ടെ?  നിനക്കെന്നോടെ പ്രണയം ആണോ?  ഏയ്‌  എന്‍റെ  അച്ഛന്‍ അടിക്കും.  ഇല്ല പ്രണയം ഇല്ല.  പിന്നെ നീ എന്‍റെ ചങ്ങാതിയോ?  അല്ല അതിനുമപ്പുറം ഏതോ ആണ്.  എനിക്കറിയില്ല.  ഈ മഴയത് എന്നോടിങ്ങനെ ചോദിച്ചാല്‍ എനിക്ക് ഭ്രാന്താവും, ഞാന്‍ പോകുന്നു. 
           പക്വത ഇല്ലാത്ത ചിന്തകളും ആവേശങ്ങളും എന്ത് ചെയ്യണം എന്നറിയാതെ ഉഴലുംപോള്‍  വീണ്ടും തീവണ്ടിയുടെ ചൂളം വിളികള്‍.......  കുസൃതി കാട്ടി ഓടി  അകലുമ്പോള്‍  തമാശയായി  കണ്ടിരുന്നുവോ?  പോകാന്‍ പറ്റുമോ  അവള്‍ക്കെന്നെ  വിട്ട്....    ഏയ്‌ ഒരിക്കലും ഇല്ല.  എല്ലാം  ചിലന്തി വലകലിലൂടെ കാണും പോലെ അവ്യെക്തം.   ഈ മഴയെ ഞാന്‍ ശപിക്കും.  എനിക്ക് വേണ്ട, ഇഷ്ടമല്ല  ഈ മഴയെ.  നശിച്ച മഴ ഒന്നും കാണാന്‍കഴിയുന്നില്ല. എന്‍റെതംബുരുവിലെ കമ്പികള്‍ പൊട്ടാന്‍ കണ്ടസമയം,  ഒടകുഴളിലാകെ വെള്ളം കയറി.  എന്താ ചെയ്ക.  ഭ്രാന്താണ്..... മുഴു ഭ്രാന്താണ്...   എനിക്കാരുമില്ല  അവളെന്നെ  പറ്റിച്ചു.   ഞാന്‍ .......   ഞാന്‍ ...  
     "നിന്‍റെ തീവണ്ടി വേഗങ്ങള്‍ക്ക്

      അടിയില്‍പ്പെട്ടു, അലിഞ്ഞില്ലാതായൊരു
      കിതപ്പ് മാത്രമായിരുന്നു.....
      പകല്‍ വണ്ടിയുടെ താളങ്ങളില്‍
      നീ ഓടി മറഞ്ഞത് എന്‍റെ
      ഹൃദയത്തിലെ അജ്ഞാതമായ
      ഏതോ ചുരത്തിലൂടെ ആയിരുന്നു....................."
നീ എന്താ ആലോചിക്കണേ?  അല്ല നീ കരയുകയാണോ..?  എന്ത് പറ്റി നിനക്കു? ഞാന്‍ .... ഞാന്‍... ഓര്‍കുകയായിരിന്നു അവള്‍ പറഞ്ഞത്................  

"എന്‍റെ മാധ്യമ പഠനം"

(ഭാഗം മൂന്ന്)


          " എങ്ങനെയുണ്ട് കുട്ടികളെ ക്ലാസോക്കെ......? എല്ലാവര്‍ക്കും ഏതെങ്കിലും വിഷയത്തില്‍ ബുദ്ധിമുട്ട് വല്ലതും ഉണ്ടോ....?" ക്ലാസ്സിന്റെ അന്തരീക്ഷം, അറിയാന്‍ സാജന്‍ സാറിന്റെ ഇടയ്ക്കിടെ ഉള്ള ആഗമനം. എന്നാണ്‌ സാറിന്റെ ക്ലാസ്സ്‌? ഉണ്ടാവുമായിരിക്കും. ഓ സാര്‍ ചോദിച്ചല്ലോ ഏതെങ്കിലും വിഷയത്തില്‍ ബുദ്ധിമുട്ട് വല്ലതും ഉണ്ടോ എന്നു. അങ്ങനെ ചോദിച്ചാല്‍ എന്ത് പറയാന്‍. കൂട്ടത്തില്‍ പാട് ന്യൂ മീഡിയ ആണ് എന്നു തോന്നി.
          തിങ്കളാഴ്ച ആയാല്‍ N P സാര്‍. ഉഷാറാണ് രാവിലെ. എന്‍റെ കാര്യമാണേ... സാറ് വലിയ തമാശക്കാരനോന്നുമല്ല. മൊത്തത്തില്‍ പറഞ്ഞാല്‍ രാവിലെ അക്ഷരങ്ങളുടെ ഒരു 'അഴിച്ചു പണി' എന്നു വേണേല്‍ പറയാം. ഇനി 11.30 ആയാലാണ്‌ രസം ന്യൂ മീടിയായുമായി അനില്‍ സാറിന്റെ വരവ്. പിന്നെ കുറെ പേര്‍ക്ക് വെള്ളത്തിനടിയില്‍ നീന്തി കളിക്കാനാണ് ഇഷ്ടം. പെട്ടന്ന് നോക്കിയാല്‍ കാണാത്ത ഒരു കുളവും അവിടെ ഉണ്ടല്ലോ. (ചായക്കട)
          അനില്‍ സാര്‍ ഒരു പാവം ആണോ? അതോ ഇതൊന്നും ശ്രദ്ധിക്കാത്തതാവാം... വേണമെങ്കില്‍ പഠിച്ചാല്‍ മതി.... മുങ്ങി കളിക്കുന്നവര്‍ കളിച്ചോട്ടെ ....... വല്ലപ്പോഴും അനുഭവിക്കുന്ന ആ സര്‍ഗ്ഗവേദനയും , അതിലൂടെ പിറന്നുവീഴുന്ന കുഞ്ഞു , കുഞ്ഞു സൃഷ്ടികളും ബ്ലോഗ്‌ എന്ന സംഭവത്തിലൂടെ മറ്റുള്ളവര്‍ കാണാനും, അഭിപ്രായങ്ങള്‍ അറിയിക്കാനും തുടങ്ങിയപ്പോളുള്ള ആ സന്തോഷം എങ്ങനെയാ അതൊക്കെ പറയുക . എത്രമാറിയിരിക്കുന്നു നമ്മള്‍ ഓരോത്തരും . കൊള്ളാം ആദ്യത്തെ സങ്കടം മാറിക്കിട്ടി.ഇപ്പോള്‍ ന്യു മീഡിയ പാടല്ല രസമായി ... അങ്ങനെ തിങ്കള്‍ ആഴ്ച്ച കഴിഞ്ഞു.
          ഇന്ന് ഇനി P K സാറാണ്. ക്ലാസ്സില്‍ ഓരോരുത്തരുടെയും 'മാനറിസം' അപ്പാടെ മാറ്റും സാര്‍. ഓ അത് പറഞ്ഞപ്പോള്‍ ആണ് ഓര്‍ത്തത്‌. "ഈ നൂറു രൂപ നോട്ടില്‍ ആരുടെ തലയാണ് കുട്ടികളെ?" നമ്മുടെ മഹാത്മാ ഗാന്ധി അല്ലെ ഇത്. " ഓ നിങ്ങള്ക്ക് അറിയാം അല്ലേ.......... 'എങ്ങനെ സാധിക്കുന്നു നിങ്ങളെ കൊണ്ടു ഇതൊക്കെ?' സമ്മതിക്കണം.........." . എന്നെ സംബന്ധിച്ചു സത്യം പറഞ്ഞാല്‍ സാറിന്റെ കളിആക്കല്‍ ആദ്യമൊക്കെ ഒരു പേടി ആയിരുന്നു. അടുത്തത്‌ എന്നെ ആയിരിക്കും എന്ന കരുതല്‍.
          ബുധനാഴ്ച ആയാലോ എന്താണന്നറിയില്ല കുറച്ചു ഉത്തരവാദിത്വം കൂടുതലാണ് ഇന്ന് എന്നു തോന്നിപ്പോകും .മറ്റൊന്നുമല്ല ജോസ്കറിയ സാറിന്‍റെ ക്ലാസ്സില്‍ ഇരിക്കണമെങ്കില്‍ പത്രം വായിക്കാതെ നിവര്‍ത്തിയില്ല. അതിനിടയില്‍ ഓരോരുത്തരുടെയും പ്രത്യേക വിഷയത്തിനു മേലുള്ള സംവാദവും. അതിനൊരു വിഷയം ഇല്ലാതെ ചെന്നാല്‍ കുറച്ചിലല്ലേ. പിന്നെ ഗൌരി ദാസന്‍ സാര്‍, സാറിന്‍റെ കാര്യം പറഞ്ഞാല്‍ നിരീക്ഷണത്തിന്റെ കാര്യത്തില്‍ സാര്‍ കഴിഞ്ഞേ ഉള്ളു. സാറിന്‍റെ വാക്കുകളില്‍ അരിച്ചു മാറ്റാനോ അളന്നു വയ്ക്കാനോ ഒന്നും ഇല്ല. എല്ലാം വേണ്ടത് മാത്രം.
          ഓ ഇന്ന് അലാറം നേരത്തെ അടിച്ചു. രാവിലെ 6.15 നു ഇറങ്ങിയാല്‍ പോര. ഇന്ന് നമ്മുടെ എസ്‌. ബിജു സാറിന്‍റെ ക്ലാസ്സാണ്. സാറിന്‍റെ തീരുമാനത്തില്‍ മാറ്റം ഇല്ലല്ലോ. കൃത്യം 9 മണിക്ക് ക്ലാസ്സില്‍ വരണം. കഴിയാത്തവര്‍ വരണ്ട. സാറിന് അതെ പറ്റൂ. കരുനാഗപ്പള്ളി അല്ല ഗോകര്‍ണം ആയാലും നമ്മുടെ സാറിന് നോ പ്രോബ്ലം. ഇന്ന് പിന്നെ മലബാറിനെ അശ്രയിച്ച്ചിട്ടു കാര്യം ഇല്ല. വ്യാഴാഴ്ച രാവിലെ SRM , KPN , KALLADA ഒരു ശീലമാക്കി കൃത്യത പാലിച്ചു. എനിക്ക് പഠിച്ചെ പറ്റൂ. ഞാന്‍ അതിനു എന്ത് ത്യാഗവും ചെയ്യാന്‍ തയാറുമാണ് എന്നു ഇടക്ക് ഞാന്‍ ഓര്‍മിച്ചു. ഒരു നല്ല ജേര്‍ണലിസ്റ്റ് ആവണം എന്ന അതിയായ മോഹം, പലതും മറക്കുക തന്നെ ചെയ്തിട്ടാണ് എന്‍റെ ഓരോ ദിവസവും ക്ലാസിലെക്കുള്ള വരവ്.
          പ്രതീക്ഷിക്കാത്ത ഒരു വിഷയം ആയിരുന്നു സത്യം പറഞ്ഞാല്‍ ക്യാമറ. തെരുവിയം സാറിന്‍റെ ക്യാമറ ക്ലാസ് ആദ്യം ഒക്കെ ചമ്മല്‍ എന്നു വേണേല്‍ പറയാം. എങ്ങനെയാ ശരിയാവുമോ ആവോ? എന്ന ഉള്‍ ഭയം. പക്ഷേ സാര്‍ കൊള്ളാം. അതൊക്കെ പൊളിച്ചടുക്കി തന്നില്ലേ. അധ്യാപകരുടെ പട്ടികയില്‍ നിന്നും ചങ്ങാതിയോടുള്ള ഇടപഴകലിലൂടെ സാര്‍ ക്യാമറ പരിശീലിപ്പിക്കുംപോള്‍ എങ്ങിനെയും ക്യാമറ പഠിക്കണം എന്ന ആഗ്രഹം വര്‍ധിച്ചു. ഓരോ ക്ലാസ്സ്‌ കഴിയുമ്പോഴും തരുന്ന അസൈന്‍മെന്റുകള്‍ കൂടെ കൂടെ ക്യാമറയിലുള്ള ആത്മ വിശ്വാസം കൂട്ടി.
          ആദ്യമായി ആഗസ്റ്റ്‌ മൂന്നാം തീയതി ക്ലാസ്സില്‍ വന്ന ഞാനാണോ ഇന്ന്. ഇത്രയും ക്ലാസ്സുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഒരുപാട് മാറി. ചില ബോറന്‍ ചിട്ടകളും, രീതികളും വഴിമാറി, അടുക്കി പെറുക്കിയ സമയങ്ങള്‍ മാത്രമായി ചുരുങ്ങി.
          ആഴ്ചയില്‍ എല്ലാ ദിവസവും പ്രധാനം തന്നെ എങ്കിലും, ഇന്ന് സുപ്രധാനം എന്നു തന്നെ എന്നാണ് പറയേണ്ടത്. ഇന്നലെ വരെയുള്ള ക്ലാസ്സിന്റെ സ്റ്റൈല്‍ അല്ലല്ലോ ഇന്ന്. എല്ലാവരും മര്യാദ കുട്ടികള്‍. ശ്വാസം വിടില്ല, എന്തൊരു ശ്രദ്ധയാണ് . മോട്ടുസൂജി താഴെ വീണാല്‍ കേള്‍ക്കാം. ഓരോരുത്തരുടെയും കൃത്യ നിഷ്ടയോ പറയണ്ട. വെള്ളം പിടിച്ചെടുക്കാന്‍ കാത്തിരിക്കുന്ന ഉണങ്ങിയ സ്പോഞ്ച്‌ പോലെയാണ് മിക്കവരും. ഒന്നിനോടും ആരോടും ഉപമിക്കാന്‍ ഈ ക്ലാസിനു കഴിയില്ല. ഏറ്റവും, ... ഏറ്റവും മികച്ച ക്ലാസ്സ്‌ NRS ബാബു സാറിന്റെ തന്നെ. ഈ പ്രപഞ്ചത്തില്‍ എന്താണ് സാറിന് അറിയാത്തത്. മിതമായ ഭാഷയിലൂടെ, ശാന്തമായ ശൈലിയിലൂടെ തഴുകി തലോടുന്ന രണ്ടു മണിക്കൂര്‍. വളരെ ശ്രദ്ധാ പൂര്‍വ്വം.......... സാറിന്‍റെ ക്ലാസ്സ്‌ കഴിഞ്ഞാലോ നല്ലൊരു പ്രയത്നം തന്നെ വീട്ടില്‍ ചെന്ന് നടത്തണം. എങ്കിലേ സാറിന്‍റെ അസ്സൈന്മെന്റുകള്‍ നന്നാക്കാന്‍ പറ്റൂ. ഒരുപാട് തിരച്ചില്‍ വേണ്ടി വരും സാറിന് ഉത്തരം നല്‍കാന്‍. നമ്മുടെ കുറവുകള്‍ നമ്മള്‍ തിരിച്ചറിയുന്നതും ഇവിടെ യാണ്. എത്ര നിമിഷങ്ങള്‍ വെറുതെ കളഞ്ഞു പോയി എന്നു പിറകോട്ടു ചിന്തിക്കുന്നതും.... ഒരുപാട് നല്ല വ്യക്തികളില്‍ നിന്നും ബാബു സാറിനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട്. പക്ഷേ ഒരു കാന്തിക പ്രഭാവം ഈ വലിയ മനുഷ്യനില്‍ നിന്നും പകര്‍ന്നു തരുമ്പോള്‍ LKG മുതല്‍ ബാബു സാര്‍ പഠിപ്പിച്ചിരുന്നെങ്കില്‍ ഞാനിപ്പോള്‍ എവിടെ എത്തിയേനെ.
          വീഡിയോ പ്രൊഡക്ഷന്‍ ഒരു പ്രധാന വിഷയം തന്നെ എന്നു കൂടെ കൂടെ ഓര്‍മിക്കുന്ന ക്ലാസ്സ്‌ നമ്മുടെ ബൈജു ചന്ദ്രന്‍ സാറിന്‍റെ അല്ലേ എന്നു ചോദിച്ചാല്‍ തന്നെ തന്നെ എന്നു ഉത്തരം. എന്താണ് വീഡിയോ പ്രൊഡക്ഷന്‍? വീഡിയോ പ്രോടക്ഷനും അപ്പുറം ഒരു ജീവിതം തന്നെ സാറ് ക്ലാസ്സെടുക്കും. "നിങ്ങള്‍ക്ക് ഇപ്പോഴും അബോധാവസ്ഥയാണല്ലോ, ഈ ഭൂമിയില്‍ എന്ത് നടന്നാലും നിങ്ങള്‍ അറിയില്ലല്ലോ. പാവം കുട്ടികള്‍ എന്ന സാറിന്‍റെ കൂടെ കൂടെ ഉള്ള പുകഴ്ത്തല്‍......... ഓരോ ക്ലാസ് കഴിയുമ്പോഴും സാറിനായി 5 കിലോ കര്‍പ്പൂരം മാറ്റിവയ്ക്കണം എന്ന അരുണ്‍ ലാലിന്റെ കമന്റും, ശരിക്കും രസം എങ്കിലും ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഒരുപാട്.വ്യത്യസ്തരായ അധ്യാപകരുടെ വ്യത്യസ്തമായ
          ക്ലാസുകള്‍ ഒരു പകുതി കഴിയുമ്പോള്‍ പുതിയ അധ്യാപകരുടെ ആഗമനവും, ചങ്ങാതിമാരുടെ വിശേഷങ്ങളും പറഞ്ഞാല്‍ തീരാതെ തുടരുന്നു.......
(തുടരും)

"ഒരുപാട് സ്വപ്നങ്ങളുമായി ചിറകടിച്ചുയര്‍ന്നപ്പോള്‍!"


ഹൃദയം നിറയെ സ്നേഹവും കൈകുമ്പില്‍ നിറയെ മധുരവുമായി ഉടയവരെ മാറോടു ചേര്‍ക്കാനായി  പറന്നപ്പോള്‍ ഇത് കൈയെത്തും ദൂരത്തു അവസാനിച്ചുവോ.................
   

Sunday, July 11, 2010

"എന്‍റെ മാധ്യമ പഠനം"

സ്മിത എസ്‌ ദേവി                                        (ഭാഗം2)

      വ്യത്യസ്തരായ അധ്യാപകര്‍ കൂടെ കൂടെ ലകഷ്യ ബോധത്തെ ഉണര്‍ത്തി. ആരുടെ ക്ലാസ്സാണ് മോശം എന്നു ചോദിച്ചാല്‍ ഉത്തരമില്ല. ഐ.ജെ.ടി എന്ന ഈ വലിയ വൃക്ഷത്തില്‍ നിറയെ തേന്‍ കിനിഞ്ഞ പൂക്കള്‍ ആണന്നു എനിക്ക് തോന്നിയത് അപ്പോഴാണ്‌.വിവിധ വര്‍ണ ചിറകുകളുമായി എവിടെനിന്നോക്കെയാണ് തേന്‍ ശേഖരിക്കാന്‍ ചങ്ങാതി തേനീച്ചകള്‍ പറന്നെത്തിയിരിക്കുന്നത്............അങ്ങ് മലബാര്‍ മുതല്‍ ഇങ്ങു തെക്കന്‍ തിരുവിതാംകൂര്‍ വരെ... എല്ലാവരും വ്യത്യസ്തര്‍ തന്നെ . രസമുണ്ട് ക്ലാസ്സില്‍. എത്ര ശൈലികള്‍, അഭിരുചികള്‍ ,എല്ലാം അനുഭവിക്കുക എന്നുവച്ചാല്‍ ചെറിയ കാര്യമാ.......? പലതരം കഴിവുകളിലും, ഒരുപടി മുന്നിലാണ് ഓരോരുത്തരും. പ്രായത്തിന്റെ കാര്യമെടുത്താലോ അതും പലതട്ടില്‍. ആദ്യം എല്ലാം നിശബ്ദമായി കൌതുകത്തോടെ നോക്കി. ഉള്ളില്‍ പലപ്പോഴും ചോദിച്ചു, എങ്ങനെ ഇടപഴകണം ഇവരോടെല്ലാം. അടുത്തെങ്കിലും തൊടാന്‍ ശ്രമിച്ചില്ല എന്നു പറയുന്നതാവും ശെരി.
      ആദ്യത്തെ ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ ക്ലാസ്സിന്റെ ചിട്ടകള്‍ കര്‍ശനമാക്കി. കൃത്യം രാവിലെ 9. 30 നു തന്നെ ക്ലാസ്. വ്യാഴാഴ്ചയുടെ കാര്യത്തില്‍ മാത്രമേ മാറ്റമുള്ളൂ. അത് അല്പം കൂടി നേരത്തെ 9 മണിക്ക്. പക്ഷേ എന്‍റെ ചങ്ങാതി കൂട്ടര്‍ക്ക് അതൊരു ബുധിമുട്ടല്ലല്ലോ. ഭൂരി ഭാഗവും തിരുവിതാംകൂറിന്റെ പലഭാഗങ്ങളില്‍ ഉള്ളവര്‍. പിന്നെ ദൂരത്തു നിന്ന് പറന്നു വന്നവരോ ഓരോ സദനത്തെ ആശ്രയിക്കുന്നവര്‍. ദിവസേന ദീര്‍ഘ ദൂരം പറന്നെത്തുന്ന രണ്ടു പേര്‍ ഞങ്ങളായി, ഞാനും ഇവാന്‍ജലിനും.
       ഓരോ ദിവസവും കൃത്യനിഷ്ഠ കൈ വെടിയാതെ നോക്കാന്‍ ശ്രദ്ധിക്കും. ചിലപ്പോള്‍ മാത്രം ട്രെയിന്‍ ചതിക്കും. ഓ....... അത് പറയാന്‍ ഞാനങ്ങു മറന്നു. എന്‍റെ യാത്രയെ പറ്റി പറഞ്ഞില്ല അല്ലെ. അത് ചെറിയ ഒരു സാഹസം എന്നു വേണേല്‍ പറയാം കേട്ടോ. വീട്ടില്‍ നിന്നും പ്രസ്സ്‌ ക്ലബ്ബില്‍ എത്താന്‍ 2.30 മുതല്‍ 3 മണിക്കൂര്‍ വരെ ട്രെയിന്‍ യാത്ര. ദിവസം 6 മണിക്കൂര്‍ എനിക്ക് ട്രെയിന്‍ യാത്രയില്‍ നഷ്ടം . നഷ്ടംഎന്നു പറയാന്‍ പറ്റില്ല. പല പുതിയ കാര്യങ്ങള്‍ വായിക്കാനും നല്ല വ്യക്തി ബന്ധങ്ങള്‍ ഉണ്ടാക്കാനും ആ സമയം ചിലവഴിക്കാന്‍ ശ്രമിക്കും. എന്നും ക്ലാസ് കഴിഞ്ഞു ട്രെയിന്‍ സമയം കണക്കാക്കി വീട്ടില്‍ എത്തുമ്പോള്‍ സമയം രാത്രി 7 മണി. പിന്നെ അസൈന്‍മെന്റു കള്‍ കാണുമല്ലോ . അത് കഴിഞ്ഞു ഉറക്കമാകുമ്പോള്‍ രാത്രി 1 മണി മിക്കവാറും. വീണ്ടും പുലര്‍ച്ചെ 4 മണിക്ക് ഉണര്‍ന്നാല്‍ മാത്രമേ കൃത്യ സമയം പാലിക്കാന്‍ 6.15 ന്‍റെ മലബാര്‍ എക്സ്പ്രസ് കിട്ടുകയുള്ളൂ.
       "നിനക്കു ഹോസ്റ്റ്ലില്‍ താമസിച്ചുകൂടെ. എന്തിനാണിങ്ങനെ പാട് പെടുന്നത്.?" നിങ്ങള്ക്ക് അറിയാമല്ലോ എന്‍റെ വ്യക്തി പരമായ കാര്യങ്ങള്‍ കുറെയൊക്കെ . ഇനി അതിലേക്കു കാട് കയറണോ ? വേണ്ട.
എന്തൊരു കത്തിയാണിത്. ക്ലാസ്സില്‍ വിശേഷം ഒന്നും ഇല്ലേ.. ? ഉണ്ടല്ലോ... അതല്ലേ പറയാനുള്ളത്...... എന്ത് രസമാണ് നമ്മുടെ ക്ലാസ്സ്. എല്ലാവരും പാവങ്ങള്‍ ആണ്. എല്ലാവരും!... പക്ഷേ ഒരു കുഴപ്പമേയുള്ളൂ "വിശ്വാസം അതല്ലേ എല്ലാം" എന്ന പരസ്യ വാചകം ഇവിടെ കടമെടുക്കാന്‍ പറ്റില്ല. ഓ അപ്പോഴേക്കും നിങ്ങള്‍ പിണങ്ങിയോ.? വേണ്ടന്നെ നമ്മളെന്തിനു മറ്റുള്ളവരെ വിശ്വസിക്കണം നമ്മളാരും കല്യാണ്‍ ജൂവലേഴ്സ്സിന്റെ മക്കളല്ല. ഇവിടെ എത്തിയതും അതിനല്ല. പിന്നെയോ.....
       "മോഹങ്ങളും, സ്വപ്നങ്ങളും പെറ്റു പെരുകുമ്പോള്‍ അലസതയെ മണ്ണിട്ട്‌ മൂടി ഓരോ ദിവസവും ചുറുചുറുക്കോടെ മുന്നോട്ടു പോകാന്‍", വരും വര്‍ഷങ്ങളിലെ പുത്തെന്‍ മാധ്യമ ലോകത്തെ പുതിയ ആശയങ്ങളാണ് നമ്മളൊക്കെ ..... ദൈവമേ കൊതിയാവുന്നു എത്ര എത്ര മാതൃകകളാണ് മനസ്സില്‍ നിറയെ ...............
(തുടരും)

Thursday, July 8, 2010

              ജൂലൈ 8 നും ഒരു അനുസ്മരണ സമ്മേളനം.  പെരുമണ്‍ വാസികള്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍ ആ ദുരന്തം ഇന്നലത്തെ പോലെ....അങ്ങനെ പെരുമണ്‍ ദുരന്തത്തിനു 22 വയസ്സായി .പക്ഷേ ഇപ്പോളും മരിച്ച  105 പേരില്‍  17 പേരുടെ ആശ്രിതര്‍ക്ക്  ഒരു ചില്ലിക്കാശു പോലും നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ ഓര്‍ത്തില്ല .1988 ജൂലൈ 8 ബംഗലൂരില്‍ നിന്നും കന്യാകുമാരി യിലേക്ക് പോകുവായിരുന്ന ഐലന്റ്റ്‌ എക്സ്പ്രസ്സ്‌ അഷ്ടമുടിക്കായലില്‍   മുങ്ങിത്താഴുംപോള്‍   പൊലിഞ്ഞു പോയത് 105  പേരുടെ ജീവന്‍.  ഇന്നും പലവര്‍ണ്ണത്തിലുള്ള അരുളി പൂക്കള്‍ എല്ലാ ജൂലൈ 8 നും സ്മൃതി മണ്ഡപത്തില്‍ ചാര്‍ത്തുമ്പോള്‍ വാഗ്ദാനങ്ങള്‍ പുതുക്കും ,പക്ഷേ നാളെ ആയാല്‍ അത് കായലിന്‍റെ ഇളം കാറ്റിലെ ഓളങ്ങളില്‍ തത്തിക്കളിച്ചു ദൂരേയ്ക്ക് പോകും ..വീണ്ടും അടുത്ത ജൂലൈ 8 വരെ...

Monday, July 5, 2010

സഹിക്കാവുന്നതിലും അപ്പുറം ഈ വേട്ടയാടല്‍ .  പാവം പ്രവാചകന്‍ ഇത് അറിയുന്നുവോ?  കേരളം എന്തൊരു  അപരിഷ്കൃതം.

"തിരുനല്ലൂരിന്‍റെ ഓര്‍മയ്ക്ക്"

                  താമരയിലയില്‍ ഇറ്റു വീണ ആകാശ നീലിമയുടെ ഒരു തുള്ളി പോലെ എന്നും ഓര്‍മിക്കാന്‍ പ്രേമം മധുരമാണ്, ധീരമാണ് എന്നു പറഞ്ഞ പ്രിയ കവി.  അഷ്ടമുടി കായലിന്‍റെ അരുമ സന്തതിയായി ജീവിച്ച പ്രശസ്ത കവി ശ്രീ തിരുനല്ലൂര്‍ കരുണാകരന്‍ മരിച്ചിട്ട് ഇന്ന് ( 5 .7 .2010 ) നാല് വര്‍ഷം.                 
 മലയാളത്തിലെ ഏറ്റവും മനോഹര കാവ്യങ്ങളില്‍ ഒന്നായ റാണിയും. താഷ്കണ്ട്, ഒരു മഹായാനത്തിന്റെ പര്യവസാനം, മേഘ സന്ദേശത്തിന്റെ മലയാളം പരിഭാഷ, മലയാള ഭാഷയുടെ പരിണാമം, സിദ്ധാന്തങ്ങളും വസ്തുതകളും  എന്നു തുടങ്ങി  മലയാളത്തിനു എന്നും ഓര്‍മിക്കാന്‍ വയലാര്‍ പുരസ്കാരം ഉള്‍പടെ നിരവധി  പുരസ്കാരര്‍ഹാനായ  തിരുനല്ലൂര്‍ കരുണാകരന്‍ എന്ന വലിയ കവിയെ മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല.   

Sunday, July 4, 2010

"കാക്കികള്‍ കൈകോര്‍ത്താല്‍"

          പൊതുനിരത്തിലെ ഓട്ടോയില്‍ വിശ്വാസം ഇല്ലാത്തതിനാലാണോ ജനങ്ങള്‍ പ്രീ പെയിഡ് ഓട്ടോയെ ആശ്രയിക്കുന്നത്?......
   സുരക്ഷിതത്വവും, വിശ്വാസവും അടിവരയിട്ടുറപ്പിക്കാന്‍ പാവം ജനങ്ങള്‍ കാക്കിക്കുള്ളിലെ നിയമ പാലകരെ അമിതമായി വിശ്വസിക്കുന്നതിനാലാകാം തമ്പാനൂരിലെ യാത്രക്കാര്‍ പ്രീ പെയിഡ് ഓട്ടോയെ ആശ്രയിക്കുന്നത്. അവിടെയും ചുണ്ണാമ്പ് കലക്കി പശുവിന്‍ പാലാക്കുന്നത് പാവം ജനങ്ങള്‍ അറിയുന്നില്ലല്ലോ, അതോ അറിയാത്തതായി നടിക്കുന്നതാണോ?? ഇന്ദന വില അടിക്കടി വര്‍ധിക്കുമ്പോള്‍ ഓട്ടോക്കാരുടെ സ്വഭാവവും അടിക്കടി മാറുന്നു. പക്ഷേ നിശ്ചിതമായ ബില്‍ അടിച്ചു പോകേണ്ട സ്ഥലത്ത് പോകാന്‍ യാത്രക്കാര്‍ പോലീസിനെ ആശ്രയിക്കുമ്പോള്‍ മുന്‍ കൂടി ചാര്‍ജടിച്ചു സുരക്ഷിതത്വവും, കൃത്യതയും ഉറപ്പിക്കുന്നു. പക്ഷേ ഇവിടെയും ഒരു ഒത്തുകളി ഉള്ളകാര്യം പുറത്തുള്ള ഓട്ടോക്കാര്‍ തന്നെ പറയുന്നു. അനുഭവങ്ങള്‍ ഒന്നു രണ്ടു തവണയായാല്‍ ശ്രദ്ധിക്കാതെ പോട്ടെ എന്നാവാം. എന്നും ആവര്‍ത്തിച്ചാല്‍ പാവം ജനങ്ങള്‍ എന്ത് ചെയ്യും????

Saturday, July 3, 2010

"അഭയം തേടുന്നവന്‍"

നീ ഒരു അഭയാര്‍ഥി     
തണുപ്പുള്ള രാത്രികളില്‍
മോക്ഷപ്രപ്തിയുടെ പുതപ്പിന് തപ്പുന്നവന്‍
കാലത്തിന്‍റെ വൃക്ഷ ശിഖരത്തില്‍- 
ഇണക്കിളിയെ നഷ്ടപ്പെട്ട ആണ്‍ കിളി
കാലത്തിന്‍റെ കണക്കു പുസ്തകത്തില്‍
ഇടമില്ലാത്തവന്‍....
നിന്‍റെ സംഗീതം കാലത്തിന്‍റെ
വിലാപ  ഗീതങ്ങള്‍,
നിന്‍റെ ഭക്ഷണം, സാഗരമാം നഗരത്തിലെ
ഓടയിലെ വല്ലതും
നിന്‍റെ സ്വപ്‌നങ്ങള്‍ ദ്വാരം വീണ
തകര പാത്രത്തിലെ ഒരിറ്റു വെള്ളം
മാത്രമായി പോവുകയാണ്.............

Friday, July 2, 2010

                           അങ്ങനെ പുതിയൊരു ആഗസ്റ്റ്‌ മൂന്നാം തീയതി ആയി .വീണ്ടും പുതുമയുടെയും വ്യത്യസ്ഥതയുടെയും 10 മാസങ്ങളെ താലോലിക്കാന്‍ ചുവന്ന കസേരകളും തയ്യാറായി .പുത്തന്‍ ശബ്ദ കോലാഹലങ്ങള്‍ക്കായി നമ്മുടെ ക്ലാസ് ചുമരുകളും ...പാവം ജൂലൈ 2 . വിങ്ങലുകളോടെ ആണോ ആവോ വിടപറഞ്ഞത്‌ .ഓ എന്തിനു ?എന്തൊക്കെ ആയിരുന്നു കാട്ടികൂട്ടിയത് .എല്ലാം എല്ലാവരുടെയും ശരികള്‍ മാത്രം ..എപ്പോഴെങ്കിലും ഓര്‍മിക്കുമോ ഈ ശരികളെ.......? 5 വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ നമ്മളൊക്കെ എന്തായി ,ആരായി ,എങ്ങനെയായി ,എവിടെയായി ...അന്നങ്കിലും നിഷ്കളങ്കമായി ചിരിക്കാന്‍ കഴിഞ്ഞെങ്കില്‍ ദൈവമേ .............
സ്മിത {ej}