Saturday, June 26, 2010

"എന്‍റെ മാധ്യമ പഠനം"

സ്മിത s ദേവി                  അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ഇഷ്ടമാണ് എല്ലാവര്‍ക്കും. പ്രത്യേകിച്ച് നല്ല അനുഭവങ്ങള്‍ ആണങ്കില്‍ പറയണ്ട. ഈ ഭൂമിയില്‍ എല്ലാം സുഖവും സന്തോഷവും, മാത്രമായിരുന്നെങ്കില്‍ നമ്മളൊക്കെ ബോറടിച്ചു ചത്തു പോയേനെ.... ഒരിക്കല്‍ നമ്മുടെ പീ. കെ. സാര്‍ ക്ലാസ്സില്‍ ചോദിച്ചു സ്മിത എന്തിനാണിങ്ങനെ സങ്കടങ്ങള്‍ എഴുതി പിടിപ്പിക്കുന്നത് എന്നു. സാറ് ചിലപ്പോള്‍ മറന്നേക്കാം, എന്‍റെ ചങ്ങാതിമാരായ നിങ്ങളും ചോദിച്ചു. സാരമില്ല സാരമില്ല വചനങ്ങള്‍ ഒരുപാട് കേട്ട് ഞാന്‍ ആശ്വസിച്ചു. പിന്നെയൊരിക്കലും ഞാന്‍ നിങ്ങളെ ബോറടിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. പഴയതൊന്നും ഓര്‍ക്കാനും............ പക്ഷേ, പരീക്ഷയ്ക്കിനി ദിവസങ്ങളെയുള്ളൂ. അതിനിടയില്‍ ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ ബോറടിപ്പിച്ചോട്ടെ എന്‍റെ പ്രിയ ചങ്ങാതിമാരെ.....
2010 മെയ്‌ 31 തിങ്കളാഴ്ച രാവിലെ ഞാന്‍ നമ്മുടെ ക്ലാസില്‍ നിന്നും പടികളിറങ്ങി താഴേക്കു വരുമ്പോള്‍ നോട്ടീസ് ബോര്‍ഡിന് അരികില്‍ നിന്ന് രതീഷേട്ടന്‍ പറഞ്ഞു "ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം", ഒന്നും മറുപടി പറയാന്‍ എനിക്കായില്ല. എനിക്ക് സങ്കടവും തോന്നിയില്ല. ഞാന്‍ സമാധാനിച്ചു. എന്‍റെ കുറേ ചങ്ങാതിമാര്‍ സന്തോഷിക്കുകയല്ലേ, അത് മതി. ഇവിടെ ഒറ്റപ്പെട്ട ചോദ്യങ്ങള്‍ വളരെ കുറവാണ്. കാരണം ഞാന്‍ മനസ്സിലാക്കിയത് എല്ലാവര്ക്കും എല്ലാം അറിയാമല്ലോ, പിന്നെ എന്തിനു അലങ്കാരചോദ്യങ്ങള്‍. ഒന്നു രണ്ടു പേര്‍ ഒന്നും അറിയാതെ റെഡിയോയിലൂടെ ആട്ടം കാണുന്ന പാവങ്ങളും നമ്മുടെ ക്ലാസ്സിലുണ്ട്.
                 അതുപോട്ടെ ..... ആദ്യമായി പ്രവേശന പരീക്ഷ എഴുതുവാന്‍ വന്നപ്പോള്‍ പ്രവേശനം കിട്ടുമോ എന്ന ആശങ്ക. ഒപ്പം ജീവിതത്തിലെ ഒരു ലക്ഷ്യത്തിലേക്കുള്ള സ്വപ്നവും. പരീക്ഷ കഴിഞ്ഞു ഇറങ്ങുമ്പോള്‍ ആശങ്ക കുറെ മാറി. അവിടെ പരിചയ പെട്ടവരിലും ഈ ആശങ്ക തന്നെ എന്നു അറിഞ്ഞപ്പോള്‍. പിന്നെ പ്രതീക്ഷയുടെ ദിവസങ്ങള്‍ ആയി................
അങ്ങനെ 2009 ആഗസ്റ്റ്‌ 1 ശനിയാഴ്ച വന്നു. പേടി, ബഹുമാനം, ആദരവ്, ഭക്തി ഇതെല്ലാമായി ഫോര്‍ത്ത് എസ്റ്റെറ്റു ഹാളിന്റെ വാതില്‍ക്കല്‍ എത്തുമ്പോള്‍ ക്രിയാത്മക ചിന്ത മാത്രം മനസ്സില്‍. ഭയത്തോടെ, ബഹുമാനത്തോടെ ചെരുപ്പ് പുറത്തിട്ടു വാതില്‍ തുറന്നു അകത്തു കയറി. "ഗുഡ് ആഫ്ടെര്‍ നൂണ്‍ സാര്‍" എന്നു പറയുമ്പോള്‍ വീണ്ടും ആശങ്ക. തൊട്ടു മുന്‍പേ ഇന്റര്‍വ്യൂ കഴിഞ്ഞു വന്ന മഞ്ജുവിന്റെ വിവരണം ഒരുനിമിഷം ഓര്‍ത്തു. "അകത്തിരിക്കുന്ന സാറന്മാര്‍ ചുറ്റിക്കും, എന്നോട് എന്തൊക്കെ ചോദിച്ചെന്നു അറിയാമോ? ഒറ്റയ്ക്ക് അകത്തു കയറുന്നതാണ് നല്ലത്". ശരി ...
"ഇരിക്ക് കുട്ടി", പിന്നെ എന്തോ ഞാന്‍ ദൈവത്തെ നേരില്‍ കണ്ട സന്തോഷമായിരുന്നു എനിക്ക്. ഇതാണ് N R S ബാബു സാര്‍ ഒപ്പം സാജന്‍ സാറും. ചിട്ടകള്‍ പറഞ്ഞു തന്നു. എല്ലാം കേട്ട് പുറത്തിറങ്ങുമ്പോള്‍ ഉള്ളില്‍ സന്തോഷത്തിന്റെ കണ്ണീര്‍ കണങ്ങള്‍ തിങ്ങി. അവിടെ ആദ്യമായി പരിചയപ്പെട്ട മുഖം എന്‍റെ ദേശക്കാരി ആണന്നു അറിഞ്ഞപ്പോള്‍ വീണ്ടും സന്തോഷം.... മടക്കയാത്രയില്‍ അവളെയും ഒപ്പം കൂട്ടി. നാളെ ഒരു ദിവസം കഴിഞ്ഞാല്‍ പിന്നെ തിങ്കളാഴ്ച ആയി 3-ആം തീയതി. അന്ന് മുതല്‍ ഇതാണ് പുതിയ ലോകം. തുടക്കം നന്നായി. തിങ്കളാഴ്ച ക്ലാസ്സില്‍ വന്നു. ഇത് വെറും ലോകമല്ല. വെത്യസ്ത ലോകം തന്നെ . പിന്നെ അങ്ങോട്ടുള്ള ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഹ്ലാദത്തിനും, ആവേശത്തിനും ശക്തി കൂടി. സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ വച്ചു. വെറും ചിറകുകള്‍ അല്ല വര്‍ണച്ചിറകുകള്‍. പുത്തെന്‍ പ്രതീക്ഷകളും, സ്വപ്നങ്ങളും! വീഴാതെ നടക്കാന്‍ ശ്രദ്ധിച്ചു തുടങ്ങി.
              ബാല്യകാലം മുതല്‍ എത്ര സ്കൂളുകള്‍ , കോളേജുകള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍.... പക്ഷേ, ഞാനിപ്പോള്‍ എവിടെയാണ്. എന്‍റെ ആനന്ദം വര്‍ധിച്ചു. ഒരുപാട് സങ്കടങ്ങള്‍ക്ക് നടുവില്‍ ശാന്തമായ ആകാശത്തിലേക്ക് നോക്കി, നക്ഷത്രങ്ങളെ നോക്കി,

"വ്യര്‍തമാം ജീവിത നൗകയില്‍ ഏകയായി
മൃത്യുവിന്‍ വിഷ ഗന്ധം ശ്വസിക്കുവാന്‍
മാത്രകള്‍ എണ്ണി കഴിയുന്നു ഞാന്‍ മരണമേ
ഇനിയും എത്താത്തത് എന്ത് നീ ........?"

            എന്നുറക്കെ തേങ്ങിയിട്ടുണ്ട്. എന്തൊരു മണ്ടത്തരങ്ങള്‍ ആയിരുന്നു അതൊക്കെ..... എപ്പോഴോ ക്രിയാത്മകമായി ചിന്തിക്കാന്‍ ദൈവം എന്നെ തോന്നിപ്പിച്ചതിനാലാകാം ഞാനിപ്പോള്‍ എന്‍റെ സ്വപ്ന ലോകത്ത് എത്തപ്പെട്ടത് എന്നോര്‍ത്ത് സന്തോഷിച്ചു.
പുതിയ ഓരോ അധ്യാപകര്‍ വരുമ്പോഴും ക്ലാസ് കഴിയുമ്പോഴും ആത്മ വിശ്വാസം വര്‍ധിച്ചു.
(തുടരും)   

No comments:

Post a Comment