Saturday, June 26, 2010

"ദി സണ്‍ ബീഹൈന്ട് ദി ക്ലൌട്സ്"

              സ്വയം ഭരണത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന ടിബറ്റന്‍ ജനതയുടെ ജീവിതവും, ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ നിലപാടുകളും ഋതു സരിന്‍ എന്ന സംവിധായകനിലൂടെ "ദി സണ്‍  ബീഹൈന്ട് ദി ക്ലൌട്സ്"- ലൂടെ  ആവിഷ്കരിച്ചപ്പോള്‍  സത്യാഗ്രഹ സമരങ്ങളുടെ ഊര്‍ജ്ജവും സന്നദ്ധതയും ഗന്ധിജിയോടെ ചേര്‍ത്ത് വായിക്കാനും, ഗാന്ധിജിയെ ഓര്‍മിക്കാനും സാധിച്ചു.
             ഒരു രാജ്യത്തിന്‍റെ ഭരണവും, സ്വാതന്ത്ര്യവും വ്യക്തമായ കാഴ്ചപ്പാടിലൂടെ തന്നെ പ്രദര്‍ശിപ്പിച്ചു. ഈ ഡോകുമെന്‍ടറിയിലെ ദ്രിശ്യങ്ങള്‍ പലതും ഓര്‍ത്തിരിക്കാന്‍  കഴിയുന്നത്‌ തന്നെ.  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ ടിബറ്റിലൂടെ കടന്നു പോകുമ്പോഴും, ദലൈലാമയുടെ ഔദ്യോഗിക വസതിയായ പോട്ടാല പാലസ്സും നല്ല ദ്രിശ്യവിഷ്കാര്ങ്ങളായി എന്നു തന്നെ പറയാം.
സംവിധാനം, നിര്‍മാണം:- ഋതു സരിന്‍
ക്യാമെറ  :- ഗ്രഹാം ഡേ, ജെയ്മി ഗ്രാസ്ടെന്‍, സ്റ്റീവന്‍ മക്ഗ്രാത്ത്

No comments:

Post a Comment