Tuesday, June 15, 2010

IDSFFK

                3 -മത് അന്താരാഷ്ട്ര ഡോക്യുമെന്‍ട്രി, ഹ്രസ്വ ചിത്രമേള തിരുവനന്തപുരത്തു അരങ്ങേറുമ്പോള്‍ മലയാളത്തിന്റെ വിവിധ മേഖലയില്‍ നിന്നായി   57 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അതില്‍  34 എണ്ണവും ഡോകുമെന്‍ട്രി, ഫിക്ഷന്‍, കാമ്പസ് ഫിക്ഷന്‍  എന്നീ വിഭാഗത്തില്‍ പെടുന്നു.
          സാമുഹിക ബോധവും,തിരിച്ചറിവും, പ്രശ്നവല്‍കൃതമായ  ജീവിത സാഹചര്യങ്ങളും, പച്ചയായി ദ്രിശ്യങ്ങളിലൂടെ ആവിഷ്കരിക്കുന്ന ഇത്തരം സംവിധായകരെ യാതൊരു പിന്തുണയും, പ്രശസ്തിയും ലഭിക്കാതെ പോകുന്നത് എന്തേ...എന്നു ചിന്തിച്ചു പോകുന്ന ദിവസങ്ങളായിരുന്നു.  2010   ജൂണ്‍ 11 മുതല്‍15  വരെ, ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് വര്‍ഷങ്ങളോളം കഠിന  പ്രയത്നം  ചെയ്യുന്ന  ഇത്തരം കഴിവുറ്റ സംവിധായകരെ സമൂഹം തിരിച്ചറിയാന്‍ വൈകുന്നൂ എന്നു ഓര്‍ത്തപ്പോള്‍  സമൂഹത്തോട്  ഒരു സഹതാപം എന്നല്ലാതെ എന്ത് പറയാന്‍....
  

No comments:

Post a Comment