സ്മിത s ദേവി അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ഇഷ്ടമാണ് എല്ലാവര്‍ക്കും. പ്രത്യേകിച്ച് നല്ല അനുഭവങ്ങള്‍ ആണങ്കില്‍ പറയണ്ട. ഈ ഭൂമിയില്‍ എല്ലാം സുഖവും സന്തോഷവും, മാത്രമായിരുന്നെങ്കില്‍ നമ്മളൊക്കെ ബോറടിച്ചു ചത്തു പോയേനെ.... ഒരിക്കല്‍ നമ്മുടെ പീ. കെ. സാര്‍ ക്ലാസ്സില്‍ ചോദിച്ചു സ്മിത എന്തിനാണിങ്ങനെ സങ്കടങ്ങള്‍ എഴുതി പിടിപ്പിക്കുന്നത് എന്നു. സാറ് ചിലപ്പോള്‍ മറന്നേക്കാം, എന്‍റെ ചങ്ങാതിമാരായ നിങ്ങളും ചോദിച്ചു. സാരമില്ല സാരമില്ല വചനങ്ങള്‍ ഒരുപാട് കേട്ട് ഞാന്‍ ആശ്വസിച്ചു. പിന്നെയൊരിക്കലും ഞാന്‍ നിങ്ങളെ ബോറടിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല. പഴയതൊന്നും ഓര്‍ക്കാനും............ പക്ഷേ, പരീക്ഷയ്ക്കിനി ദിവസങ്ങളെയുള്ളൂ. അതിനിടയില്‍ ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ ബോറടിപ്പിച്ചോട്ടെ എന്‍റെ പ്രിയ ചങ്ങാതിമാരെ.....
2010 മെയ് 31 തിങ്കളാഴ്ച രാവിലെ ഞാന്‍ നമ്മുടെ ക്ലാസില്‍ നിന്നും പടികളിറങ്ങി താഴേക്കു വരുമ്പോള്‍ നോട്ടീസ് ബോര്‍ഡിന് അരികില്‍ നിന്ന് രതീഷേട്ടന്‍ പറഞ്ഞു "ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം", ഒന്നും മറുപടി പറയാന്‍ എനിക്കായില്ല. എനിക്ക് സങ്കടവും തോന്നിയില്ല. ഞാന്‍ സമാധാനിച്ചു. എന്‍റെ കുറേ ചങ്ങാതിമാര്‍ സന്തോഷിക്കുകയല്ലേ, അത് മതി. ഇവിടെ ഒറ്റപ്പെട്ട ചോദ്യങ്ങള്‍ വളരെ കുറവാണ്. കാരണം ഞാന്‍ മനസ്സിലാക്കിയത് എല്ലാവര്ക്കും എല്ലാം അറിയാമല്ലോ, പിന്നെ എന്തിനു അലങ്കാരചോദ്യങ്ങള്‍. ഒന്നു രണ്ടു പേര്‍ ഒന്നും അറിയാതെ റെഡിയോയിലൂടെ ആട്ടം കാണുന്ന പാവങ്ങളും നമ്മുടെ ക്ലാസ്സിലുണ്ട്.
അതുപോട്ടെ ..... ആദ്യമായി പ്രവേശന പരീക്ഷ എഴുതുവാന്‍ വന്നപ്പോള്‍ പ്രവേശനം കിട്ടുമോ എന്ന ആശങ്ക. ഒപ്പം ജീവിതത്തിലെ ഒരു ലക്ഷ്യത്തിലേക്കുള്ള സ്വപ്നവും. പരീക്ഷ കഴിഞ്ഞു ഇറങ്ങുമ്പോള്‍ ആശങ്ക കുറെ മാറി. അവിടെ പരിചയ പെട്ടവരിലും ഈ ആശങ്ക തന്നെ എന്നു അറിഞ്ഞപ്പോള്‍. പിന്നെ പ്രതീക്ഷയുടെ ദിവസങ്ങള്‍ ആയി................
അങ്ങനെ 2009 ആഗസ്റ്റ് 1 ശനിയാഴ്ച വന്നു. പേടി, ബഹുമാനം, ആദരവ്, ഭക്തി ഇതെല്ലാമായി ഫോര്‍ത്ത് എസ്റ്റെറ്റു ഹാളിന്റെ വാതില്‍ക്കല്‍ എത്തുമ്പോള്‍ ക്രിയാത്മക ചിന്ത മാത്രം മനസ്സില്‍. ഭയത്തോടെ, ബഹുമാനത്തോടെ ചെരുപ്പ് പുറത്തിട്ടു വാതില്‍ തുറന്നു അകത്തു കയറി. "ഗുഡ് ആഫ്ടെര്‍ നൂണ്‍ സാര്‍" എന്നു പറയുമ്പോള്‍ വീണ്ടും ആശങ്ക. തൊട്ടു മുന്‍പേ ഇന്റര്‍വ്യൂ കഴിഞ്ഞു വന്ന മഞ്ജുവിന്റെ വിവരണം ഒരുനിമിഷം ഓര്‍ത്തു. "അകത്തിരിക്കുന്ന സാറന്മാര്‍ ചുറ്റിക്കും, എന്നോട് എന്തൊക്കെ ചോദിച്ചെന്നു അറിയാമോ? ഒറ്റയ്ക്ക് അകത്തു കയറുന്നതാണ് നല്ലത്". ശരി ...
"ഇരിക്ക് കുട്ടി", പിന്നെ എന്തോ ഞാന്‍ ദൈവത്തെ നേരില്‍ കണ്ട സന്തോഷമായിരുന്നു എനിക്ക്. ഇതാണ് N R S ബാബു സാര്‍ ഒപ്പം സാജന്‍ സാറും. ചിട്ടകള്‍ പറഞ്ഞു തന്നു. എല്ലാം കേട്ട് പുറത്തിറങ്ങുമ്പോള്‍ ഉള്ളില്‍ സന്തോഷത്തിന്റെ കണ്ണീര്‍ കണങ്ങള്‍ തിങ്ങി. അവിടെ ആദ്യമായി പരിചയപ്പെട്ട മുഖം എന്‍റെ ദേശക്കാരി ആണന്നു അറിഞ്ഞപ്പോള്‍ വീണ്ടും സന്തോഷം.... മടക്കയാത്രയില്‍ അവളെയും ഒപ്പം കൂട്ടി. നാളെ ഒരു ദിവസം കഴിഞ്ഞാല്‍ പിന്നെ തിങ്കളാഴ്ച ആയി 3-ആം തീയതി. അന്ന് മുതല്‍ ഇതാണ് പുതിയ ലോകം. തുടക്കം നന്നായി. തിങ്കളാഴ്ച ക്ലാസ്സില്‍ വന്നു. ഇത് വെറും ലോകമല്ല. വെത്യസ്ത ലോകം തന്നെ . പിന്നെ അങ്ങോട്ടുള്ള ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഹ്ലാദത്തിനും, ആവേശത്തിനും ശക്തി കൂടി. സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ വച്ചു. വെറും ചിറകുകള്‍ അല്ല വര്‍ണച്ചിറകുകള്‍. പുത്തെന്‍ പ്രതീക്ഷകളും, സ്വപ്നങ്ങളും! വീഴാതെ നടക്കാന്‍ ശ്രദ്ധിച്ചു തുടങ്ങി.
ബാല്യകാലം മുതല്‍ എത്ര സ്കൂളുകള്‍ , കോളേജുകള്‍, അധ്യാപകര്‍, സുഹൃത്തുക്കള്‍.... പക്ഷേ, ഞാനിപ്പോള്‍ എവിടെയാണ്. എന്‍റെ ആനന്ദം വര്‍ധിച്ചു. ഒരുപാട് സങ്കടങ്ങള്‍ക്ക് നടുവില്‍ ശാന്തമായ ആകാശത്തിലേക്ക് നോക്കി, നക്ഷത്രങ്ങളെ നോക്കി,
"വ്യര്‍തമാം ജീവിത നൗകയില്‍ ഏകയായി
മൃത്യുവിന്‍ വിഷ ഗന്ധം ശ്വസിക്കുവാന്‍
മാത്രകള്‍ എണ്ണി കഴിയുന്നു ഞാന്‍ മരണമേ
ഇനിയും എത്താത്തത് എന്ത് നീ ........?"
എന്നുറക്കെ തേങ്ങിയിട്ടുണ്ട്. എന്തൊരു മണ്ടത്തരങ്ങള്‍ ആയിരുന്നു അതൊക്കെ..... എപ്പോഴോ ക്രിയാത്മകമായി ചിന്തിക്കാന്‍ ദൈവം എന്നെ തോന്നിപ്പിച്ചതിനാലാകാം ഞാനിപ്പോള്‍ എന്‍റെ സ്വപ്ന ലോകത്ത് എത്തപ്പെട്ടത് എന്നോര്‍ത്ത് സന്തോഷിച്ചു.
പുതിയ ഓരോ അധ്യാപകര്‍ വരുമ്പോഴും ക്ലാസ് കഴിയുമ്പോഴും ആത്മ വിശ്വാസം വര്‍ധിച്ചു.
(തുടരും)
Saturday, June 26, 2010
"ദി സണ്‍ ബീഹൈന്ട് ദി ക്ലൌട്സ്"
സ്വയം ഭരണത്തിനും, സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന ടിബറ്റന്‍ ജനതയുടെ ജീവിതവും, ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ നിലപാടുകളും ഋതു സരിന്‍ എന്ന സംവിധായകനിലൂടെ "ദി സണ്‍ ബീഹൈന്ട് ദി ക്ലൌട്സ്"- ലൂടെ ആവിഷ്കരിച്ചപ്പോള്‍ സത്യാഗ്രഹ സമരങ്ങളുടെ ഊര്‍ജ്ജവും സന്നദ്ധതയും ഗന്ധിജിയോടെ ചേര്‍ത്ത് വായിക്കാനും, ഗാന്ധിജിയെ ഓര്‍മിക്കാനും സാധിച്ചു.
ഒരു രാജ്യത്തിന്‍റെ ഭരണവും, സ്വാതന്ത്ര്യവും വ്യക്തമായ കാഴ്ചപ്പാടിലൂടെ തന്നെ പ്രദര്‍ശിപ്പിച്ചു. ഈ ഡോകുമെന്‍ടറിയിലെ ദ്രിശ്യങ്ങള്‍ പലതും ഓര്‍ത്തിരിക്കാന്‍ കഴിയുന്നത് തന്നെ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ ടിബറ്റിലൂടെ കടന്നു പോകുമ്പോഴും, ദലൈലാമയുടെ ഔദ്യോഗിക വസതിയായ പോട്ടാല പാലസ്സും നല്ല ദ്രിശ്യവിഷ്കാര്ങ്ങളായി എന്നു തന്നെ പറയാം.
സംവിധാനം, നിര്‍മാണം:- ഋതു സരിന്‍ ക്യാമെറ :- ഗ്രഹാം ഡേ, ജെയ്മി ഗ്രാസ്ടെന്‍, സ്റ്റീവന്‍ മക്ഗ്രാത്ത്
ഒരു മഴുവിന്റെ ദൂരം മാത്രം
പരിസ്ഥിതി സമരങ്ങളുടെ ദൃശ്യചരിത്രകാരന്‍ എന്നു ഒരിക്കല്‍ കൂടി ഉറക്കെ പറയാന്‍ ഒരു കൂട്ടായ്മയുടെ പിറവിയായി ഒരു മഴുവിന്റെ ദൂരം ദ്രിശ്യങ്ങളായി നമുക്ക് മുന്നില്‍ എത്തിയപ്പോള്‍ 1948 ല്‍സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപെട്ടന്കിലും അതിന്റെ ആവാസ വ്യവസ്ഥയെ ഭീഷനിപ്പെടുത്തികൊണ്ട് പാത്രക്കടവ് പദ്ധതി നടപ്പാക്കാനുള്ള സര്‍കാരിന്റെ ശ്രമവും, അതിനെതിരെ ഉണര്‍നെഴുനേറ്റ പരിസ്ഥിതി പ്രവര്‍ത്തകരും... "സൈലന്‍റ്റ്വാലി" എന്നതിന് പകരം "പാത്ര കടവ്" എന്ന നാമകരണ-ത്തിലൂടെ സര്‍ക്കാര്‍ പദ്ധതിക്ക് സംവിധായകരായ പിബാബുരാജും, സി. ശരത് ചന്ദ്രനും മറുപടി കൊടുത്തത് " ഒരു മഴുവിന്റെ ദൂരം മാത്രം"
സാമൂഹിക പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് സഖാക്കള്‍ മുഷ്ടി ചുരുട്ടുമ്പോള്‍ മുഷ്ടി ചുരുട്ടിയ ക്യാമറയുമായി ഈ ചങ്ങാതിമാര്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഡോകുമെന്‍റ്ററികളുടെ വസന്ത കാലം ഉണ്ടായേനെ.............സംവിധാനം :- പി ബാബുരാജ്, സി ശരത് ചന്ദ്രന്‍
കനവ്
അകാലത്തില്‍ അന്തരിച്ച പ്രശസ്ത ഡോകുമെന്ററി സംവിധായകന്‍ സി. ശരത് ചന്ദ്രനെ അനുസ്മരിക്കാന്‍ കിട്ടിയ നിമിഷങ്ങളായിരുന്നു "കനവും, ഒരു മഴുവിന്റെ ദൂരം മാത്രവും" ഒക്കെ. ബദല്‍ വിദ്യാഭ്യാസത്തിന്റെ സന്ദേശവും ആയി വയനാട്ടില്‍ കെ.ജെ ബേബി നടത്തിയിരുന്ന കനവ് എന്ന വിദ്യാലയത്തെ കേന്ദ്രീകരിച്ചു എടുത്ത ഈ ഡോകുമെന്ടറി വയനാട്ടിലെ ആദിവാസി കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും, സ്വയം പര്യാപ്തമാകുന്നതിനും വേണ്ടി കനവിലെ വേറിട്ട കാഴ്ചകളും ആയിട്ടായിരുന്നു. സാമൂഹികവും, മാനുഷികവും ആയ പ്രശ്നങ്ങളെ നിഷ്കളങ്കതയുടെ ആവിഷ്കാരമാക്കി മാറ്റി ഈ സംവിധായകന്‍.
സംവിധാനം: സി ശരത് ചന്ദ്രന്‍
Tuesday, June 15, 2010
"ദൈര്‍ഘ്യം ഉള്ള ഡോകുമെന്‍ട്രി വിഭാഗത്തില്‍ അക്കിത്തവും.."
സംവിധാനം, സ്ക്രീന്‍ പ്ലേ: ജീ പ്രഭ
നിര്‍മാണം: ബാലകൃഷ്ണന്‍
സംഗീതം: കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി
കവിയും, സാമൂഹ്യ പരിഷ്കര്‍ത്താവുമായ അക്കിത്തത്തെ ഒരു ആസ്ഥാന കവിയും, പിന്തിരിപ്പന്‍ കവിയും എന്ന വിളിപ്പേരില്‍ അറിയപ്പെടുമ്പോള്‍ ബ്രഹ്മത്തെ അറിയാവുന്നവന്‍ ആണ് ബ്രാഹ്മണന്‍, അങ്ങനെ എങ്കില്‍ ആര്‍ക്കും ബ്രാഹ്മണന്‍ ആകാം എന്ന സന്ദേശം. എന്തോ ഡോകുമെന്‍ട്രി വിഭാഗത്തില്‍ വളരെ അധികം അടുപ്പിച്ച ഒന്നായിരുന്നു ഇത്.
സംഗീതവും ശബ്ദ മിശ്രണവും ഓരോ ദ്രിശ്യങ്ങള്‍ക്കും ജീവന്‍ നല്‍കി. ശരിക്കും പറഞ്ഞാല്‍ 60 മിനിട്ടുകള്‍ അക്കിത്തത്തിന്റെ ജീവിതത്തോടും, കാലഘട്ടത്തോടും, ഗ്രാമത്തോടും ഒപ്പം ചേരുമ്പോള്‍ അറിയാതെ പോലും മനസ്സ് കൊണ്ടു 1500 വര്‍ഷം പഴക്കം ഉള്ള ആലിന്‍ ചുവട്ടിലും, മേളത്തൂര്‍ അഗ്നിഹോത്രിയിലെക്കും ഒക്കെ പോയി.
കവിയുടെ കുട്ടിക്കാലം മുതല്‍ ബ്രാഹ്മണ്യ നിയമങ്ങള്‍ക്കു എതിരെ പോരാടിയ യുവത്വം, കവിതകള്‍ എഴുതുന്ന ശൈലി, തുടങ്ങുന്ന യാതാര്‍ത്ഥ്യം നിറഞ്ഞ മനുഷ്യ ജീവിതം സമഗ്രമായി അവതരിപ്പിക്കാന്‍ സംവിധായകന്‍ ജീ പ്രഭ വളരെ അധികം ശ്രദ്ധിച്ചു തന്നെ ആവിഷ്കരിച്ചിരിക്കുന്നു . ദ്രിശ്യങ്ങള്‍ക്ക് നിറവും ജീവനും നല്‍കുന്ന കൈതപ്രത്തിന്റെ സംഗീതം കൂടി ആയപ്പോള്‍ അകെ കൂടി നല്ല ഡോകുമെന്‍ട്രി എന്നു പറയാതെ വയ്യ . സത്യം പറഞ്ഞാല്‍ എനിക്കും ഡോകുമെന്‍ട്രി എടുക്കുവാനുള്ള ആഗ്രഹം വര്‍ധിച്ചു .

IDSFFK
3 -മത് അന്താരാഷ്ട്ര ഡോക്യുമെന്‍ട്രി, ഹ്രസ്വ ചിത്രമേള തിരുവനന്തപുരത്തു അരങ്ങേറുമ്പോള്‍ മലയാളത്തിന്റെ വിവിധ മേഖലയില്‍ നിന്നായി 57 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അതില്‍ 34 എണ്ണവും ഡോകുമെന്‍ട്രി, ഫിക്ഷന്‍, കാമ്പസ് ഫിക്ഷന്‍ എന്നീ വിഭാഗത്തില്‍ പെടുന്നു.
സാമുഹിക ബോധവും,തിരിച്ചറിവും, പ്രശ്നവല്‍കൃതമായ ജീവിത സാഹചര്യങ്ങളും, പച്ചയായി ദ്രിശ്യങ്ങളിലൂടെ ആവിഷ്കരിക്കുന്ന ഇത്തരം സംവിധായകരെ യാതൊരു പിന്തുണയും, പ്രശസ്തിയും ലഭിക്കാതെ പോകുന്നത് എന്തേ...എന്നു ചിന്തിച്ചു പോകുന്ന ദിവസങ്ങളായിരുന്നു. 2010 ജൂണ്‍ 11 മുതല്‍15 വരെ, ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് വര്‍ഷങ്ങളോളം കഠിന പ്രയത്നം ചെയ്യുന്ന ഇത്തരം കഴിവുറ്റ സംവിധായകരെ സമൂഹം തിരിച്ചറിയാന്‍ വൈകുന്നൂ എന്നു ഓര്‍ത്തപ്പോള്‍ സമൂഹത്തോട് ഒരു സഹതാപം എന്നല്ലാതെ എന്ത് പറയാന്‍....
Sunday, June 13, 2010
"മാറുന്ന സമരമുഖം"
സമരം, സമരം, സമരം..... എവിടെ തിരിഞ്ഞാലും സമരം. എന്തിനു വേണ്ടി ഈ സമരം. അധ: ക്രിതന്റെയും, കീഴാളന്‍റെയും അവകാശങ്ങള്‍ നേടിയെടുക്കണോ .........?അല്ല, അധികാരത്തിന്‍റെയും, പണത്തിന്‍റെയുംലഹരി പിടിപ്പിക്കുന്ന വീഞ്ഞ് നുകരാന്‍ .....
മാറുന്ന സമരരൂപങ്ങള്‍, ധര്‍ണ, പിക്കെറ്റിംഗ്, സത്യാഗ്രഹം, ബന്തുകള്‍, ഹര്‍ത്താലുകള്‍, എന്നിവ വെറും ആചാര സമരങ്ങളും, ചടങ്ങുകളും ആയി ഒതുങ്ങുന്നു. നിരാഹാര സത്യാഗ്രഹ സമരങ്ങളുടെ ഊര്‍ജ്ജവും, സാധ്യതയും ഗാന്ധിജിയോട് ചേര്‍ത്ത് വായിച്ചവര്‍ വെറും സത്യാഗ്രഹ സമരങ്ങളാക്കി ചുരുക്കുമ്പോഴും വിലക്കെടുക്കപ്പെട്ട അണികളുടെ സമരങ്ങളായി ഇന്നത്തെ സമരങ്ങള്‍ ചുരുങ്ങുന്നു.
ഒരു ദേശീയ പാര്‍ടിയില്‍ നിന്നടര്‍ന്നു മാറി കൊച്ചുകൊച്ചു രാഷ്ട്രീയ പാര്‍ടികളില്‍ കഞ്ഞിയും, ബിരിയാണിയും നല്‍കി അണികളെ കൂട്ടുന്ന അപഹാസ്യമായ കാഴ്ച വരെ നാം കണ്ടിരിക്കുന്നു. "ശത്രുവിന്റെ ശത്രുവിനെ മിത്രമാക്കുന്ന അധര്‍മ്മ ശാസ്ത്രത്തെ ഇപ്പോഴത്തെ സമര രീതിയെ സമര ആഭാസങ്ങള്‍ എന്നല്ലാതെ എന്ത് വിശേഷിപ്പിക്കാന്‍!" ഇന്ത്യന്‍ ഉത്പാദന ക്ഷമതയെ തടസ്സപ്പെടുത്തുന്ന ഹര്‍ത്താല്‍, ബന്ദ്, ആഘോഷങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു കൊണ്ടുള്ള ജപ്പാനിലെ സമര രീതി കണ്ടു ലജ്ജിച്ചിരുന്നെങ്കില്‍............
കാലിക സമരങ്ങള്‍ക്ക് കാലിക മാറ്റം ഉണ്ടാവാതെ ആചാര സമരങ്ങളാല്‍ വിരസത ഉളവാക്കുമ്പോള്‍, പരിശോധനാ രീതികള്‍ ഇല്ലാത്തതും, പുന:പരിശോധന ഇല്ലാത്ത സമരങ്ങളും, ആവര്‍ത്തന വിരസത കൊണ്ടു കാലഹരണ പെട്ടു വരുമ്പോള്‍ ഭരണവും സമരവും അപഹാസ്യങ്ങള്‍ ഏറ്റു വാങ്ങുന്നു. അധികാരികളുടെ കണ്ണ് തുറപ്പിക്കാം എന്ന വ്യാജേന ഒരേ പ്രസ്ഥാനത്തില്‍ തന്നെ സമരം ഉണ്ടാവുന്നു എന്നതും കാലവൈഭവം.
സ്വയം വിമര്‍ശന സമരങ്ങള്‍ ഇല്ലാതെ സമരങ്ങളെ അടിച്ചേല്‍പ്പിക്കുന്ന മുദ്രാവാക്യങ്ങളുടെ വിവരക്കേടുകള്‍ മൂത്ത് നരച്ചു, സമര പെന്‍ഷന്‍ വാങ്ങാനാണ് ശ്രമിക്കുന്നത്. പക്ഷേ നിരാഹാര സത്യഗ്രഹങ്ങള്‍ക്ക് വംശ നാശം സംഭവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ തെലുന്ഗാനയിലെ നിരാഹാര സമരം ഇന്നും അധികാരികള്‍ക്ക് കീഴടങ്ങിയ ചരിത്ര വിജയം തന്നെ.
"കാലാതിവര്‍ത്തിയും, ഹൃദയങ്ങളില്‍ ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിക്കുന്നതും, ആശയ ഗര്‍ഭം പേറുന്ന മുദ്രാവാക്യങ്ങളാല്‍ മുഖരിതമായതും, ധര്‍മ്മം ശാസ്ത്രം സംസ്ഥാപിക്കുന്നതിനു വേണ്ടിയും ഈ കുരുക്ഷേത്ര ഭൂമിയില്‍ ഓരോ മനുഷ്യനും അവനോടും, അവന്‍റെ വര്‍ഗ്ഗ ശത്രുവിനോടും സഹജീവികളുടെ ശബ്ദം സംഗീതമായി ആസ്വദിക്കുന്ന കാലത്തിന്റെ വരവിനായി ചെയ്യുന്ന പോരാട്ടങ്ങളുടെ ഉപജീവനമാണ് സമരം".
"സമരങ്ങള്‍ക്ക് ശ്രീ കൃഷ്ണനെ പ്പോലെ ധര്‍മ്മം സംസ്ഥാപിക്കാന്‍ കഴിഞ്ഞിരുന്നെകില്‍............. "
(സ്മിത)

Subscribe to:
Posts (Atom)