ഒരു വിട വാങ്ങലിനായി കൊതിച്ചു കൊണ്ടു .....
മൃത്യുവിന്‍ വിഷഗന്ധം തേടി മരണത്തെ ഞാന്‍
കാത്തിരുന്നു..ഒരിക്കല്‍.........................
''വ്യര്‍ത്ഥമാം ജീവിത നൗകയില്‍ ഏകയായി
മൃത്യുവിന്‍ വിഷ ഗന്ധം ശ്വസിക്കുവാന്‍
മാത്രകള്‍ എണ്ണി കഴിയുന്നു ഞാന്‍ മരണമേ .................
ഇനിയുമെത്താത്തതെന്തു നീ .......................?
മറന്നു ഞാന്‍ എന്‍ അമ്മയെ
പിറന്നോരെന്‍ കുലത്തെയും
മണ്ണടിഞ്ഞു പോയൊരെന്‍
രക്ത ബന്ധങ്ങളെയും,
മരണമേ .................
ഇനിയുമെത്താത്തതെന്തു നീ ............??
മരിച്ച ചിന്തതന്‍ ശവങ്ങള്‍ നാറുന്നു
മടുപ്പിന്റെ മാറാപ്പിനു ഏറുന്നു കനം
മടുത്തു ഞാന്‍ ഈ യുവത്വം
മരണമേ .............................
ഇനിയുമെത്താതതെന്തു നീ ...........???
മൃത്യുവിന്‍ മുലപ്പാല്‍ നുകരുവാന്‍
മാവ് മുറിച്ചു ചിതയൊരുക്കി ഞാനെന്‍
മനസ്സും ഭാഗം വച്ചു കാത്തിരിക്കുന്നു
മരണമേ ............................................
ഇനിയുമെത്തതെന്തു നീ ...............????
''മൃത്യുവേ സ്മരിക്കുവോര്‍ വിഡ്ഢികള്‍ ''
എന്‍ ഓര്‍മ്മ തന്‍ താളിലാരോ കുറിച്ചിട്ടു
ആ താളും കീറിയെന്‍ചിതയിലേക്ക്
എറിഞ്ഞു ഞാന്‍ കാത്തിരിക്കുന്നു
മരണമേ ......................................
ഇനിയുമെത്താതതെന്തു നീ............?????
വേനലന്നു,പെമാരിയോഴിഞ്ഞു
കര്‍ക്കിടക വാവ് കഴിഞ്ഞു
ബലി കാക്കയും പറന്നകന്നു
കാലം ഉരുളുന്നു അന്തമായി
മരണമേ .....................................
ഇനിയുമെത്തതെന്തുനീ ...........??????????????????????
-സ്മിത-
an awful poetry only a painful heart can pervail light to depressed minds . Well done smitha
ReplyDelete