Friday, December 4, 2009

*ഓര്‍മ്മ *

ഓരോ കിനാവിലും ആരുമറിയാതെ ,
ഓര്‍മ്മയില്‍നിന്നും ഊര്‍ന്നു പോകുന്നു
അവശേഷിക്കുന്ന മൗനത്തിന്റെ
കൂടുകളില്‍ നിന്നും
ആരവങ്ങളിലേക്ക് ...
അന്തതയിലേക്ക് .......
പക്ഷികള്‍ പറന്നു പൊങ്ങുന്നു ......
വാക്ക്‌ :-എനിക്കും നിനക്കും ഇടയില്‍ 
           അകലമിടുന്ന നിര്‍ണ്ണായക രേഖ 
           സൗഹൃദത്തിന്റെ മരണത്തിനും ,
           ജനനതിനുമുള്ള ഒറ്റമൂലി .
മൗനം:-വാക്കുകള്‍ വഞ്ചിച്ചപ്പോള്‍ 
            ഞാന്‍ മൗനിയായി.
സ്നേഹം:-എല്ലാവരെയും ആകര്‍ഷിക്കുന്ന
             കാല്‍പ്പനിക മുദ്രാവാക്യം .
            മാറാരോഗത്തിനുള്ള കിട്ടമരുന്നു.
വിശപ്പ്‌ :-പ്രപഞ്ച അത്ഭുതങ്ങളിലെ
             പ്രധമ സമസ്യ .
മതം :-ഹൃദയ വിശ്വാസം  നഷ്ട്ട പെട്ടവരുടെ
         വിശ്രമ കേന്ദ്രം .
നിനക്കു ഞാന്‍ :-നീ എനിക്കെന്തോ ......
                      അത് തന്നെ
                      നാം പരസ്പരം കണ്ണാടിയാണ്
മരണം:-മരണമാണ് സുഖമെന്ന് ഒരുകൂട്ടര്‍
              ''അവര്‍ ഏകാന്തതയില്‍ ദുഖത്തിന്റെ തടവുകാര്‍ ''

''കാത്തിരിപ്പ്‌ ''

   ഒരു വിട വാങ്ങലിനായി കൊതിച്ചു കൊണ്ടു .....
മൃത്യുവിന്‍ വിഷഗന്ധം തേടി മരണത്തെ ഞാന്‍
കാത്തിരുന്നു..ഒരിക്കല്‍.........................
''വ്യര്‍ത്ഥമാം ജീവിത നൗകയില്‍ ഏകയായി
മൃത്യുവിന്‍ വിഷ ഗന്ധം ശ്വസിക്കുവാന്‍
മാത്രകള്‍ എണ്ണി കഴിയുന്നു ഞാന്‍ മരണമേ .................
ഇനിയുമെത്താത്തതെന്തു നീ .......................?
           മറന്നു ഞാന്‍ എന്‍ അമ്മയെ
           പിറന്നോരെന്‍ കുലത്തെയും
           മണ്ണടിഞ്ഞു പോയൊരെന്‍
           രക്ത ബന്ധങ്ങളെയും,
            മരണമേ .................
            ഇനിയുമെത്താത്തതെന്തു നീ ............??
മരിച്ച ചിന്തതന്‍ ശവങ്ങള്‍ നാറുന്നു
മടുപ്പിന്റെ മാറാപ്പിനു ഏറുന്നു കനം
മടുത്തു ഞാന്‍ ഈ യുവത്വം
മരണമേ .............................
ഇനിയുമെത്താതതെന്തു നീ ...........???
       മൃത്യുവിന്‍ മുലപ്പാല്‍ നുകരുവാന്‍
       മാവ് മുറിച്ചു ചിതയൊരുക്കി ഞാനെന്‍
      മനസ്സും ഭാഗം വച്ചു കാത്തിരിക്കുന്നു
      മരണമേ ............................................
      ഇനിയുമെത്തതെന്തു നീ ...............????
''മൃത്യുവേ സ്മരിക്കുവോര്‍ വിഡ്ഢികള്‍ ''
എന്‍ ഓര്‍മ്മ തന്‍ താളിലാരോ കുറിച്ചിട്ടു
ആ താളും കീറിയെന്‍ചിതയിലേക്ക്
എറിഞ്ഞു ഞാന്‍ കാത്തിരിക്കുന്നു
മരണമേ ......................................
ഇനിയുമെത്താതതെന്തു നീ............?????
      വേനലന്നു,പെമാരിയോഴിഞ്ഞു
      കര്‍ക്കിടക വാവ് കഴിഞ്ഞു
      ബലി കാക്കയും പറന്നകന്നു
       കാലം ഉരുളുന്നു അന്തമായി 
      മരണമേ .....................................
      ഇനിയുമെത്തതെന്തുനീ ...........??????????????????????
                               -സ്മിത-