Tuesday, October 20, 2009

"ലാഭനഷ്ടങ്ങള്‍ "



 ആദ്യം ജനനം എന്ന ലാഭം;
     വിടരുന്ന പുഷ്പം പോലെ....
പിന്നെ സുരക്ഷ എന്ന നഷ്ടം;
      ഒപ്പം ശൈശവം എന്ന ലാഭം.
      കുഞ്ഞുഓളങ്ങളുടെ നിഷ്കളങ്കത പോലെ....
പിന്നെ അമ്മിഞ്ഞ എന്ന നഷ്ടം;
      ഒപ്പം ബാല്യം എന്ന ലാഭം
      കുപ്പിവളകളുടെ പൊട്ടിച്ചിരികള്‍ പോലെ....
പിന്നെ കുറുമ്പ് കളുടെ നഷ്ടം;
      ഒപ്പം കൗമാരം എന്ന ലാഭം
      മഴവില്ലിന്‍ വരവര്‍ണ്ണം പോലെ....
പിന്നെ കുസൃതികളുടെ നഷ്ടം;
      ഒപ്പം യൗവനം എന്ന ലാഭം
      മയില്‍പീലിയുടെ മനോഹാരിത പോലെ....
പിന്നെ മോഹങ്ങളുടെ നഷ്ടം;
      ഒപ്പം വാര്‍ദ്ധക്യം എന്ന ലാഭം
      സഭലയാഥാര്‍ഥ്യം പോലെ....
പിന്നെ ജീവിതം എന്ന നഷ്ടം; 
      ഒപ്പം മരണം എന്ന ലാഭം
      മഞ്ഞുകണതിന്‍ ആര്‍ദ്രതപോലെ....
ഒടുവില്‍ ലാഭനഷ്ടങ്ങളുടെ കണക്കുകള്‍ ഒരു നീണ്ട പട്ടിക പോലെ...........................

സ്മിത.


No comments:

Post a Comment