Tuesday, October 20, 2009

The Tsunami


Tsunami is a set of ocean waves caused by any large, abrupt disturbance of the sea-surface. If the disturbance is close to the coastline, local tsunamis can demolish costal communities within minutes. A very large disturbance can cause local devastation and export tsunami destruction thousands of miles away. The word Tsunami is a Japanese word represented by two characters “Tsu” meaning harbor and “nami” meaning wave. Tsunami rank high on the scale of natural disasters.

Since 1850 alone, Tsunamis have been responsible for the loss of over 420000 lives and billions of dollars of damage to coastal structures and habitats. For e.g. The December 26, 2004 Tsunami killed about 130000 people close to the earthquake and about 58000 people on distant shores. Predicting when and where the next Tsunami will strike is currently impossible.

Tsunamis are most commonly generated by earthquakes in marine and coastal regions. Major Tsunamis are produced by large(greater than 7 on the Richter Scale) shallow focus ( < 30 km depth in the Earth) earthquakes associated with the movement of the sea floor produced a Tsunami in the excess of the 30 meters along the adjacent coastline killing more than 240000 people. From this source the Tsunami radiated outward and within 2 hours had claimed 58000 lives in ThailandSri Lanka and India.


26th December, 2004- Kerala experienced the first ever Tsunami in its recorded history. When the phenomenon occurred; people could not gauge the magnitude of the disaster caused by these monstrous waves. The welling up and retreat of the sea initially attracted the curiosity of people. The scene suddenly changed and high amplitude waves invaded the low-lying coastal tracts of the southern districts of Kerala claiming 175 lives, leaving thousands injured and homeless and causing damage to property worth crores of rupees.

The coastal tracts of Kerala on the South-West of Indian peninsula does not come in the direct face of the wave generated at Banda-Aceh. But these waves reached the coast of Kerala, a far- field destination about 2500 km away. Apart from the long distance from the epicenter, this coast was considered as a shadow zone as far as Tsunami hazards are concerned. The wave orthogonal drawn on the mega ripples generated from the epicenter clearly shows that the Kerala coast is far away from the direct impact of the Tsunami.

The effects of Tsunami were felt all along the coast of Kerala. But the impact was not uniform throughout. The intensity drastically changed even in the main disaster zone. This is mainly due to the variations in the coastal geomorphology and the near shore submarine topology.

Regarding the measures of mitigation, the most important factor to be considered is educating people about Tsunami and the cues that nature provides before a Tsunami hits the coast. More bridges are to be constructed across the backwaters for effective evacuation of the people from the densely populated barrier beaches. Preservation of natural coastal dunes and mangrove forests along with coastal afforestation can reduce the impact of the aggressive waves.

-Smitha-

"ലാഭനഷ്ടങ്ങള്‍ "



 ആദ്യം ജനനം എന്ന ലാഭം;
     വിടരുന്ന പുഷ്പം പോലെ....
പിന്നെ സുരക്ഷ എന്ന നഷ്ടം;
      ഒപ്പം ശൈശവം എന്ന ലാഭം.
      കുഞ്ഞുഓളങ്ങളുടെ നിഷ്കളങ്കത പോലെ....
പിന്നെ അമ്മിഞ്ഞ എന്ന നഷ്ടം;
      ഒപ്പം ബാല്യം എന്ന ലാഭം
      കുപ്പിവളകളുടെ പൊട്ടിച്ചിരികള്‍ പോലെ....
പിന്നെ കുറുമ്പ് കളുടെ നഷ്ടം;
      ഒപ്പം കൗമാരം എന്ന ലാഭം
      മഴവില്ലിന്‍ വരവര്‍ണ്ണം പോലെ....
പിന്നെ കുസൃതികളുടെ നഷ്ടം;
      ഒപ്പം യൗവനം എന്ന ലാഭം
      മയില്‍പീലിയുടെ മനോഹാരിത പോലെ....
പിന്നെ മോഹങ്ങളുടെ നഷ്ടം;
      ഒപ്പം വാര്‍ദ്ധക്യം എന്ന ലാഭം
      സഭലയാഥാര്‍ഥ്യം പോലെ....
പിന്നെ ജീവിതം എന്ന നഷ്ടം; 
      ഒപ്പം മരണം എന്ന ലാഭം
      മഞ്ഞുകണതിന്‍ ആര്‍ദ്രതപോലെ....
ഒടുവില്‍ ലാഭനഷ്ടങ്ങളുടെ കണക്കുകള്‍ ഒരു നീണ്ട പട്ടിക പോലെ...........................

സ്മിത.


Tuesday, October 13, 2009

എങ്ങനെ വിജയിക്കാം?

ജീവിതത്തില്‍ എങ്ങനെ വിജയിക്കാം എന്നു പഠിപ്പിക്കാത്ത നമ്മുടെ പാഠശാലകള്‍ നമ്മുടെ വളര്‍ച്ചക്ക്‌ തടസ്സമായി നില്‍ക്കുന്ന മൂരാച്ചി ആണെന്നു പറയാം. ഒരു അദ്ധ്യാപകനും  ഒരു വിദ്യാര്‍ഥിയെ   എന്തിനു വേണ്ടി പഠിക്കുന്നു എന്നു പഠിപ്പിക്കാറില്ല. പഠിക്കാന്‍ വേണ്ടി പഠിക്കുന്ന പഠിതാക്കളുടെ പാഠശാലകള്‍ കൊണ്ടു നമ്മുടെ നാടു നിറഞ്ഞിരിക്കുന്നു .എന്തിനു വേണ്ടി പഠിക്കുന്നു എന്നറിയാതെ പഠിക്കുന്നതു ആണു ജീവിതത്തില്‍ വിജയിക്കതിരിക്കാനുള്ള പ്രധാനകാരണം .

വിജയം ഒരു നാന്നിയോ  അവസാനമോ ഇല്ലാത്ത ഒരു നിരന്തര പ്രക്രീയ ആണു .അന്നുവരെ ചെയ്ത നല്ല കര്‍മങ്ങളുടെ ഫലം ആണു ഒരു നേട്ടം .ഒരു നേട്ടത്തില്‍ നിന്നും പുത്തന്‍ നേട്ടങ്ങളിലേക്ക്  അനന്തനേട്ടങ്ങളിലേക്ക്  മാനുഷന്റെ അനന്ത സാധ്യതകളെ  പ്രയോജനപ്പെടുത്തിപ്പോകുന്ന  യാത്രയാണു വിജയം .അത് ചില നേട്ടങ്ങള്‍ കൊണ്ടു ഒടുങ്ങുന്ന യാത്രയല്ല.അനന്തമായ നേട്ടങ്ങള്‍ വാങ്ങിയെടുക്കാന്‍ പ്രതിജ്ഞാ ബന്തമായിരിക്കുന്ന യാത്ര ആണു.
വിജയത്തിനു  ലക്ഷ്യങ്ങള്‍ ആവശ്യം  ആണു.അടങ്ങാത്ത തീ പൊള്ളിക്കുന്ന ആഗ്രഹങ്ങളാണ് നമ്മുടെ ലക്ഷ്യങ്ങള്‍.ആഗ്രഹങ്ങളില്‍ നിന്നും ലക്ഷ്യങ്ങളുടെ തീവ്രതയിലേക്ക് എത്തി ചേരാന്‍ നമുക്ക് ആഗ്രങ്ങളെ ഉപബോധ മനസില്‍  ഏറി മധിപ്പിച്ചു കോശ കോശാന്തരങ്ങളില്‍ ആഗ്രഹങ്ങളെ സന്നിവേശിപ്പിച്ചു ചുവരെഴുതുകളെക്കാള്‍ ലക്ഷ്യങ്ങളിലേക്ക് ഉള്‍കണ്ണ് പായിച്ചു നമുക്ക് ആഗ്രഹങ്ങളെ ലക്ഷ്യങ്ങള്‍ ആക്കാം.പകല്‍ കിനാവുകളും ഉള്ളില്‍ തട്ടാത്ത ആഗ്രഹങ്ങളും അല്ല മറിച്ച് നാഡീഞരമ്പുകളില്‍ കിനിഞ്ഞിറങ്ങുന്ന അടങ്ങാത്ത ആവേശവും എരിയുന്ന കനലും ആയി തീരുന്ന ആഗ്രഹങ്ങളാണ് ലക്ഷ്യങ്ങള്‍.ലക്ഷ്യങ്ങള്‍ ഉള്ള ആള്‍ അലക്ഷ്യമുള്ള ആള്‍ ആവില്ല .
ലക്ഷ്യങ്ങള്‍ നേടാന്‍ ആസൂത്രണങ്ങള്‍ ആണു ആവശ്യം.ഖട്ടം ഖട്ടം ആയി നേടുന്ന നേട്ടങ്ങളുടെ ഉയര്‍ന്ന പടിയില്‍ ആണു ലക്ഷ്യമിരിക്കുന്നത്.ലക്ഷ്യങ്ങളില്‍ എത്താന്‍ ചെറിയ ചെറിയ നേട്ടങ്ങള്‍ കൊയ്തെടുക്കേണ്ടി വരും.വികേന്ദ്രീകരിക്കപ്പെടുന്ന പ്രവണതകളിലൂടെ ആണു ചെറിയ ചെറിയ നേട്ടങ്ങള്‍ കൊയ്തെടുക്കുന്നത്‌. ലക്‌ഷ്യം നേടാന്‍ ആവശ്യമായ സമയത്തെ ഘട്ടം ഘട്ടമായി വീതിച്ചു ചെറിയ ചെറിയ നേട്ടങ്ങള്‍ നേടാം. വീതിക്കപ്പെടുന്ന സമയം കൃത്യവും ഖണ്ടിതവും ആവുന്നു. കൃത്യ സമയങ്ങിളില്‍ രാജിയില്ലാത്ത നേട്ടങ്ങള്‍ നേടി നിറച്ചാണ് നമ്മള്‍ ലക്ഷങ്ങള്‍ നേടുന്നത്. സമയം ക്ളിപ്തപെടുമ്പോള്‍ അത് കാഴ്ചക്ക് അപ്പുറമോ , കാഴ്ചക്ക് ഇപ്പുറമോ ആകാന്‍ പാടില്ല. അത് യാതാര്ത്യങ്ങളോട് ഇണങ്ങുന്നതും ഇഴ ചേര്‍ന്നിരിക്കുന്നതും ആകുന്നു. ജീവന്‍ ഉണ്ടങ്കില്‍, ഞാന്‍ ഉണ്ടെങ്കില്‍ നടന്നിരിക്കും എന്ന ഉറച്ച തീരുമാനം എടുത്തു ചുവടു വയ്ക്കുന്നവര്‍ സമയക്ലിപ്തതയോടെ നേട്ടങ്ങള്‍ നേടുകയും അവര്‍ ലക്ഷ്യങളില്‍ എത്തിചേരുകയും ച്ചെയ്യുന്നു.
കൃത്യ സമയത്തിനുള്ളില്‍ നേട്ടങ്ങള്‍ നേടാന്‍ ചെയ്തുതീര്കേണ്ട പ്രവര്‍ത്തികള്‍ ആണു സമയബന്ധിത പ്രവര്‍ത്തനങ്ങള്‍. അത് ഫലവത്താകാന്‍ അച്ചടക്കവും നിഷ്ഠയും ആവശ്യം ആണു. നമ്മുടെ ജീവിതത്തിന്റെ മാനേജ്‌മന്റ്‌ നമ്മള്‍ തന്നെ ഏറ്റെടുക്കുകയും, കാര്യങ്ങള്‍ നമ്മള്‍ തന്നെ നടത്തിഎടുക്കുകയും അത് നമ്മള്‍ ആരെയും എല്പിക്കതിരിക്കുകയും ചെയ്യുമ്പോള്‍ ആണു നാം തന്നെ നമ്മുടെ വിധികര്‍ത്താക്കള്‍ ആയിതീരുന്നത്. ഇതു അല്ലാതെ നമുക്ക് വേണ്ടി ആരെങ്ക്കിലും കാര്യങ്ങള്‍ ചെയ്തെടുക്കും എന്നു തീരുമാനിക്കുന്നത്‌ മണ്ടത്തരം ആണു. അതിനാല്‍ വിജയത്തിന്റെ പാത ലക്ഷ്യത്തിലേക്ക് സമയബന്ധിത നേട്ടങ്ങള്‍ നേടിയെടുക്കാന്‍ അച്ചടക്കത്തോടെ നമ്മള്‍ ചെയ്യുന്ന പരിശ്രമത്തിന്റെ പാത ആണു. വിജയിച്ചവരുടെ ഈ പാത തിരഞ്ഞെടുക്കുകയും വിജയിച്ചവര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയും ആണു വിജയത്തിനാവിശ്യം. അത് ആണു വിജയത്തിന്റെ പാത. "എല്ലാവര്ക്കും വിജയം ആശംസിക്കുന്നു......"

സ്മിത.