ബൌ..ബൌ ..ബൌ....ഹോ ഇന്ന് അമാവാസിയാണല്ലോ..എന്താ ഈ പട്ടി ഇങ്ങനെ നിര്‍ത്താതെ കുരക്കുന്നത് .നാശം ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. ഈ കുട്ടു പട്ടിക്കു നന്നായി അറിയാവുന്നതാണല്ലോ ചന്ദ്രനെ എന്നും കാണാന്‍ കഴിയില്ല എന്നും,എന്നും തിളങ്ങാറില്ല എന്നും.മാസത്തില്‍ മൂന്നോ,നാലോ ദിവസം മാത്രമുള്ള തിളക്കം ഓര്‍ത്തിട്ടാണോ.....ഇതെല്ലം പലതവണ പറഞ്ഞു കൊടുത്തതാണ്..രാത്രി ഇങ്ങനെ ഉറങ്ങാന്‍ സമ്മതിക്കാതെ കുരയ്ക്കണം എങ്കില്‍ എന്തോ മുന്നറിയിപ്പാണ്.അതാണ് വല്ലാതെ ഓരിയിടുന്നതും.എവിടേയോ എന്തോ സംഭവിക്കാന്‍ പോകുന്നു.ഈ അപകടം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഭയമാണ് മനസ്സിന്.
എനിക്ക് നല്ല ഓര്‍മ്മയുണ്ട് ,അപ്പുറത്തെ വീട്ടിലെ അങ്കിള്‍ കിളിമാനൂരില്‍ നിന്നും താമസം മാറിവന്നപ്പോള്‍ഒപ്പം കൊണ്ടുവന്നതാണ് ഈ കുട്ടു എന്ന പട്ടിയെ ,പണ്ടൊക്കെ ഈ വര്‍ഗത്തെ ദൂരെ കണ്ടാലെ അറപ്പായിരുന്നു. പക്ഷേ കുട്ടു വന്നതോടെ അത് മാറി. കുഞ്ഞായിരുന്ന കുട്ടുവിനു ഇടയ്ക്കു സ്പൂണില്‍ പാല് കോരി കൊടുക്കുമായിരുന്നു.അതിന്റെ സ്നേഹസം , എന്റമ്മോ..... തെരുവ് നായ്ക്കളെ കാണുംപോളാണ് ഇവന്റെ ഭാവം കാണണ്ടത്.നല്ല അനുസരണ ആണങ്കിലും ആ ഒരു കാര്യത്തില്‍ ഇവന്‍ വയലന്റാവും .പോട്ടന്നേ വിട്ടേരെ എന്നു പറഞ്ഞാല്‍ മര്യാദക്ക് കൂട്ടില്‍ കയറി ഇരിപ്പാ..മറ്റുള്ള നായി കുട്ടികളെ പോലെ അല്ല കാര്യം പറഞ്ഞാല്‍ മനസ്സിലാവും.
ഒരിക്കല്‍ ഇവനൊരു അബദ്ധം പറ്റി ഒരു ദിവസം ഉച്ചക്ക് യാദ്രിചികമായി തെരുവില്‍ പോയി. അപ്പോളെന്താ കുറെ തെരുവ് നായ്‌കൂട്ടങ്ങള്‍ ഒരു ഭക്ഷണപൊതി എവിടെനിന്നോ കൊണ്ടുവന്നു.അതിന്റെ പുറത്തു കുത്തിമറിഞ്ഞു കടികൂട്ടുകയാണ്.അപ്പോളാണ് നമ്മുടെ കുട്ടു അവിടെ എത്തിയത്.കഥ മാറിയില്ലേ ,തെരുവ് നായ്ക്കള്‍ കുട്ടുവിനു നേരെയായി.ഈ നായ് ക്കൂട്ടങ്ങള്‍ക്ക് അറിയില്ലല്ലോ ഈ പൊതിച്ചോറും കുട്ടുവും ആയിയാതൊരു ബന്ധവും ഇല്ലാന്ന്. കഷ്ടം,പാവം .
ഓ സമയം പാതിരാത്രിയായി.ഞാന്‍ കുട്ടുവിന്റെ സാഹസങ്ങള്‍ ഓര്‍ത്തു കിടക്കുവാ .. നേരം പുലരാന്‍ ഏതാനും മണിക്കൂറുകള്‍....ഉറങ്ങട്ടെ നാളെ ആ കുട്ടികളുടെ അടുത്തേക്ക് പോകണ്ടതാണ്. അനാഥാലയത്തിലെ കുട്ടികളെ കാണാതിരിക്കാന്‍ എനിക്കാവില്ല..ഓണത്തിനു കുട്ടികള്‍ക്കുള്ള വസ്ത്രവും,ഭക്ഷണത്തിനു ഉള്ള സാധനങ്ങളും.നാളെ എത്തിക്കാം എന്നു ഞാന്‍ അവരോടു പറഞ്ഞിട്ടുണ്ട്. എത്ര കരയണ്ട എന്നു കരുതിയാലും ചിന്നു മോളെ കാണുമ്പോള്‍ സങ്കടം വരും. അവളെ എങ്ങനെ അനാഥാലയത്തില്‍ ഉപേക്ഷിച്ചു പോയി അവളുടെ ........?
ജോലി തിരക്കിനിടയില്‍ ഇടയ്ക്കു കിട്ടുന്ന ആശ്വാസം അവരാണ്.
എന്താ കുട്ടു ..രാത്രി മുഴുവന്‍ കുരയായിരുന്നല്ലോ ..എന്തുപറ്റി ..?ചന്ദ്രന്‍ മാസത്തില്‍ രണ്ടു മൂന്ന് ദിവസം മാത്രമേ തിളങാറുള്ളൂ എന്നു പറഞ്ഞിട്ടുല്ലതാണല്ലോ.നീ മണ്ടത്തരങ്ങള്‍ കാണിക്കാരില്ലല്ലോ..................
അപ്പോള്‍ കുഞ്ഞു അറിഞ്ഞില്ലേ ഇന്നലെ രാത്രി നമ്മുടെ കുട്ടു ചെകുത്താനെ കണ്ടു കുരച്ചതാ .അതെങ്ങനെ..?തന്നെ ,രാത്രിയില്‍ നമ്മുടെ തൊടിയിലെ രാഘവന്‍ മരിച്ചു പോയി. ഓ അത് ശെരി.
കുട്ടുവിനെ തുറന്നു വിടണ്ട.അവിടെ,അവിടെ കുറെ പട്ടികള്‍ക്ക് പേ ഇളകി.കത്തി ജ്വലിച്ചു നില്‍ക്കുന്ന സൂര്യനെ ഇപ്പോള്‍ നിലത്തെറക്കും എന്ന മട്ടാ.പാവം പട്ടികള്‍.അവര്‍ക്കറിയില്ലല്ലോ സൂര്യനോട കളിക്കുന്നതെന്ന്.ദൈവമേ പാവങ്ങളുടെ ഒരവസ്ഥയെ....ഏതോ ഒരു നായ് പേ പിടിച്ചു ഈ തെരുവില്‍ എത്തി.ഗതി മാറിയില്ലേ ഈ തെരുവിലെ എത്ര നായ്ക്കള്‍ക്ക് പേ ആയന്നോ ..ഇത് കണ്ടു നില്ക്കാന്‍ വയ്യ ,ഭയങ്കര അപകടമാ ....
ഓ പഞ്ചായത്തില്‍ നിന്നും ആള് വന്നു,ആശ്വാസമായി.ആളുകളെ ഉപദ്രവിക്കും മുന്‍പ് എന്തായാലും ....
എന്താ കുട്ടു നീ ഇങ്ങനെ അന്തം വിട്ട് നില്‍ക്കണേ ?പിടികിട്ടിയില്ലേ കാര്യങ്ങള്‍ ."ബൌ ,ബൌ ബൌ " ഓഹ വീണ്ടും കുര , എന്താ അവിടെ ...ഓ ചന്ദ്രനെ കണ്ടിട്ടാ...നമ്മുടെ മീന്‍കാരന്‍ ചന്ദ്രനെ..
.എന്നും കാണുന്നതല്ലേ മീന്‍കാരന്‍ ചന്ദ്രനെ.പിന്നെ എന്താ.?അതെ നമ്മുടെ മീന്‍കാരന്‍ ചന്ദ്രന്‍ ഇട്ടിരിക്കുന്നതെ സില്‍ക്കിന്റെ ഉടുപ്പാ.. ഓ ആ തിളക്കം കണ്ടാണോ നമ്മുടെ കുട്ടു കുറച്ചത്
Thursday, July 22, 2010
"എന്‍റെ മാധ്യമ പഠനം"
(ഭാഗം 4)
അനുഭവങ്ങള്‍ എഴുതിയപ്പോള്‍ സത്യം പറഞ്ഞാല്‍ നല്ല ഒരു മൂടായിരുന്നു. പക്ഷേ ഇപ്പോള്‍ ഓരോന്ന് എഴുതണമല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് തന്നെ അറപ്പു. എന്ത് ചെയ്യാന്‍ അത്ര നല്ല അനുഭവങ്ങളല്ലേ നമ്മുടെ EJ ക്ലാസ്സിലെ.
സത്യം പറഞ്ഞാല്‍ എനിക്ക് ചിരിക്കാനാണ് തോന്നുന്നത്, ഒപ്പം നമ്മുടെ "പറയിപെറ്റ പന്തിരുകുലത്തിലെ അട്ടയുടെ കഥയും ഓര്‍മ വരുന്നു. അപവാദങ്ങള്‍ നല്ലതാണ്. നമുക്ക് അട്ടയെ വാങ്ങാം. എത്ര വേണം എന്നു നമ്മള്‍ തീരുമാനിക്കും....... ഇപ്പോള്‍ തന്നെ ഓരോരുത്തരുടെ നെഞ്ചിടുപ്പ് കൂടി. ഹ ഹ അട്ടയോ, എനിക്കോ, അളിയാ.... പിന്നെ നിനക്കല്ലേ.. എന്തായാലും എനിക്കില്ല എന്നു ഒരു കൂട്ടര്‍, പാവം എന്ത് ചെയ്യാന്‍...മുട്ടയിട്ടു പെരുകാതിരുന്നാല്‍ മതിയായിരുന്നു...."
ക്ലാസ്സിലെ ഓരോരുത്തരെയും പറയാതെ വയ്യ. കാരണം എല്ലാവരും വെത്യസ്തരും മിടുക്കരും ആണല്ലോ. അപ്പോള്‍ പിന്നെ എന്തിനു മാറ്റി നിര്‍ത്തണം. A യില്‍ തുടങ്ങി V യില്‍ അവസാനിക്കുന്ന കുറച്ചു അംഗസംക്ക്യകള്‍ ഉള്ള ഈ ക്ലാസ്സില്‍ ആദ്യമൊക്കെ ഓരോരുത്തരെയും മനസ്സിലാക്കാന്‍ പെട്ട പാടേ..... ഇത്ര ചെറു പ്രായത്തിലെ എത്ര തന്ത്ര ശാലികളാണിവരില്‍ പലരും. ഓ .. അത് കൊണ്ടാണല്ലോ....
എന്‍റെ ദൈവമേ .... നമ്മുടെ ചാമിംഗ് എന്നു വിശേഷിപ്പിക്കുന്ന അശ്വതി, സൂക്ഷിച്ചോ കേട്ടോ, ഞാനൊന്ന് നോക്കിയാല്‍ മതി എന്‍റെനക്ഷത്രം എന്താണന്നു അറിയുമോ? മര്യാദക്കായാല്‍ നിനക്കൊക്കെ നല്ലത്. മ്ഹും അല്ല പിന്നെ.... "അശ്വതിയും ലെക്ഷ്മിയും പിന്നെ ഞാനും" എന്നു പറയുന്ന നമ്മുടെ ആര്യ.... പാവം മിടുക്കി കുട്ടി. പലപ്പോഴും ആര്യയെ സമ്മതിക്കണം എന്നുക്ലാസ്സില്‍ ഒരാളെങ്കിലും പറയും, കാര്യം മറ്റൊന്നുമല്ല അശ്വതി എന്ന ചങ്ങാതിയുടെ കൂടെ.................. സാറേ ഒരു സംശയം, അത് പിന്നെ ഉമ്മന്‍ ചാണ്ടിയുടെ അമ്മായിയച്ഛന്റെ മോളുടെ മക്കളില്ലേ, അവരുടെ അമ്മ ഉമ്മന്‍ചാണ്ടിയുടെ ഭാര്യയാണല്ലോ...... അപ്പൊ പിന്നെ ....എന്താണ് ഈ അനു ചോദിക്കുന്നത്. ഒന്നും മനസ്സിലായില്ല. എന്ത്ചെയ്യാം ബുദ്ധി വേണംബുദ്ധി. നമ്മുടെ അനുപ്രിയയുടെ ഒരുകാര്യം. മറ്റുള്ളവരെ ഉപദ്രവിക്കാന്‍ പുള്ളിക്കാരിക്ക് അറിയില്ല. സ്വന്തം കാര്യം സിന്താബാദ്. മാസ്റ്റര്‍ ബ്ലാസ്റ്റെര്‍ , അതൊരു കൊച്ചു മിടുക്കന്‍ ഒന്നുമല്ല നല്ല മിടുക്കന്‍ തന്നെ . ആരെയും മൈന്ടും ഇല്ല . അപ്പോള്‍ പിന്നെ അസൂയാലുക്കള്‍ അധികമാവുന്നതില്‍ അതിശയിക്കാന്‍ ഇല്ല ..
ഇനിയല്ലേ നമ്മുടെ "തങ്കകുടം"സ്വയം പറയുമ്പോള്‍ അരുള്‍ ലാല്‍ , അരുണ്‍ ലാല്‍ എന്നാണ് കേട്ടോ . അമ്മോ ഒരു മഹാ സംഭവം തന്നെ . പക്ഷേ ഏതുകാര്യത്തിലാണ് എന്നു മാത്രം ചോദിക്കരുത് . ആശാന്‍ ആണ് കേട്ടോ ആശാന്‍ കഴക്കൂട്ടത്തെ മാത്രമല്ല നമ്മുടെ E J യിലെയും എന്നാണ് നമ്മുടെ അപ്പുകുട്ടന്റെയും തോഴരുടെയും വയ്പ്പ് . ഭാവം കണ്ടാല്‍ ഇപ്പോള്‍ എല്ലാത്തിനെയും അടിച്ചു മലര്‍ത്തും എന്നാ. എവടെ...... ഒറ്റക്കായാല്‍ കാണാം ഹ ഹ ഹ .
ഇനി നമ്മുടെ ബിനു അത് എന്ത് പറയാനാ . ക്ലാസ്സിലെ അതിഥി എന്നു പറയുന്നതായിരിക്കും ശെരി . വല്ലപ്പോളും വന്നങ്കില്‍ ആയി . രൂപം പോലെ തന്നെ ഒരു പാവം . എനിക്കവയ്യ സാറെ നാട്ടില്‍നിന്നും വന്നതെയുള്ളു ഹോര്‍ലിക്സ് കുടിക്കാന്‍ മറന്നു പോയി . എനിക്ക് അനങ്ങാന്‍ പോലും വയ്യ നമ്മുടെ ആരോഗ്യ സ്വാമി ടിന്നി . ചുറ്റും എന്ത് നടന്നാലും അയ്യോ സാറേ ഞാന്‍ ഇപ്പൊ വന്നതേയുള്ളൂ ഇതൊന്നും ആരും എന്നോട് പറഞ്ഞില്ല . "ഞാന്‍ ദീപ്തിഷ് കൃഷ്ണ സ്വദേശം മലപ്പുറം "ഞാന്‍ ഇങ്ങനെയ. വെത്യസ്തത തോന്നിക്കും പുള്ളിക്ക് പക്ഷേ ഒരു കാര്യം പെട്ടെന്നൊന്നും പിടികൊടുക്കില്ല കുറച്ചു രഹസ്യ സ്വഭാവം ആണന്നു സ്വയം ഒരു തോന്നല്‍. പിന്നെ കോഴ്സ് കഴിഞ്ഞാലും ഇല്ലങ്കിലും ഞാന്‍ ജേര്‍ണലിസ്റ്റ് തന്നെ എന്നാണ് ഭാവം.
ഈ ചുറ്റുവട്ടത്ത് എന്താണ് എങ്കിലും എനിക്ക് നോ പ്രോബ്ലം. ഇവരെ ഒന്നും കണ്ടിട്ടല്ലല്ലോ ഞാന്‍ , മനസ്സിലായില്ലേ നമ്മുടെ ഇവാന്ജലിന്‍ വേഷത്തിലും രൂപത്തിലും ഭാവത്തിലും ഒട്ടും കൂസലില്ലാത്ത ഒരു ബ്ലോഗി . നന്നായി ഏഴുതും.. ശെരിക്കും പറഞ്ഞാല്‍ ഈ പോളിസി തന്നെ യാണ് നല്ലത് അല്ലേ .ഓ ഞാന്‍ കരുതി അവളെ തേയ്ക്കാന്‍ ആര്‍ക്കും പറ്റില്ലാന്നു .നല്ല കഥ തന്നെ അതും നമ്മുടെ ക്ലാസ്സില്‍ ..അതിനു വേണ്ടി മാത്രം ബിരുദം എടുത്തു നില്‍ക്കുമ്പോഴാ....
ഹ ഹ എന്തായിത് . നീ എന്താ ഇങ്ങനെ ?എന്നെ നോക്കു എന്തെല്ലാം പ്രശ്നങ്ങളാ .എന്നിട്ട് ഞാന്‍ അതിനെയൊക്കെ നോക്കാറ് പോലുമില്ല . നീ എന്താ കൊച്ചു കുട്ടികളെ പോലെ .നിനക്കു കേള്‍ക്കണോ ....? ആരാണന്നു മനസ്സിലായില്ലേ നമ്മുടെ ഇബ്നുമോന്‍ . പേരിനൊപ്പം നാല് വാല് ഉണ്ടങ്കിലും ...എന്ത് പറയാനാ ഈ പാവത്താനെ .. ഒടുക്കത്തെ വായനയാണ് കേട്ടോ അതറിയണമെങ്കില്‍ കുറച്ചു സമയം ഒന്നു സീരിയസ്സായി സംസാരിച്ചാല്‍ മതി .......ഹോ , എന്തൊരു ആകാംഷ അളിയാ ഇനി എന്നെ പറ്റി എന്താ എന്നു ഒന്നു നോക്കട്ടെ ... അതെ അങ്ങനിപ്പോള്‍ സുഖിക്കണ്ട ബാക്കി പിന്നെ .........
തുടരും
Tuesday, July 20, 2010
"അടയാളം"
ഒരു അടയാളമല്ലേ ചോദിച്ചുള്ളൂ ഞാന്‍
അതും, ഒന്നു തൊട്ടാല്‍
ആഴത്തില്‍ പതിയുന്ന
എന്‍റെയീ ചുട്ടുപഴുത്ത നെഞ്ചില്‍...........
.................
ഏറ്റവും തീക്ഷണമായി
നിന്‍റെ മുദ്രയൊന്നു പതിപ്പിച്ചുകൂടെ ......
ഒന്നുമോര്‍ക്കാതെ വിരലോടിക്കുമ്പോള്‍
നിന്നെ ഓര്‍ക്കാനെന്നപോലെ...!!!???
(അനാര്‍ക്കിസ്റ്റ്)
അതും, ഒന്നു തൊട്ടാല്‍
ആഴത്തില്‍ പതിയുന്ന
എന്‍റെയീ ചുട്ടുപഴുത്ത നെഞ്ചില്‍...........
.................
ഏറ്റവും തീക്ഷണമായി
നിന്‍റെ മുദ്രയൊന്നു പതിപ്പിച്ചുകൂടെ ......
ഒന്നുമോര്‍ക്കാതെ വിരലോടിക്കുമ്പോള്‍
നിന്നെ ഓര്‍ക്കാനെന്നപോലെ...!!!???
(അനാര്‍ക്കിസ്റ്റ്)
"വിശ്വാസം"
ഞാന്‍ കവികളെ വിശ്വസിച്ചു,
ഞാന്‍ കബളിക്കപെട്ടു.
ഞാന്‍ സംഗീതം ഇഷ്ടപ്പെട്ടു
എന്‍റെ കേള്‍വി നഷ്ടപെട്ടു
ഞാന്‍ സൌന്ദര്യ ആരാധകയായിരുന്നു
എന്‍റെ കണ്ണുകള്‍ കറുത്തുപോയി
ഓര്‍മ്മകള്‍ എന്‍റെ ചേതനയില്‍
നിലയ്ക്കാത്ത കുത്തിനീറലുകളാകുന്നു
ഇപ്പോള്‍ ഞാന്‍ എന്‍റെ ശബ്ദവും നഷ്ടപ്പെട്ടതറിയുന്നു
ഇനി ഞാന്‍ എന്ത് ചെയ്യുമെന്ന് ആരായിരിക്കും തീരുമാക
ഞാന്‍ കബളിക്കപെട്ടു.
ഞാന്‍ സംഗീതം ഇഷ്ടപ്പെട്ടു
എന്‍റെ കേള്‍വി നഷ്ടപെട്ടു
ഞാന്‍ സൌന്ദര്യ ആരാധകയായിരുന്നു
എന്‍റെ കണ്ണുകള്‍ കറുത്തുപോയി
ഓര്‍മ്മകള്‍ എന്‍റെ ചേതനയില്‍
നിലയ്ക്കാത്ത കുത്തിനീറലുകളാകുന്നു
ഇപ്പോള്‍ ഞാന്‍ എന്‍റെ ശബ്ദവും നഷ്ടപ്പെട്ടതറിയുന്നു
ഇനി ഞാന്‍ എന്ത് ചെയ്യുമെന്ന് ആരായിരിക്കും തീരുമാക
Sunday, July 18, 2010
"ഞാന്‍"
"ഞാന്‍ നിന്‍റെ തീവണ്ടി വേഗങ്ങള്‍ക്ക്
അടിയില്‍പ്പെട്ടു, അലിഞ്ഞില്ലാതായൊരു
കിതപ്പ് മാത്രമായിരുന്നു.....
പകല്‍ വണ്ടിയുടെ താളങ്ങളില്‍
നീ ഓടി മറഞ്ഞത് എന്‍റെ
ഹൃദയത്തിലെ അജ്ഞാതമായ
ഏതോ ചുരത്തിലൂടെ ആയിരുന്നു."
അടിയില്‍പ്പെട്ടു, അലിഞ്ഞില്ലാതായൊരു
കിതപ്പ് മാത്രമായിരുന്നു.....
പകല്‍ വണ്ടിയുടെ താളങ്ങളില്‍
നീ ഓടി മറഞ്ഞത് എന്‍റെ
ഹൃദയത്തിലെ അജ്ഞാതമായ
ഏതോ ചുരത്തിലൂടെ ആയിരുന്നു."
(അനാര്‍ക്കിസ്റ്റ്)
*ഇനിമുതല്‍ ജൂലൈ 18 നെല്‍സണ്‍ മണ്ടേലയ്ക്കു സ്വന്തം*
ദക്ഷിണാഫ്രിക്കന്‍ സ്വാതന്ത്ര്യ സമര സേനാനി . 27 വര്‍ഷം ജയില്‍ വാസം അനുഭവിക്കുമ്പോഴും തികഞ്ഞ മനുഷ്യസ്നേഹിയായി നിലകൊണ്ട വ്യക്തിത്തം. "സ്വാതന്ത്ര്യത്തിലേക്കുള്ള ദൂരം"നിറം കറുപ്പായതിന്‍റെ പേരില്‍ ഒരു കുഞ്ഞും ദുരിതം അനുഭവിക്കാന്‍ പാടില്ല എന്നു പറഞ്ഞ നെല്‍സണ്‍ മണ്ടേല ഭൂമിയില്‍ വന്നിട്ട് ഇന്ന് 92 വര്‍ഷം തികയുന്നു . ഇനി മുതല്‍ ജൂലൈ 18 അന്താരാഷ്ട്ര മണ്ടേല ദിനം.
Saturday, July 17, 2010
"പ്രതീകാത്മകം"
ചോദ്യങ്ങളുടെ ഒരു സമുദ്ര മായിരുന്നു
നീ എനിക്ക്.......................................
ഞാനാകട്ടെ,ഉത്തരങ്ങള്‍ മാത്രമേ നിന്നോട് പറഞ്ഞിട്ടുള്ളൂ .
ഞാന്‍ ഉത്തരങ്ങളായി നിവര്‍ന്നു നില്‍ക്കുമ്പോള്‍
എന്‍റെ ചോദ്യങ്ങളില്‍ നിന്‍റെ സമുദ്രത്തിനെ ആഴം
കൂടുന്നത് ഞാന്‍ അറിയുന്നു............................
(അനാര്‍ക്കിസ്റ്റ്)
നീ എനിക്ക്.......................................
ഞാനാകട്ടെ,ഉത്തരങ്ങള്‍ മാത്രമേ നിന്നോട് പറഞ്ഞിട്ടുള്ളൂ .
ഞാന്‍ ഉത്തരങ്ങളായി നിവര്‍ന്നു നില്‍ക്കുമ്പോള്‍
എന്‍റെ ചോദ്യങ്ങളില്‍ നിന്‍റെ സമുദ്രത്തിനെ ആഴം
കൂടുന്നത് ഞാന്‍ അറിയുന്നു............................
(അനാര്‍ക്കിസ്റ്റ്)
Subscribe to:
Posts (Atom)

