സ്മിത എസ് ദേവി (ഭാഗം2)
വ്യത്യസ്തരായ അധ്യാപകര്‍ കൂടെ കൂടെ ലകഷ്യ ബോധത്തെ ഉണര്‍ത്തി. ആരുടെ ക്ലാസ്സാണ് മോശം എന്നു ചോദിച്ചാല്‍ ഉത്തരമില്ല. ഐ.ജെ.ടി എന്ന ഈ വലിയ വൃക്ഷത്തില്‍ നിറയെ തേന്‍ കിനിഞ്ഞ പൂക്കള്‍ ആണന്നു എനിക്ക് തോന്നിയത് അപ്പോഴാണ്.വിവിധ വര്‍ണ ചിറകുകളുമായി എവിടെനിന്നോക്കെയാണ് തേന്‍ ശേഖരിക്കാന്‍ ചങ്ങാതി തേനീച്ചകള്‍ പറന്നെത്തിയിരിക്കുന്നത്............അങ്ങ് മലബാര്‍ മുതല്‍ ഇങ്ങു തെക്കന്‍ തിരുവിതാംകൂര്‍ വരെ... എല്ലാവരും വ്യത്യസ്തര്‍ തന്നെ . രസമുണ്ട് ക്ലാസ്സില്‍. എത്ര ശൈലികള്‍, അഭിരുചികള്‍ ,എല്ലാം അനുഭവിക്കുക എന്നുവച്ചാല്‍ ചെറിയ കാര്യമാ.......? പലതരം കഴിവുകളിലും, ഒരുപടി മുന്നിലാണ് ഓരോരുത്തരും. പ്രായത്തിന്റെ കാര്യമെടുത്താലോ അതും പലതട്ടില്‍. ആദ്യം എല്ലാം നിശബ്ദമായി കൌതുകത്തോടെ നോക്കി. ഉള്ളില്‍ പലപ്പോഴും ചോദിച്ചു, എങ്ങനെ ഇടപഴകണം ഇവരോടെല്ലാം. അടുത്തെങ്കിലും തൊടാന്‍ ശ്രമിച്ചില്ല എന്നു പറയുന്നതാവും ശെരി.
ആദ്യത്തെ ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ ക്ലാസ്സിന്റെ ചിട്ടകള്‍ കര്‍ശനമാക്കി. കൃത്യം രാവിലെ 9. 30 നു തന്നെ ക്ലാസ്. വ്യാഴാഴ്ചയുടെ കാര്യത്തില്‍ മാത്രമേ മാറ്റമുള്ളൂ. അത് അല്പം കൂടി നേരത്തെ 9 മണിക്ക്. പക്ഷേ എന്‍റെ ചങ്ങാതി കൂട്ടര്‍ക്ക് അതൊരു ബുധിമുട്ടല്ലല്ലോ. ഭൂരി ഭാഗവും തിരുവിതാംകൂറിന്റെ പലഭാഗങ്ങളില്‍ ഉള്ളവര്‍. പിന്നെ ദൂരത്തു നിന്ന് പറന്നു വന്നവരോ ഓരോ സദനത്തെ ആശ്രയിക്കുന്നവര്‍. ദിവസേന ദീര്‍ഘ ദൂരം പറന്നെത്തുന്ന രണ്ടു പേര്‍ ഞങ്ങളായി, ഞാനും ഇവാന്‍ജലിനും.
ഓരോ ദിവസവും കൃത്യനിഷ്ഠ കൈ വെടിയാതെ നോക്കാന്‍ ശ്രദ്ധിക്കും. ചിലപ്പോള്‍ മാത്രം ട്രെയിന്‍ ചതിക്കും. ഓ....... അത് പറയാന്‍ ഞാനങ്ങു മറന്നു. എന്‍റെ യാത്രയെ പറ്റി പറഞ്ഞില്ല അല്ലെ. അത് ചെറിയ ഒരു സാഹസം എന്നു വേണേല്‍ പറയാം കേട്ടോ. വീട്ടില്‍ നിന്നും പ്രസ്സ് ക്ലബ്ബില്‍ എത്താന്‍ 2.30 മുതല്‍ 3 മണിക്കൂര്‍ വരെ ട്രെയിന്‍ യാത്ര. ദിവസം 6 മണിക്കൂര്‍ എനിക്ക് ട്രെയിന്‍ യാത്രയില്‍ നഷ്ടം . നഷ്ടംഎന്നു പറയാന്‍ പറ്റില്ല. പല പുതിയ കാര്യങ്ങള്‍ വായിക്കാനും നല്ല വ്യക്തി ബന്ധങ്ങള്‍ ഉണ്ടാക്കാനും ആ സമയം ചിലവഴിക്കാന്‍ ശ്രമിക്കും. എന്നും ക്ലാസ് കഴിഞ്ഞു ട്രെയിന്‍ സമയം കണക്കാക്കി വീട്ടില്‍ എത്തുമ്പോള്‍ സമയം രാത്രി 7 മണി. പിന്നെ അസൈന്‍മെന്റു കള്‍ കാണുമല്ലോ . അത് കഴിഞ്ഞു ഉറക്കമാകുമ്പോള്‍ രാത്രി 1 മണി മിക്കവാറും. വീണ്ടും പുലര്‍ച്ചെ 4 മണിക്ക് ഉണര്‍ന്നാല്‍ മാത്രമേ കൃത്യ സമയം പാലിക്കാന്‍ 6.15 ന്‍റെ മലബാര്‍ എക്സ്പ്രസ് കിട്ടുകയുള്ളൂ.
"നിനക്കു ഹോസ്റ്റ്ലില്‍ താമസിച്ചുകൂടെ. എന്തിനാണിങ്ങനെ പാട് പെടുന്നത്.?" നിങ്ങള്ക്ക് അറിയാമല്ലോ എന്‍റെ വ്യക്തി പരമായ കാര്യങ്ങള്‍ കുറെയൊക്കെ . ഇനി അതിലേക്കു കാട് കയറണോ ? വേണ്ട.
എന്തൊരു കത്തിയാണിത്. ക്ലാസ്സില്‍ വിശേഷം ഒന്നും ഇല്ലേ.. ? ഉണ്ടല്ലോ... അതല്ലേ പറയാനുള്ളത്...... എന്ത് രസമാണ് നമ്മുടെ ക്ലാസ്സ്. എല്ലാവരും പാവങ്ങള്‍ ആണ്. എല്ലാവരും!... പക്ഷേ ഒരു കുഴപ്പമേയുള്ളൂ "വിശ്വാസം അതല്ലേ എല്ലാം" എന്ന പരസ്യ വാചകം ഇവിടെ കടമെടുക്കാന്‍ പറ്റില്ല. ഓ അപ്പോഴേക്കും നിങ്ങള്‍ പിണങ്ങിയോ.? വേണ്ടന്നെ നമ്മളെന്തിനു മറ്റുള്ളവരെ വിശ്വസിക്കണം നമ്മളാരും കല്യാണ്‍ ജൂവലേഴ്സ്സിന്റെ മക്കളല്ല. ഇവിടെ എത്തിയതും അതിനല്ല. പിന്നെയോ.....
"മോഹങ്ങളും, സ്വപ്നങ്ങളും പെറ്റു പെരുകുമ്പോള്‍ അലസതയെ മണ്ണിട്ട് മൂടി ഓരോ ദിവസവും ചുറുചുറുക്കോടെ മുന്നോട്ടു പോകാന്‍", വരും വര്‍ഷങ്ങളിലെ പുത്തെന്‍ മാധ്യമ ലോകത്തെ പുതിയ ആശയങ്ങളാണ് നമ്മളൊക്കെ ..... ദൈവമേ കൊതിയാവുന്നു എത്ര എത്ര മാതൃകകളാണ് മനസ്സില്‍ നിറയെ ...............
(തുടരും)
Sunday, July 11, 2010
Thursday, July 8, 2010
ജൂലൈ 8 നും ഒരു അനുസ്മരണ സമ്മേളനം. പെരുമണ്‍ വാസികള്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍ ആ ദുരന്തം ഇന്നലത്തെ പോലെ....അങ്ങനെ പെരുമണ്‍ ദുരന്തത്തിനു 22 വയസ്സായി .പക്ഷേ ഇപ്പോളും മരിച്ച 105 പേരില്‍ 17 പേരുടെ ആശ്രിതര്‍ക്ക് ഒരു ചില്ലിക്കാശു പോലും നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ ഓര്‍ത്തില്ല .1988 ജൂലൈ 8 ബംഗലൂരില്‍ നിന്നും കന്യാകുമാരി യിലേക്ക് പോകുവായിരുന്ന ഐലന്റ്റ് എക്സ്പ്രസ്സ് അഷ്ടമുടിക്കായലില്‍ മുങ്ങിത്താഴുംപോള്‍ പൊലിഞ്ഞു പോയത് 105 പേരുടെ ജീവന്‍. ഇന്നും പലവര്‍ണ്ണത്തിലുള്ള അരുളി പൂക്കള്‍ എല്ലാ ജൂലൈ 8 നും സ്മൃതി മണ്ഡപത്തില്‍ ചാര്‍ത്തുമ്പോള്‍ വാഗ്ദാനങ്ങള്‍ പുതുക്കും ,പക്ഷേ നാളെ ആയാല്‍ അത് കായലിന്‍റെ ഇളം കാറ്റിലെ ഓളങ്ങളില്‍ തത്തിക്കളിച്ചു ദൂരേയ്ക്ക് പോകും ..വീണ്ടും അടുത്ത ജൂലൈ 8 വരെ... Monday, July 5, 2010
"തിരുനല്ലൂരിന്‍റെ ഓര്‍മയ്ക്ക്"
താമരയിലയില്‍ ഇറ്റു വീണ ആകാശ നീലിമയുടെ ഒരു തുള്ളി പോലെ എന്നും ഓര്‍മിക്കാന്‍ പ്രേമം മധുരമാണ്, ധീരമാണ് എന്നു പറഞ്ഞ പ്രിയ കവി. അഷ്ടമുടി കായലിന്‍റെ അരുമ സന്തതിയായി ജീവിച്ച പ്രശസ്ത കവി ശ്രീ തിരുനല്ലൂര്‍ കരുണാകരന്‍ മരിച്ചിട്ട് ഇന്ന് ( 5 .7 .2010 ) നാല് വര്‍ഷം. മലയാളത്തിലെ ഏറ്റവും മനോഹര കാവ്യങ്ങളില്‍ ഒന്നായ റാണിയും. താഷ്കണ്ട്, ഒരു മഹായാനത്തിന്റെ പര്യവസാനം, മേഘ സന്ദേശത്തിന്റെ മലയാളം പരിഭാഷ, മലയാള ഭാഷയുടെ പരിണാമം, സിദ്ധാന്തങ്ങളും വസ്തുതകളും എന്നു തുടങ്ങി മലയാളത്തിനു എന്നും ഓര്‍മിക്കാന്‍ വയലാര്‍ പുരസ്കാരം ഉള്‍പടെ നിരവധി പുരസ്കാരര്‍ഹാനായ തിരുനല്ലൂര്‍ കരുണാകരന്‍ എന്ന വലിയ കവിയെ മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല.
Sunday, July 4, 2010
"കാക്കികള്‍ കൈകോര്‍ത്താല്‍"
പൊതുനിരത്തിലെ ഓട്ടോയില്‍ വിശ്വാസം ഇല്ലാത്തതിനാലാണോ ജനങ്ങള്‍ പ്രീ പെയിഡ് ഓട്ടോയെ ആശ്രയിക്കുന്നത്?......
സുരക്ഷിതത്വവും, വിശ്വാസവും അടിവരയിട്ടുറപ്പിക്കാന്‍ പാവം ജനങ്ങള്‍ കാക്കിക്കുള്ളിലെ നിയമ പാലകരെ അമിതമായി വിശ്വസിക്കുന്നതിനാലാകാം തമ്പാനൂരിലെ യാത്രക്കാര്‍ പ്രീ പെയിഡ് ഓട്ടോയെ ആശ്രയിക്കുന്നത്. അവിടെയും ചുണ്ണാമ്പ് കലക്കി പശുവിന്‍ പാലാക്കുന്നത് പാവം ജനങ്ങള്‍ അറിയുന്നില്ലല്ലോ, അതോ അറിയാത്തതായി നടിക്കുന്നതാണോ?? ഇന്ദന വില അടിക്കടി വര്‍ധിക്കുമ്പോള്‍ ഓട്ടോക്കാരുടെ സ്വഭാവവും അടിക്കടി മാറുന്നു. പക്ഷേ നിശ്ചിതമായ ബില്‍ അടിച്ചു പോകേണ്ട സ്ഥലത്ത് പോകാന്‍ യാത്രക്കാര്‍ പോലീസിനെ ആശ്രയിക്കുമ്പോള്‍ മുന്‍ കൂടി ചാര്‍ജടിച്ചു സുരക്ഷിതത്വവും, കൃത്യതയും ഉറപ്പിക്കുന്നു. പക്ഷേ ഇവിടെയും ഒരു ഒത്തുകളി ഉള്ളകാര്യം പുറത്തുള്ള ഓട്ടോക്കാര്‍ തന്നെ പറയുന്നു. അനുഭവങ്ങള്‍ ഒന്നു രണ്ടു തവണയായാല്‍ ശ്രദ്ധിക്കാതെ പോട്ടെ എന്നാവാം. എന്നും ആവര്‍ത്തിച്ചാല്‍ പാവം ജനങ്ങള്‍ എന്ത് ചെയ്യും????
സുരക്ഷിതത്വവും, വിശ്വാസവും അടിവരയിട്ടുറപ്പിക്കാന്‍ പാവം ജനങ്ങള്‍ കാക്കിക്കുള്ളിലെ നിയമ പാലകരെ അമിതമായി വിശ്വസിക്കുന്നതിനാലാകാം തമ്പാനൂരിലെ യാത്രക്കാര്‍ പ്രീ പെയിഡ് ഓട്ടോയെ ആശ്രയിക്കുന്നത്. അവിടെയും ചുണ്ണാമ്പ് കലക്കി പശുവിന്‍ പാലാക്കുന്നത് പാവം ജനങ്ങള്‍ അറിയുന്നില്ലല്ലോ, അതോ അറിയാത്തതായി നടിക്കുന്നതാണോ?? ഇന്ദന വില അടിക്കടി വര്‍ധിക്കുമ്പോള്‍ ഓട്ടോക്കാരുടെ സ്വഭാവവും അടിക്കടി മാറുന്നു. പക്ഷേ നിശ്ചിതമായ ബില്‍ അടിച്ചു പോകേണ്ട സ്ഥലത്ത് പോകാന്‍ യാത്രക്കാര്‍ പോലീസിനെ ആശ്രയിക്കുമ്പോള്‍ മുന്‍ കൂടി ചാര്‍ജടിച്ചു സുരക്ഷിതത്വവും, കൃത്യതയും ഉറപ്പിക്കുന്നു. പക്ഷേ ഇവിടെയും ഒരു ഒത്തുകളി ഉള്ളകാര്യം പുറത്തുള്ള ഓട്ടോക്കാര്‍ തന്നെ പറയുന്നു. അനുഭവങ്ങള്‍ ഒന്നു രണ്ടു തവണയായാല്‍ ശ്രദ്ധിക്കാതെ പോട്ടെ എന്നാവാം. എന്നും ആവര്‍ത്തിച്ചാല്‍ പാവം ജനങ്ങള്‍ എന്ത് ചെയ്യും????
Saturday, July 3, 2010
"അഭയം തേടുന്നവന്‍"
നീ ഒരു അഭയാര്‍ഥി
തണുപ്പുള്ള രാത്രികളില്‍
മോക്ഷപ്രപ്തിയുടെ പുതപ്പിന് തപ്പുന്നവന്‍
വിലാപ ഗീതങ്ങള്‍,
നിന്‍റെ ഭക്ഷണം, സാഗരമാം നഗരത്തിലെ
ഓടയിലെ വല്ലതും
നിന്‍റെ സ്വപ്‌നങ്ങള്‍ ദ്വാരം വീണ
തകര പാത്രത്തിലെ ഒരിറ്റു വെള്ളം
മാത്രമായി പോവുകയാണ്.............
തണുപ്പുള്ള രാത്രികളില്‍
മോക്ഷപ്രപ്തിയുടെ പുതപ്പിന് തപ്പുന്നവന്‍
ഇണക്കിളിയെ നഷ്ടപ്പെട്ട ആണ്‍ കിളി
കാലത്തിന്‍റെ കണക്കു പുസ്തകത്തില്‍
ഇടമില്ലാത്തവന്‍....
നിന്‍റെ സംഗീതം കാലത്തിന്റെവിലാപ ഗീതങ്ങള്‍,
നിന്‍റെ ഭക്ഷണം, സാഗരമാം നഗരത്തിലെ
ഓടയിലെ വല്ലതും
നിന്‍റെ സ്വപ്‌നങ്ങള്‍ ദ്വാരം വീണ
തകര പാത്രത്തിലെ ഒരിറ്റു വെള്ളം
മാത്രമായി പോവുകയാണ്.............
Friday, July 2, 2010
അങ്ങനെ പുതിയൊരു ആഗസ്റ്റ് മൂന്നാം തീയതി ആയി .വീണ്ടും പുതുമയുടെയും വ്യത്യസ്ഥതയുടെയും 10 മാസങ്ങളെ താലോലിക്കാന്‍ ചുവന്ന കസേരകളും തയ്യാറായി .പുത്തന്‍ ശബ്ദ കോലാഹലങ്ങള്‍ക്കായി നമ്മുടെ ക്ലാസ് ചുമരുകളും ...പാവം ജൂലൈ 2 . വിങ്ങലുകളോടെ ആണോ ആവോ വിടപറഞ്ഞത് .ഓ എന്തിനു ?എന്തൊക്കെ ആയിരുന്നു കാട്ടികൂട്ടിയത് .എല്ലാം എല്ലാവരുടെയും ശരികള്‍ മാത്രം ..എപ്പോഴെങ്കിലും ഓര്‍മിക്കുമോ ഈ ശരികളെ.......? 5 വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ നമ്മളൊക്കെ എന്തായി ,ആരായി ,എങ്ങനെയായി ,എവിടെയായി ...അന്നങ്കിലും നിഷ്കളങ്കമായി ചിരിക്കാന്‍ കഴിഞ്ഞെങ്കില്‍ ദൈവമേ .............
സ്മിത {ej}
സ്മിത {ej}
Subscribe to:
Posts (Atom)


