Saturday, January 16, 2010

"ട്രൂ നൂണ്‍"

             തീവ്രമായ സ്നേഹത്തിന്‍റെ ആഘോഷങ്ങ ള്‍ക്കിടയില്‍ മുള്‍വേലി കൊണ്ടു വിഭജിക്കു മ്പോള്‍  മനസ്സിന്‍റെ വേദന വിരഹത്തിന്‍റെയും, വിഭജനത്തിന്‍റെയും വേദനയായി മാറുന്നു.
          താജിക്കിസ്ഥാനിലെ ഗയോണ്‍ ജില്ലയിലെ സീദി എന്ന ഗ്രാമമാണ് "സായി ഡോവ്" എന്ന റഷ്യന്‍ സംവിധായകന്‍ ട്രൂ നൂണിലൂടെ നമ്മളിലെത്തിക്കുന്നത്.  U.S.S.R-നെ റഷ്യയും, താജികിസ്താനും, കസ്സാഖിസ്ഥാനുമായി വിഭജിച്ചപ്പോള്‍ നിഷ്കളങ്കമായ  ഒരു  ഗ്രാമവും,  അവിടുത്തെ  നിഷ്കളങ്കരായ ജനങ്ങളും മുള്‍  വേലികളുടെ   അതിര്‍ത്തി  വരംബുകളാല്‍  ഭാഗപ്പെട്ടു  പോകുമ്പോള്‍  പാവം "നീലിഫര്‍" എന്ന സുന്ദരിക്കുട്ടിയും, അവളുടെ  ഭാവിവരന്‍  (കാമുകന്‍) അസ്സീസ്സും  വിഭജനത്തിന്‍റെ  വേദന നുണഞ്ഞിറക്കുന്നു. ഒപ്പം ഈ ക്രൂരമായ ഭരണകൂടത്തിന്‍റെ ഇരകളായി മുള്‍ വേലികള്‍ക്കിരുവശത്താകുന്ന   പാവം ഗ്രാമവാസികളും,  ഭരണകൂടത്തി നെതിരെയുള്ള അവരുടെ ചെറുത്തു നില്‍പ്പുമാണ് "ട്രൂ നൂണ്‍" എന്ന  സിനിമ.  വിഭജനത്തിന്‍റെ വേദനയില്‍  ഉദിച്ച യഥാര്‍ത്ഥ വെളിച്ചം എന്നു പറയുന്നതാവും ശരി.
          ഒന്ന് പോലെ കഴിഞ്ഞിരുന്ന ഗ്രാമവാസികളെ   പെട്ടന്ന് വിരഹത്തിന്‍റെ തീരാ വേദനയിലേക്ക് തള്ളി-യിട്ടപ്പോള്‍ തകര്‍ന്നു വീണത്‌ കൊച്ചു കൊച്ചു ആശയങ്ങളും, നിശബ്ദമായഹൃദയ  ഭാഷയും ആയിരുന്നു.
           സിനിമകള്‍ എന്നും വെറും സമയം പോക്കു ആയി മാറുമ്പോള്‍ വെറും സാധാരണത്വത്തില്‍ നിന്ന് കൊണ്ടു തന്നെ മൃദുല ഭാഷയില്‍ പ്രേക്ഷകരില്‍ എത്തിക്കാന്‍ മറന്നു പോയില്ല നമ്മുടെ സംവിധായകന്‍ "സായി ഡോവും".  ഭരണകൂടത്തെ അവഗണിച്ച്‌ ജാതിയുടെയും മതത്തിന്‍റെയും അതിര്‍ വരമ്പുകള്‍ തകര്‍ത്തെറിഞ്ഞു സ്നേഹമാണ് എന്‍റെ രാഷ്ട്രീയം, എന്‍റെ തത്വം, എല്ലാവരും സ്നേഹിക്കണം പരസ്പരം എന്ന സന്ദേശം ഉറക്കെ പറയുന്നു സംവിധായകന്‍.  നല്ല സിനിമ എന്നു ട്രൂ നൂണ്‍ നെ ഉറക്കെ തന്നെ പറയാം.


"ട്രൂ നൂണ്‍" 
സംവിധാനം :- സായി ഡോവ്
സ്ക്രീനിംഗ് ഡേറ്റ് :- ഡിസംബര്‍ പതിനാറ്

Friday, January 15, 2010

"ഷിറിന്‍"



         ഒരു വശത്ത്  പീഡന പരമായ അനുഭവങ്ങളെ  ക്രൂരമായും,  പച്ചയായും  "ആന്‍റി ക്രൈസ്റ്റ്" ലൂടെ  ലാന്‍സ് വോണ്‍ ട്രയര്‍ അവതരിപ്പിക്കുമ്പോള്‍ ലളിതമായ ശൈലിയിലൂടെയും, പ്രമേയത്തിലൂടെയും പ്രേക്ഷകരിലെപ്രേക്ഷകരെനമ്മളില്‍ എത്തിക്കുന്നതാണ് അബ്ബാസ് കിരാസ്ടമിയുടെ 'ഷിറിന്‍'. 
      സിനിമയോടുള്ള കാഴ്ചപ്പാടുകള്‍ക്കു അധീതമായി അതി ലളിതമായി വിശേഷിപ്പിക്കുന്ന ഈ സിനിമ ഒരു ഡിജിറ്റല്‍ ക്യാമറ വെറുതെ പാന്‍ ചെയ്‌താല്‍ ഇങ്ങനെ  ഒരു  സിനിമ  പിറവി  എടുക്കും  എന്നു മനസ്സിലായി.  പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിസ്സാമി ഗന്ജ്ജാമി രചിച്ച ഒരു പേര്‍ഷ്യന്‍ ത്രികോണ പ്രണയ കാവ്യമാണ് സിനിമക്കുള്ളിലെ സിനിമയായ ഷിറിന്‍.  അര്‍മേനിയന്‍ രാജകുമാരിയായ ഷിറിന്‍റെ  പ്രണയത്തിനു വേണ്ടി ദാഹിക്കുന്ന ഫര്‍ദാദ് എന്ന ശില്‍പ്പിയും ഖുസ്രോ എന്ന പേര്‍ഷ്യന്‍ രാജകുമാരനും തമ്മിലുള്ള ത്രികോണ പ്രണയ മത്സരമാണ് കഥാ വിഷയം. സിനിമക്കുള്ളിലെ ഈ സിനിമ ഘട്ടം ഘട്ടമായി പുരോഗമിക്കുമ്പോള്‍ ഇറാനിലെ യാഥാസ്ഥിതിക പ്രേക്ഷക സ്ത്രീകളുടെ  മുഖത്തുണ്ടാവുന്ന  വികാര  പ്രകടനങ്ങള്‍  ആണ് ഈ  ചിത്രത്തില്‍. 110 പ്രശസ്ത നടികള്‍ ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.  ഒരു സിനിമാ തീയേറ്ററില്‍ സിനിമ ആസ്വദിക്കുന്ന  ഈ സ്ത്രീകളുടെ മുഖത്തു മിന്നി മറയുന്ന  വിവിധ  വികാരങ്ങളും അവരുടെ ഭാവനാലോകവും അതിലൂടെ ഷിറിന്‍ എന്ന കഥാ നായികയെയും നമ്മള്‍ മിനഞ്ഞെടുക്കുന്നു.
ശരിക്കും പറഞ്ഞാല്‍ കാഴ്ച്ചയെ   തിരിഞ്ഞു നോക്കുന്ന ഒരു അവസ്ഥ,  ഒപ്പം സുന്ദരികളായ ഇറാനി സ്ത്രീകളുടെ അഭിനയ-ത്തിന്റെ  മോഹനമായ  ഈ കാഴ്ച  മുഴുവനായി  സിനിമയെ  ആസ്വദിക്കാന്‍കഴിഞ്ഞില്ല എങ്കിലും  വ്യത്യസ്തത   എന്നത്  ശ്രദ്ധേയമാണ്.  ചലച്ചിത്ര മേളയില്‍ ഷിറിന്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരു ചിത്രമായിരുന്നില്ല.  


സംവിധാനം :- അബ്ബാസ് കിരാസ്ടമി
സ്ക്രീനിംഗ് ഡേറ്റ്  :-ഡിസംബര്‍ പതിമൂന്ന് 

Tuesday, January 12, 2010

"ആന്‍റിക്രൈസ്റ്റ്"


       ഈസിനിമയെ എങ്ങനെവിശേഷിപ്പിക്കാന്‍.....
എങ്ങനെ  വിശദീകരിക്കാന്‍....... അറിയില്ല. എല്ലാം അതിരുകള്‍ക്കപ്പുറം.
     ഒരുപാടു അസ്വസ്ഥതകളും, മരവിപ്പുകളും ബാക്കിയാക്കി ഓരോ ദൃശ്യങ്ങളും കണ്കൊനുകളില്‍ അവശേഷിപ്പിച്ചു "ആന്‍റി ക്രൈസ്റ്റ്" കടന്നു പോകുമ്പോള്‍ വെറും ഒരു പൈങ്കിളി അനുഭൂതിയായി ഈ ചിത്രം അവശേഷിക്കുന്നില്ല.  വിശദീകരിക്കാനാവാത്ത ദൃശ്യങ്ങളിലൂടെ ദാരുണമായ  പ്രമേയം 'ലാന്‍സ് വോണ്‍ ട്രയര്‍' മഹത്തരമായി ത്തന്നെ പ്രേക്ഷകരില്‍ എത്തിക്കാന്‍ മറന്നില്ല.
                    സിനിമ സങ്കല്പ്പംഗല്‍ക്കും അപ്പുറം ഇങ്ങനെയും ഒരു സിനിമ.വിചിത്രവും ഭയാനകവും ആയ ഒരു അവസ്ഥയിലേക്ക്
                     പ്രേക്ഷകരെ കൊണ്ടു എത്തിക്കുന്നു. സ്വന്തം കുഞ്ഞിന്‍റെ മരണശേഷം ഉണ്ടായ ആഘാതത്തില്‍ നിന്നും, മാനസിക പ്രശ്നംഗളില്‍ നിന്നും ഭാര്യയെ രക്ഷിക്കാനുള്ള ഒരു ഭര്‍ത്താവിന്‍റെ നിസ്സഹായ അവസ്ഥ ഒരു തെരാപ്പിസ്റ്റ്‌ ആയ അദ്ദേഹം ഒരു വിലക്കുകളെയും മാനിക്കാതെ ഭാര്യയെ പഴയ അവസ്ഥയിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുന്നു. അതിനായി വനത്തിനുള്ളിലെ ഏദന്‍ എന്ന കൊച്ചു കുടിലിലേക്ക് കുറച്ചു കാലം ചിലവിടാന്‍ പോകുന്ന ഇവരെ ഭയാനകമായ അവസ്ഥയിലേക്ക് കൊണ്ടെതിക്കുകയാണ് ച്ഹയഗ്ര-ഹകാനും,  സംവിധായകനും. ഒന്നേമുക്കാല്‍ മണിക്കൂര്‍ സമയം തിയേറ്ററില്‍ മാനസിക പിരിമുറുക്കം  അനുഭവിക്കേണ്ടി വന്നപ്പോള്‍ വെറുതെ എങ്കിലും ഒരു നിമിഷം സംവിദായകനായ ലാന്‍സ് വോണ്‍ ട്രയെര്‍ ഒരു 'സാഡിസ്റ്റ് ' ആണോ എന്നു ചിന്തിച്ചു പോയി.
            ഓരോസീനുകളും നെടുവീര്പുകളോടെ വീക്ഷിക്കുമ്പോള്‍ ഒരു തവണയെങ്കിലും അറിയാതെ എന്റെ ദൈവമേ എന്നു വിളിച്ചു പോകുന്ന ഒരു സിനിമ ചിത്രീകരിക്കാന്‍ കഴിയുക എന്നത് വിമര്‍ശനാത്മകം തന്നെ. ഇത് സംഭവീയമോ, അസംഭവീയമോ.........??? ഓരോ സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നതരത്തിലുള്ള ഈ സിനിമ മനുഷ്യന്‍റെ ഭ്രാന്തമായ ആവേശവും, അവസ്ഥയും പച്ചയായി ആവിഷ്കരിക്കുക  എന്നത് നിസ്സാരകാര്യമല്ല.   ആത്മഹത്യയും,  ബലാല്‍സംഘവും  ദിനം പ്രതികൂടന്ന നമ്മുടെ സമൂഹത്തില്‍ നഗ്നതയും പീഡനവും, സ്വയംഭോഗവും, ലൈഗികതയും  നിറഞ്ഞു നില്‍ക്കുന്ന  സ്ക്രീനുകള്‍ . ഓരോദൃശ്യങ്ങളും  അനുയോജ്യമാംവിതം  ശബ്ദ മിശ്രണം. ഈ  സിനിമയെ മോശമെന്നോ.  നല്ലതെന്ന്  പറയാന്‍  'കണ്‍ഫ്യു-ഷന്‍തീര്‍ക്കണമേ   എന്നു ഉറക്കെ പാടെണ്ടിയിരിക്കുന്നു.


സംവിധാനം:-ലാന്‍സ് വോണ്‍ ട്രയര്‍

Sunday, January 10, 2010

"വിസ്പര്‍ വിത്ത് ദി വിന്‍ഡ്"

                   കുര്‍ദിസ്ഥാന് ‍പട്ടാളക്കാരുടെ  സംഘര്‍ഷങ്ങളെ  അതിജീവിച്ച  ജനങ്ങളുടെ  വൈകാരികതയുടെ  സ്പന്ധനമാണ്  ഷഹ്രംഅലി   'വിസ്പേര്‍ വിത്ത് ദി വിന്‍ടി' ലൂടെ നമുക്ക് കാഴ്ചവച്ചത്. ഇവിടെ ജീവിതവും മരണവും പുറം തിരിഞ്ഞു  മുന്നേറുമ്പോള്‍ കാറ്റ് ഒരു രാജ്യത്തിന്‍റെ,ജനത്തിന്‍റെ ശബ്ദമായി മാറുന്നതുംമനസ്സിന്‍റെ ഉള്‍കോണു കളില്‍ തണുപ്പിന്‍റെ അംശമായി അലയടിക്കുന്നതും സിനിമ കണ്ടിറങ്ങുമ്പോള്‍നമ്മള്‍ അറിയുന്നു. ഓരോ സീനുകളും നിറഞ്ഞ ഇഷ്ടത്തോടെ ആസ്വദിക്കാനും പുത്തന്‍ സംസ്കാരങ്ങളെ  അനുഭവിക്കാനും കഴിഞ്ഞു എന്നുള്ളത് ഒരു വാസ്തവം തന്നെ
        ഇറാഖിലെ കുര്‍ദിസ്ഥാന്‍ മേഖലയില്‍ ജോലി ചെയ്യുന്ന പോസ്റ്മാനു മന്ദമാരുതന്റെ സ്പന്ദനം പോലെ ഒരു നിയോഗം ലഭിക്കുന്നു. അവിടത്തെ കമാന്റെര്‍, തനിക്കു പിറക്കാനിരി-ക്കുന്നകുഞ്ഞിന്റെ ആദ്യത്തെകരച്ചില്‍ റിക്കോട്ചെയ്തു തനിക്കു കേള്‍ക്കണം എന്നു ആവശ്യപ്പെടുന്നു. കഥാനായകന്‍  മാം ബെല്പെന്‍ കമാന്റെരുടെ ആവിശ്യം ഒരു കടമയായി  സ്വീകരിച്ചു  സംഘര്‍ഷങ്ങളെ  അതിജീവിച്ചു  പിറന്നു  വീഴുന്ന കുഞ്ഞിന്‍റെ ആദ്യ നിലവിളിശബ്ദം  റെകോട്ചെയ്യാനായി ആ ഗ്രാമത്തില്‍ എത്തുമ്പോള്‍ വെറും ശൂന്യമായ  ഒരു പ്രദേശം അദ്ധേഹത്തെ  സ്വീകരിക്കുന്നു. എല്ലാവരെയും  മറ്റെവിടെക്കോ  പാലായനം ചെയ്തിരിക്കുകയാണ്. കമാന്ടെരുടെ  ഭാര്യയെ  അന്വേഷിച്ചുള്ള   പോസ്റ്റ്‌ മാന്‍റെ  യാത്ര ഒരു യുദ്ധം എങ്ങനെയാണ് നമ്മളെ ഒരു വൈകാരികതയില്‍ എത്തിക്കുന്നത് എന്നു കളംഗം ഇല്ലാതെയഥാര്‍ത്ഥ ഹൃദയവികാരതയോടെ തുടിക്കുന്ന ദ്രിശ്യങ്ങളായി "വിസ്പേര്‍ വിത്ത്‌ ദി വിന്ടു"മാറുമ്പോള്‍ അറിയാതെ എങ്കിലും നല്ല സിനിമ എന്നു പറയാതിരിക്കാന്‍ കഴിയില്ല.
                    പിറന്നുവീഴുന്ന കുഞ്ഞിന്‍റെ ആദ്യത്തെ കരച്ചില്‍ ഒരു രാജ്യത്തിന്റെ,   ഒരു ജനതയുടെ പുനര്‍ജന്മമായി  ചിത്രീകരിച്ചത് കൊണ്ടായിരിക്കാം..... ഒരു നല്ല ചിത്രം എന്നും ഒരു നാടിന്‍റെ നല്ല സംസ്കാരത്തിന്റെ നേര്‍ ചിത്രത്തെതുറന്നു കാട്ടുന്നു. നല്ല സിനിമകളില്‍ എന്നും പ്രകൃതി വഹിക്കുന്ന പങ്കു, അതിന്റെ ചിത്രീകരണ ശൈലി, വ്യത്യസ്തമായ ഓരോ സീനുകളും, പ്രകൃതി ഭംഗിയും ഇനിയെത്ര ചലച്ചിത്ര മേളകള്‍ കടന്നു പോകുമ്പോളും മനസ്സില്‍ മായാതെ അവശേഷിപ്പിക്കും............


സംവിധാനം: ഷഹ്രം അലി ദി
സ്ക്രീനിംഗ് ഡേറ്റ് : ഡിസംബര്‍ പന്ത്രണ്ട്

Friday, December 4, 2009

*ഓര്‍മ്മ *

ഓരോ കിനാവിലും ആരുമറിയാതെ ,
ഓര്‍മ്മയില്‍നിന്നും ഊര്‍ന്നു പോകുന്നു
അവശേഷിക്കുന്ന മൗനത്തിന്റെ
കൂടുകളില്‍ നിന്നും
ആരവങ്ങളിലേക്ക് ...
അന്തതയിലേക്ക് .......
പക്ഷികള്‍ പറന്നു പൊങ്ങുന്നു ......
വാക്ക്‌ :-എനിക്കും നിനക്കും ഇടയില്‍ 
           അകലമിടുന്ന നിര്‍ണ്ണായക രേഖ 
           സൗഹൃദത്തിന്റെ മരണത്തിനും ,
           ജനനതിനുമുള്ള ഒറ്റമൂലി .
മൗനം:-വാക്കുകള്‍ വഞ്ചിച്ചപ്പോള്‍ 
            ഞാന്‍ മൗനിയായി.
സ്നേഹം:-എല്ലാവരെയും ആകര്‍ഷിക്കുന്ന
             കാല്‍പ്പനിക മുദ്രാവാക്യം .
            മാറാരോഗത്തിനുള്ള കിട്ടമരുന്നു.
വിശപ്പ്‌ :-പ്രപഞ്ച അത്ഭുതങ്ങളിലെ
             പ്രധമ സമസ്യ .
മതം :-ഹൃദയ വിശ്വാസം  നഷ്ട്ട പെട്ടവരുടെ
         വിശ്രമ കേന്ദ്രം .
നിനക്കു ഞാന്‍ :-നീ എനിക്കെന്തോ ......
                      അത് തന്നെ
                      നാം പരസ്പരം കണ്ണാടിയാണ്
മരണം:-മരണമാണ് സുഖമെന്ന് ഒരുകൂട്ടര്‍
              ''അവര്‍ ഏകാന്തതയില്‍ ദുഖത്തിന്റെ തടവുകാര്‍ ''

''കാത്തിരിപ്പ്‌ ''

   ഒരു വിട വാങ്ങലിനായി കൊതിച്ചു കൊണ്ടു .....
മൃത്യുവിന്‍ വിഷഗന്ധം തേടി മരണത്തെ ഞാന്‍
കാത്തിരുന്നു..ഒരിക്കല്‍.........................
''വ്യര്‍ത്ഥമാം ജീവിത നൗകയില്‍ ഏകയായി
മൃത്യുവിന്‍ വിഷ ഗന്ധം ശ്വസിക്കുവാന്‍
മാത്രകള്‍ എണ്ണി കഴിയുന്നു ഞാന്‍ മരണമേ .................
ഇനിയുമെത്താത്തതെന്തു നീ .......................?
           മറന്നു ഞാന്‍ എന്‍ അമ്മയെ
           പിറന്നോരെന്‍ കുലത്തെയും
           മണ്ണടിഞ്ഞു പോയൊരെന്‍
           രക്ത ബന്ധങ്ങളെയും,
            മരണമേ .................
            ഇനിയുമെത്താത്തതെന്തു നീ ............??
മരിച്ച ചിന്തതന്‍ ശവങ്ങള്‍ നാറുന്നു
മടുപ്പിന്റെ മാറാപ്പിനു ഏറുന്നു കനം
മടുത്തു ഞാന്‍ ഈ യുവത്വം
മരണമേ .............................
ഇനിയുമെത്താതതെന്തു നീ ...........???
       മൃത്യുവിന്‍ മുലപ്പാല്‍ നുകരുവാന്‍
       മാവ് മുറിച്ചു ചിതയൊരുക്കി ഞാനെന്‍
      മനസ്സും ഭാഗം വച്ചു കാത്തിരിക്കുന്നു
      മരണമേ ............................................
      ഇനിയുമെത്തതെന്തു നീ ...............????
''മൃത്യുവേ സ്മരിക്കുവോര്‍ വിഡ്ഢികള്‍ ''
എന്‍ ഓര്‍മ്മ തന്‍ താളിലാരോ കുറിച്ചിട്ടു
ആ താളും കീറിയെന്‍ചിതയിലേക്ക്
എറിഞ്ഞു ഞാന്‍ കാത്തിരിക്കുന്നു
മരണമേ ......................................
ഇനിയുമെത്താതതെന്തു നീ............?????
      വേനലന്നു,പെമാരിയോഴിഞ്ഞു
      കര്‍ക്കിടക വാവ് കഴിഞ്ഞു
      ബലി കാക്കയും പറന്നകന്നു
       കാലം ഉരുളുന്നു അന്തമായി 
      മരണമേ .....................................
      ഇനിയുമെത്തതെന്തുനീ ...........??????????????????????
                               -സ്മിത-